ADVERTISEMENT

ഇത്തിരിക്കുഞ്ഞന്‍മാരാണെങ്കിലും അടുക്കളയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന ഉറുമ്പുകള്‍ ശരിക്കും ഒരു ശല്യം തന്നെയാണ്. പലഹാരപ്പാത്രമെടുത്താലും പഞ്ചസാരക്കുപ്പിയെടുത്താലും ഉറുമ്പുകള്‍ ഒരു സ്ഥിരം കാഴ്ചയാണ്. പണ്ടൊക്കെ ചൂട്ട് കത്തിച്ച് ഉറുമ്പിന്‍ കൂട്ടത്തിനു മുകളില്‍ വച്ചായിരുന്നു ഇവയെ ഓടിച്ചിരുന്നത്. എന്നാല്‍ ഇത് അപകടകരമാണ്, പ്രത്യേകിച്ച് കുട്ടികള്‍ ഉള്ള വീടുകളില്‍. സുരക്ഷിതമായി ഇവയെ ഓടിക്കാന്‍ എന്താണ് വഴി?

ചോക്ക്

ചോക്കിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ഉറുമ്പുകളെ അകറ്റിനിർത്താൻ സഹായിക്കുന്നു. ഉറുമ്പുകള്‍ വരുന്ന ഇടങ്ങളില്‍ കുറച്ച് ചോക്ക് പൊടിച്ച് തൂവുക.

കർപ്പൂരതുളസി

ഉറുമ്പുകളെയും, വണ്ടുകളെയും, കൊതുകുകളെയും ഒക്കെ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു ചെടിയാണ് കർപ്പൂരതുളസി . ഇതിന്‍റെ എണ്ണ വാങ്ങിക്കാന്‍ കിട്ടും, അത് ഏകദേശം പത്ത് തുള്ളിയെടുത്ത് വെള്ളത്തിൽ ചേർത്ത ശേഷം ഉറുമ്പ് ശല്യം ഉള്ളിടങ്ങളിൽ തളിക്കുക. 

നാരങ്ങ

എരിവും പുളിയും കയ്പും ഉള്ള എന്തും ഉറുമ്പിനെ അകറ്റി നിർത്തും. ഉറുമ്പുകൾ വരുന്ന സ്ഥലങ്ങളിൽ ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുകയോ അല്ലെങ്കിൽ നാരങ്ങയുടെ തൊലി വയ്ക്കുകയോ ചെയ്യുക. അല്പം നാരങ്ങ നീര് ചേർത്ത വെള്ളം ഉപയോഗിച്ച് നിലം തുടയ്ക്കാം. നാരങ്ങ പോലെ തന്നെയാണ് ഓറഞ്ച്. ഒരു കപ്പ് ചെറുചൂടുള്ള വെള്ളവും കുറച്ച് ഓറഞ്ച് തൊലിയും ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇത് ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ പുരട്ടിയതിന് ശേഷം തുടയ്ക്കുക. ഇതിന്‍റെ ഗന്ധം കാരണം ഉറുമ്പുകള്‍ അകന്നു പൊയ്ക്കോളും. 

ടീ ട്രീ ഓയിൽ 

ടീ ട്രീ ഓയിലിന് ഉറുമ്പുകളെ അകറ്റാനുള്ള കഴിവുണ്ട്. 5 തുള്ളി ടീ ട്രീ ഓയിൽ 2 കപ്പ് വെള്ളത്തിൽ കലക്കി ഉറുമ്പ് ശല്യം ഉള്ളിടത്ത് തളിക്കുക. അല്ലെങ്കിൽ പഞ്ഞിയിൽ പുരട്ടി വെയ്ക്കുകയും ചെയ്യാം. ഇത് ഉറുമ്പുകളെ തുരത്തും. 

​ചുവന്ന മുളക്

നല്ല എരിവുള്ള ഉണക്കമുളക് ഉറുമ്പുകള്‍ വെറുക്കുന്ന ഒന്നാണ്. ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ ചുവന്ന മുളക് ചതച്ചത് വിതറുക. ഉറുമ്പുകളെ അകറ്റാൻ ഇത് സഹായിക്കും. അതേപോലെ തന്നെ, കുരുമുളക് പൊടിയും ഉപയോഗിക്കാം. 10 തുള്ളി കുരുമുളക് എസന്‍ഷ്യല്‍ ഓയിലും ഒരു കപ്പ് വെള്ളവും ചേർത്ത് ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ തളിക്കുക. ഇത് ദിവസത്തിൽ രണ്ടുതവണ ആവർത്തിക്കുക. 

