സ്കിൻ കാൻസർ ചെറുക്കുന്ന സോപ്പുമായി യുഎസ് ബാലൻ

Mail This Article
വാഷിങ്ടൻ∙ ത്വക്കിൽ ബാധിക്കുന്ന കാൻസർ ചെറുക്കാൻ സോപ്പു കണ്ടെത്തി യുഎസ് ബാലൻ. ഫെയർഫാക്സ് കൗണ്ടിയിലെ ഫ്രോസ്റ്റ് മിഡിൽ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഹെർമൻ ബെക്കലേ (14) ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. 2023 ത്രീഎം യങ് സയന്റിസ്റ്റ് ചാലഞ്ച് എന്ന മത്സരത്തിൽ യുഎസിന്റെ ഏറ്റവും മികച്ച ചെറുപ്പക്കാരനായ ശാസ്ത്രജ്ഞനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തന്റെ സോപ്പ് ഉപയോഗിച്ചാൽ ത്വക്കിനെ സംരക്ഷിക്കുന്ന കോശങ്ങൾക്ക് പുനരുജ്ജീവനം ലഭിക്കുമെന്നും ഇതുവഴി കാൻസറിനെ ചെറുക്കാമെന്നും ഹെർമൻ അവകാശപ്പെടുന്നു. 10 ഡോളറിൽ (830 രൂപ) താഴെ മാത്രമായിരിക്കും വില. മാസങ്ങൾ നീണ്ട കംപ്യൂട്ടർ മോഡലിങ് ഗവേഷണത്തിലൂടെയാണ് സോപ്പിന്റെ രാസഘടന ഹെർമൻ നിർണയിച്ചത്.