ഒരുകാലത്ത് ക്രിപ്റ്റോ കറൻസിയുടെ പരസ്യവിമർശകനായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫണ്ട് വരെ ക്രിപ്റ്റോ കറൻസിയായി സ്വീകരിച്ചുകൊണ്ട് അധികാരത്തിലെത്തും മുൻപുതന്നെ ട്രംപ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.ലോകത്തിന്റെ ക്രിപ്റ്റോ തലസ്ഥാനമായി മാറുമോ അമേരിക്ക?
യുഎസ് നയം മാറ്റുന്നതോടെ ക്രിപ്റ്റോയോടുള്ള സമീപനത്തിൽ മറ്റു രാജ്യങ്ങളും പിടി അയച്ചേക്കാൻ സാധ്യതകളേറെ; പ്രത്യേകിച്ച് യുഎസ് സാമ്പത്തിക നയങ്ങൾ നേരിട്ട് സ്വാധീനം ചെലുത്താറുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളിൽ. യുഎസിലെ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപകർക്ക് ഗുണം ചെയ്യുമോ? അതോ ട്രംപിന്റെ വാക്ക് വിശ്വസിച്ചിരുന്നവർ വെട്ടിലാകുമോ?
2024ലെ ബിറ്റ്കോയിൻ കോൺഫറൻസിൽ സംസാരിക്കുന്ന ഡോണൾഡ് ട്രംപ് (Photo by Jon CHERRY / GETTY IMAGES NORTH AMERICA / AFP)
Mail This Article
×
ക്രിപ്റ്റോകറൻസിക്കും ചോദിക്കാനും പറയാനും ആളായി.
ആരാണയാൾ?
ഡോണൾഡ് ട്രംപാണയാൾ.
ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിപ്റ്റോ കറൻസിക്കും ശുക്രനുദിച്ചത് ബ്ലോക്ക് ചെയിൻ രംഗത്ത് കൊടുങ്കാറ്റുയർത്തിയിരിക്കുന്നു. ഇനി വച്ചടി വച്ചടി കയറ്റമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ക്രിപ്റ്റോ നിക്ഷേപകർ. ലോകമാകെ സകല സർക്കാരുകളും ചൊറിയാൻ വന്നിരുന്ന ക്രിപ്റ്റോയുടെ രക്ഷകനായിട്ടാണ് ട്രംപിന്റെ വരവ്. അദ്ദേഹത്തിന്റെ കൂട്ടാളിയും ഉപദേശകനുമായ ക്രിപ്റ്റോ പ്രിയൻ വ്യവസായി ഇലോൺ മസ്കിന്റെ സ്വാധീനം കൂടിയാകുന്നതോടെ വരാനിരിക്കുന്നത് ചില്ലറക്കളിയല്ല എന്നു തന്നെ വിലയിരുത്തലുണ്ട്.
ട്രംപ് ജയിക്കുമെന്ന് ഉറപ്പായ രാത്രി, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്രിപ്റ്റോകറൻസിയായ
English Summary:
Cryptocurrency: How did Donald Trump's Presidency Help Bitcoin, Ethereum, and other Cryptocurrencies?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.