ഉപ്പ്

ഉറുമ്പിനെ തുരത്താൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് ഉപ്പ്. മുക്കിലും മൂലയിലും ഉപ്പ് വിതറുന്നത് ഉറുമ്പുകളെ വീട്ടിൽ അകറ്റി നിർത്താൻ സഹായിക്കും. ഇതിനായി കല്ലുപ്പ് ഉപയോഗിക്കാതെ, സാധാരണ പൊടിയുപ്പ് ഉപയോഗിക്കുക. വെള്ളം തിളപ്പിച്ച് അതിൽ വലിയ അളവിൽ ഉപ്പ് ചേർത്ത് ലയിപ്പിക്കുക. ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലാക്കി തളിക്കുക.

​വെളുത്ത വിനാഗിരി

വെളുത്ത വിനാഗിരിയുടെ രൂക്ഷഗന്ധം ഉറുമ്പുകൾ വെറുക്കുന്ന ഒന്നാണ്. വെള്ളവും വെളുത്ത വിനാഗിരിയും തുല്യ അളവിൽ ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കി, ജനലുകൾ, വാതിലുക എന്നിങ്ങനെ ഉറുമ്പുകൾ പ്രവേശിക്കുന്ന സ്ഥലങ്ങളിൽ തളിക്കുക.   

കറുവപ്പട്ട

കറുവപ്പട്ടയും ഗ്രാമ്പൂവും വീടിന് സുഗന്ധം പകരും. ഇവ ഇട്ടു തിളപ്പിച്ച വെള്ളം ഒരു സ്പ്രേ ബോട്ടിലില്‍ ആക്കി ഉറുമ്പ് വരുന്ന ഇടങ്ങളില്‍ തളിക്കാം. ഇവയുടെ ഗന്ധമുള്ള അവശ്യ എണ്ണകള്‍ കൂടി ഏതാനും തുള്ളി ഈ വെള്ളത്തില്‍ കലര്‍ത്തുന്നത് ഇരട്ടി ഗുണം നല്‍കും.

പഞ്ചസാരപ്പാത്രത്തിലെ ഉറുമ്പിനെ തുരത്താം

പഞ്ചസാര സൂക്ഷിക്കുന്ന ഷെല്‍ഫില്‍ മഞ്ഞള്‍ ഇട്ട് വെക്കുന്നത് ഉറുമ്പുകളെ അടുക്കളയില്‍ നിന്നും തുരത്തും.അതേപോലെ രണ്ടോ മൂന്നോ ഏലക്കായ പഞ്ചസ്സാര പാത്രത്തില്‍ ഇട്ട് വെക്കുന്നത് ഉറുമ്പ് വരുന്നത് തടയാന്‍ സഹായിക്കും. ഇതേ പോലെ അഞ്ചാറു ഗ്രാമ്പൂ അല്ലെങ്കില്‍ കറുവാപ്പട്ട എന്നിവ ഇട്ടു വയ്ക്കുന്നതും ഉറുമ്പുകളെ തുരത്താന്‍ നല്ലതാണ്. 

പഞ്ചസാര ഇട്ടു വച്ചിരിക്കുന്ന പാത്രം ഫ്രിജിനുള്ളിൽ സൂക്ഷിക്കുന്നത് ഉറുമ്പുകളെ തടയാൻ ഫലപ്രദമായ മാർഗമാണ്. ഉറുമ്പ് കയറിയ കണ്ടെയ്നർ ഫ്രിജിൽ എടുത്ത് വയ്ക്കുന്നതിലൂടെയും അവയുടെ ശല്യം ഒഴിവാക്കാം. എന്നാൽ ഇത്തരത്തിൽ വയ്ക്കുന്ന സമയത്ത് ഉറുമ്പുകൾക്ക് ഇറങ്ങാനുള്ള വഴി ഉണ്ടെന്ന് ഉറപ്പാക്കുക. എന്നാല്‍, പഞ്ചസാര പാത്രം ഫ്രീസറിൽ വയ്ക്കരുത്.

English Summary:

Natural Ways to Eliminate Ants from Your Home

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com