ADVERTISEMENT

മാതമംഗലം (കണ്ണൂർ) ∙ കൈതപ്രത്തു നിർമാണത്തിലുള്ള വീട്ടിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർ വെടിയേറ്റു മരിച്ച വാർത്ത നാടിനു ഞെട്ടലായി. മാതമംഗലം പുനിയങ്കോട് സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ കെ.കെ.രാധാകൃഷ്ണനാണ് (51) കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 7ന് കൈതപ്രം വായനശാലയ്ക്കു സമീപത്തായിരുന്നു സംഭവം. പെരുമ്പടവ് അടുക്കത്തെ എൻ.കെ.സന്തോഷിനെ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള, പഞ്ചായത്തിന്റെ ഷൂട്ടേഴ്സ് സംഘത്തിൽ അംഗമാണു സന്തോഷ്.

പ്രതി കൃത്യം നടത്തിയത് ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത ശേഷമാണെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു മുൻപും ശേഷവും ഇയാൾ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.23ന് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം സന്തോഷ് പോസ്റ്റ് ചെയ്തിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്നായിരുന്നു അടിക്കുറിപ്പ്. വൈകിട്ട് 7.27ന് മറ്റൊരു പോസ്റ്റിട്ടു. ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷേ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.

ഇന്നലെ വൈകിട്ട് 7ന് കൈതപ്രം വായനശാല ഗ്രൗണ്ടിനു സമീപത്തെ പുതുതായി നിർമിക്കുന്ന വീടിനു സമീപത്തുനിന്നാണ് ശബ്ദം കേട്ടത്. പടക്കംപൊട്ടിയ ശബ്ദമാണെന്ന് ആദ്യം പരിസരവാസികൾ കരുതി. എന്നാൽ, വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ മകനാണു കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. ഇവർ തമ്മിൽ നേരത്തേയുള്ള പ്രശ്നങ്ങളാണു കൊലപാതകകാരണമെന്നു പറയുന്നു. മുൻപ്, രാധാകൃഷ്ണൻ സന്തോഷിനെതിരെ പരിയാരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

നാട്ടുകാർ ഓടിയെത്തുമ്പോൾ വരാന്തയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രാധാകൃഷ്ണൻ. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരമറിഞ്ഞു പരിയാരം പൊലീസ് എത്തി വീടും പരിസരവും പരിശോധിക്കുന്നതിനിടെയാണ് വീടിനുള്ളിൽ ഒളിച്ചുനിന്ന സന്തോഷിനെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന സന്തോഷ്, പിടിയിലാകുമ്പോൾ ‘ഞാനെല്ലാം പറയാം’ എന്നു പൊലീസിനോടു പറയുന്നുണ്ടായിരുന്നു.

വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തിയിട്ടില്ല. രണ്ടുമാസം മുൻപ് വ്യക്തിപരമായ പ്രശ്നത്തിൽ സന്തോഷിനെതിരെ രാധാകൃഷ്ണൻ പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതെത്തുടർന്നു പലപ്പോഴും രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.

LISTEN ON

English Summary:

Kannur Murder: Police Recover Threatening Social Media Posts

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com