മദ്യലഹരിയില്‍ യുവാവ് പിടിച്ചുതള്ളി; തൃശൂരിൽ കായികാധ്യാപകന് ദാരുണാന്ത്യം

Mail This Article
×
തൃശൂർ ∙ സുഹൃത്തായ യുവാവ് മദ്യലഹരിയിൽ പിടിച്ചുതള്ളിയതിനു പിന്നാലെ നിലത്തുവീണ കായികാധ്യാപകൻ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. റീജനൽ തിയറ്ററിനു മുന്നിൽ ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.
ചൂലിശേരി സ്വദേശി രാജുവാണു പിടിച്ചു തള്ളിയത്. ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകന്റെ ദേഹത്ത് പരുക്കുകൾ കാണാനില്ലെന്നും പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ മരണകാരണം അറിയാനാകൂയെന്നും പൊലീസ് പറഞ്ഞു.
English Summary:
Teacher Death : Thrissur Teacher Dies After Drunken Assault
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.