വിവാദ പൊലീസ് നിയമനത്തിനു പിന്നാലെ ഷിനുവിന് സര്‍ക്കാര്‍ പുരസ്കാരം; 50,000 രൂപയും പ്രശസ്തിപത്രവും

Mail This Article
തിരുവനന്തപുരം ∙ ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും ലംഘിച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയി രണ്ട് ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നല്‍കിയത് വിവാദമായതിനു പിന്നാലെ വിവാദ നിയമനം ലഭിച്ച കണ്ണൂര്‍ സ്വദേശി ഷിനു ചൊവ്വയ്ക്ക് സര്‍ക്കാര്‍ പുരസ്‌കാരവും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവ കായിക പ്രതിഭ പുരസ്‌കാരമാണ് ഷിനുവിനു ലഭിച്ചിരിക്കുന്നത്.
50,000 രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് നല്‍കുന്നത്. രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പുകളിലെ ജയത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി സ്വദേശി ചിത്തിരേഷ് നടേശനും ഷിനു ചൊവ്വയ്ക്കും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നല്‍കിയത്. സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനു പരിഗണിക്കാത്ത കായിക ഇനമായിട്ടും ഇവര്‍ക്കു നിയമനം നല്‍കിയത് രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിലാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.