ആദ്യം ആക്രമിച്ചത് അമ്മയെ; ഫോൺ ചെയ്ത് അന്വേഷിച്ചതുകൊണ്ടുമാത്രം ലത്തീഫിനെ കൊന്നു?

Mail This Article
തിരുവനന്തപുരം∙ ഉറ്റവരായ അഞ്ചുപേരെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ അഫാന്‍ ആദ്യം ആക്രമിച്ചത് കാന്‍സര്‍ രോഗിയായ അമ്മ ഷമിയെ ആണെന്ന നിഗമനത്തില്‍ പൊലീസ്. ആദ്യം കൊന്നതു മുത്തശ്ശി സല്‍മാ ബീവിയെ ആണെന്ന അഫാന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. രാവിലെ പണം നല്‍കാത്തതിന്റെ പേരിൽ അമ്മയെ ആക്രമിച്ച അഫാന്‍ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. ഇതു വിജയിക്കാതെ വന്നതോടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടന്ന അമ്മ മരിച്ചുവെന്ന ധാരണയില്‍ മുറിയും വീടും പൂട്ടിയശേഷം അമ്മയുടെ ഫോണും എടുത്താണ് അഫാന്‍ പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലേക്കു പോയത്. അവിടെയെത്തി സ്വര്‍ണം ആവശ്യപ്പെട്ടെങ്കിലും സല്‍മാ ബീവി നല്‍കാന്‍ തയാറായില്ല. ഇതോടെ അവരെയും തലയ്ക്കടിച്ചു വീഴ്ത്തി. അടുക്കളയിലാണു ചോരവാര്‍ന്ന നിലയില്‍ മൃതദേഹം കണ്ടത്.
മുത്തശ്ശിയെ കൊന്നശേഷം ബൈക്കില്‍ വെഞ്ഞാറമ്മൂട്ടിലേക്കു തിരിച്ചു പോന്ന അഫാനെ ഫോണില്‍ വിളിച്ചതാണ് ലത്തീഫിനു വിനയായത്. വീട്ടിലേക്കു ഫോണ്‍ വിളിച്ചിട്ട് ആരും എടുക്കാതെ വന്നതോടെയാണ് അഫാനെ വിളിച്ചത്. അഫാന്‍ എവിടെയാണെന്നും വീട്ടിലേക്കു വിളിച്ചിട്ട് ആരും എടുക്കുന്നില്ലല്ലോ എന്നും ലത്തീഫ് ചോദിച്ചു. അമ്മയെ ആക്രമിച്ച വിവരം അറിഞ്ഞിട്ടാണു ലത്തീഫ് വിളിക്കുന്നതെന്നു തെറ്റിദ്ധരിച്ച അഫാന്‍ ഉടന്‍ പുല്ലമ്പാറ എസ്എന്‍ പുരത്തേക്കു പോയി. അവിടെ എത്തി ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും കൊന്നു.
- 1 month agoFeb 25, 2025 05:31 PM IST
അബ്ദുല്‍ ലത്തീഫ്, ഭാര്യ സജിതാ ബീവി, സല്‍മാ ബീവി എന്നിവരുടെ മൃതദേഹം പാങ്ങോട് എത്തിച്ചു. 13 വയസ്സുകാരൻ അഫ്സാന്റെ മൃതദേഹം പേരുമല സ്കൂളിൽ പൊതുദർശനത്തിനു വച്ചു
- 1 month agoFeb 25, 2025 04:59 PM IST
ഫര്‍സാനയുടെ സംസ്‌കാരം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദിൽ നടത്തി.
- 1 month agoFeb 25, 2025 04:10 PM IST
ഫര്‍സാനയുടെ സംസ്‌കാരം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ നടത്തും. ലത്തീഫ്, സജിതാ ബീവി, സല്‍മാ ബീവി, അഫ്‌സാന്‍ എന്നിവരുടെ സംസ്‌കാരം പാങ്ങോട് ജുമാ മസ്ജിദില്‍
- 1 month agoFeb 25, 2025 03:46 PM IST
വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്‍ മാത്രമാണെന്ന് ദക്ഷിണ മേഖല ഐജി ശ്യാം സുന്ദര്‍ പറഞ്ഞു. എല്ലാവരെയും കൊന്നത് ഒരേ ചുറ്റിക ഉപയോഗിച്ചാണെന്നും ആയുധം കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു.
- 1 month agoFeb 25, 2025 12:46 PM IST
അഫാൻ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്. തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഏതുതരം ലഹരിയാണ് ഉപയോഗിച്ചത് എന്ന കാര്യത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും ഡിവൈഎസ്പി അരുൺ പറഞ്ഞു.
