വിഷു സ്പെഷല്‍ ചക്കപ്പഴം പായസവും പ്രഷർ കുക്കര്‍ പാല്‍ പായസവും
Mail This Article
രണ്ട് വ്യത്യസ്ത രുചിയിൽ വളരെ എളുപ്പം തയാറാക്കാം ഈ പായസരുചികൾ.
ചക്കപ്പഴം പായസം
ചേരുവകൾ
- നന്നായി പഴുത്ത ഒരു കപ്പ് ചക്കച്ചുള
- ശര്‍ക്കര
- നെയ്യ്
- തേങ്ങാപ്പാല്‍ - ഒന്നേകാല്‍ കപ്പ്
ഉരുളിയില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിക്കുക. ചക്കപ്പഴം ക്രഷ് ചെയ്തത് അതിലേക്ക് ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ഒന്നേകാല്‍ കപ്പ് ശര്‍ക്കര പാനി ചേര്‍ക്കുക. നന്നായി ഇളക്കി വരട്ടിയെടുക്കുക. ആവശ്യമെങ്കില്‍ കുറച്ചു നെയ്യ കൂടി ചേര്‍ക്കാം. ഇതിലേക്ക് എടുത്തുവച്ചിരിക്കുന്ന രണ്ടാംപാല്‍ ചേര്‍ത്ത് നന്നായി വേവിച്ചെടുക്കണം. ഇതിനു ശേഷം ഒന്നാം പാല്‍ ചേര്‍ക്കുക. രണ്ടോ മൂന്നോ മിനിറ്റ് ചൂടാക്കിയ ശേഷം വാങ്ങിവയ്ക്കുക. ഇതിലേക്ക് ചുക്കുപൊടിയും ഏലയ്ക്കാ പൊടിയും ചേര്‍ക്കാം. അതിനു ശേഷം അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് ചേര്‍ക്കുക. രുചികരമായ ചക്കപ്പഴം പായസം റെഡി.
പാൽ പായസം
ഒരു കുക്കറില്‍ നാല് കപ്പ് പാല്‍ ഒഴിക്കുക. ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേര്‍ത്ത് കൊടുക്കണം. തുടര്‍ന്ന് കഴുകി വച്ചിരിക്കുന്ന ജീരകശാല അരി ചേര്‍ക്കണം. നന്നായി ഇളക്കി കുക്കര്‍ അടച്ച് ഒരു വിസില്‍ വരും വരെ ഹൈ ഫ്ളെയിമിലും പിന്നീട് 20 മിനിറ്റ് സിമ്മിലും വേവിച്ചെടുക്കണം. ഓഫ് ചെയ്ത് 30 മിനിറ്റിന് ശേഷമാണ് എടുക്കുന്നത്. നന്നായി കുറുകിയെങ്കില്‍ കുറച്ചു പാല്‍ കൂടി ചേര്‍ക്കാം. ഇതിലേക്ക് അണ്ടിപ്പരിപ്പും ബദാമും ഏലയ്ക്കാ പൊടിയും ചേര്‍ത്ത് വിളമ്പാവുന്നതാണ്.
English Summary : Payasam Recipe for Vishu Celebration.