ഉത്തര കൊറിയ നേതാവ് കിം യോങ് ജു അന്തരിച്ചു
Mail This Article
സോൾ ∙ ഉത്തര കൊറിയ സ്ഥാപകൻ കിം ഇൽ സുങ്ങിന്റെ ഇളയ സഹോദരൻ കിം യോങ് ജു (101) അന്തരിച്ചു. കിം ഇൽ സുങ്ങിന്റെ ചെറുമകനായ കിം ജോങ് ഉൻ ഉത്തര കൊറിയയുടെ പരമാധികാരിയായി സ്ഥാനമേൽക്കും വരെ രാജ്യത്തെ രണ്ടാമനായി കരുതപ്പെട്ടിരുന്നത് കിം യോങ് ജു ആയിരുന്നു.
വർക്കേഴ്സ് പാർട്ടിയുടെ നിലപാടുകളും നയങ്ങളും നടപ്പിലാക്കാൻ പരിശ്രമിച്ച നേതാവായിരുന്നു കിം യോങ് ജു എന്ന് കിം ജോങ് ഉൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
1972 ൽ ദക്ഷിണ കൊറിയയുമായുള്ള സമാധാനക്കരാർ ഒപ്പുവച്ചത് കിം യോങ് ജു ആയിരുന്നു. എന്നാൽ, സുങ്ങിന്റെ മൂത്ത മകൻ കിം ജോങ് ഇൽ പാർട്ടിയുടെ നേതൃത്വം 1973 ൽ ഏറ്റെടുത്തതിനു പിന്നാലെ രാഷ്ട്രീയ രംഗത്തു യോങ് ജു മെല്ലെ അപ്രത്യക്ഷനായി. 2015 ലാണ് അവസാനം പൊതുവേദിയിൽ വന്നത്.
English Summary: Kim Yong Ju, yonger brother of North Korea's founder, dies