- 1 month agoFeb 25, 2025 12:04 PM IST
തന്നോടും വീട്ടുകാരോടും ബന്ധുക്കള്‍ക്കു മോശം സമീപനമെന്നു പൊലീസിനു മൊഴി നൽകി പ്രതി അഫാൻ. കൊലപാതകങ്ങൾക്കായി ബൈക്കിൽ പോകുന്ന അഫാന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു– വിഡിയോ കാണാം
- 1 month agoFeb 25, 2025 11:29 AM IST
വെഞ്ഞാറമൂട്ടിൽ കുടുംബത്തിലെ നാലു പേരെയും പെണ്‍സുഹൃത്തിനെയും അഫാന്‍ കൂട്ടക്കൊല ചെയ്തതു ചുറ്റിക ഉപയോഗിച്ചെന്നു പൊലീസ്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന്, ഉച്ചയ്ക്ക് ആഭരണം തരാം എന്നുപറഞ്ഞു പണയം വയ്ക്കുന്നതിനു മുൻപേ പണം കടമായി വാങ്ങി. ഈ പണം കൊണ്ടാണു വെഞ്ഞാറമൂട്ടില്‍നിന്നു ചുറ്റിക വാങ്ങിയത്. ഇതുപയോഗിച്ച് മുത്തശ്ശി സല്‍മാബീവിയെ ആദ്യം കൊലപ്പെടുത്തി. സല്‍മാബീവിയുടെ കഴുത്തിലെ സ്വർണമാല എടുത്ത് പണമിടപാട് സ്ഥാപനത്തില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
- 1 month agoFeb 25, 2025 10:31 AM IST
പിന്നീട് വൈകിട്ട് 6.09നാണ് വീണ്ടും അഫാന്‍ ഇതേ ഓട്ടോ ഡ്രൈവറെ വിളിച്ചത്. വെഞ്ഞാറമൂട് വരെ പോകണമെന്നും വീട്ടിലേക്കു വരണമെന്നും പറഞ്ഞു. ഓട്ടോ ഡ്രൈവര്‍ അഫാന്റെ വീടിനു മുന്നിലെത്തി. അഫാന്‍ നല്ല രീതിയില്‍ വസ്ത്രധാരണം നടത്തി ഷൂസ് ഇട്ടാണ് നിന്നിരുന്നത്. മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. മദ്യം കഴിച്ചതു പോലെ ഗന്ധം ഉണ്ടായിരുന്നു. എന്താണ് ബൈക്കില്‍ പോകാത്തതെന്നു ചോദിച്ചപ്പോള്‍ ബൈക്കിന് തകരാറുണ്ടെന്നും ഏതെങ്കിലും കടയില്‍ കാണിക്കണമെന്നും അഫാന്‍ പറഞ്ഞു. പിന്നീട് ബൈക്കിന്റെ കാര്യങ്ങള്‍ തന്നെയാണ് ഓട്ടോയിലിരുന്നു സംസാരിച്ചത്.
- 1 month agoFeb 25, 2025 10:30 AM IST
ഉച്ചയ്ക്കു മൂന്നു മണിക്കാണ് അഫാന്‍ സ്റ്റാൻഡിലെത്തി ആദ്യം ഓട്ടോ വിളിച്ചത്. സ്‌കൂള്‍ യൂണിഫോമില്‍ അനിയന്‍ അഫ്‌സാനും ഒപ്പമുണ്ടായിരുന്നു. അനിയനെ വെഞ്ഞാറമൂട് സിന്ധു തിയറ്ററിനു എതിര്‍വശത്തുള്ള കുഴിമന്തിക്കടയില്‍ വിടണമെന്ന് ആവശ്യപ്പെട്ടു. താന്‍ പിന്നാലെ വരും എന്നു പറഞ്ഞ് അഫാന്‍ അനിയനെ ഒറ്റയ്ക്കാണ് ഓട്ടോയില്‍ കയറ്റിവിട്ടത്. അഫ്‌സാനെ കുഴിമന്തിക്കടയില്‍ ആക്കി താന്‍ തിരിച്ചു പോന്നെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
- 1 month agoFeb 25, 2025 10:30 AM IST
ബന്ധുക്കളെ ക്രൂരമായി കൊന്നശേഷം പ്രിയപ്പെട്ടവരെ കൊല്ലാനുറച്ചു വെഞ്ഞാറമൂട് പേരുമലയില്‍ തിരിച്ചെത്തിയ അഫാന്‍ യാതൊരു ഭാവഭേദവും കൂടാതെയാണു സംസാരിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍. തിങ്കളാഴ്ച രണ്ടു തവണയാണ്, പരിചയക്കാരനായ തന്നെ അഫാന്‍ ഫോണിൽ വിളിച്ചതെന്ന് ഓട്ടോ ഡ്രൈവർ പൊലീസിനോടു പറഞ്ഞു.
ഇതിനിടെ, സ്‌കൂളില്‍നിന്നു വീട്ടിലെത്തിയ അനുജന്‍ അഫ്‌സാന്‍ വീട് പൂട്ടിക്കിടക്കുന്നതു കണ്ട് അമ്മയുടെ ഫോണിലേക്കു വിളിച്ചു. ഫോണെടുത്ത അഫാന്‍, താന്‍ ഉടന്‍ തിരിച്ചുവരുമെന്ന് അനുജനോടു പറഞ്ഞു. വീട്ടിലെത്തിയ അഫാന്‍ അനുജനെ ഓട്ടോയില്‍ കുഴിമന്തിക്കടയിലേക്കു വിട്ടു. അതിനുശേഷം പുതൂരില്‍ എത്തി ഫര്‍സാനയെയും കൂട്ടി വെഞ്ഞാറമൂട്ടിലെത്തി. അനുജനും ഒപ്പമുണ്ടായിരുന്നു. വീട് തുറന്ന് ഫര്‍സാനയോടു മുകളിലത്തെ മുറിയില്‍ പോയി ഇരിക്കാന്‍ പറഞ്ഞു. അഫ്‌സാന്‍ സോഫയില്‍ കിടക്കുമ്പോഴാണ് അഫാന്‍ അടിച്ചുകൊന്നത്. പിന്നീട് മുകളിലത്തെ മുറിയില്‍ എത്തി ഫര്‍സാനയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുളിച്ചു വസ്ത്രം മാറി ഓട്ടോ വിളിച്ചുവരുത്തി വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ എത്തി വിവരം പറയുകയായിരുന്നു.