അഫ്ഗാനിൽ മോഡൽ അറസ്റ്റിൽ

Mail This Article
ഇസ്‍ലാമാബാദ് ∙ ഇസ്‍ലാം മതത്തോടും വിശുദ്ധ ഗ്രന്ഥത്തോടും അനാദരം കാട്ടിയെന്നാരോപിച്ചു പ്രമുഖ ഫാഷൻ മോഡൽ അജ്മൽ ഹഖീഖിയെ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ അറസ്റ്റ് ചെയ്തു. ഫാഷൻ ഷോകൾ, യുട്യൂബ് വിഡിയോകൾ എന്നിവയിലൂടെ പ്രസിദ്ധനായ ഹഖീഖി വിലങ്ങണിഞ്ഞുനിൽക്കുന്ന ചിത്രം താലിബാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
സുഹൃത്തും മാനസിക വെല്ലുവിളി നേരിടുന്നയാളുമായ ഗുലാം സാഖി ഖുർആനിലെ ചില വാക്കുകൾ പറയുമ്പോൾ ഹഖീഖി ചിരിക്കുന്നതിന്റെ വിഡിയോ വിവാദമായിരുന്നു. അറസ്റ്റിലായ സാഖിക്കും മറ്റു രണ്ടു പേർക്കുമൊപ്പം ഹഖീഖി മാപ്പുപറയുന്നതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
English Summary: Ajmal Haqiqi arrested