നിങ്ങളുടെ കൂട്ടുപലിശ കിട്ടിയോ? അക്കൗണ്ട് പരിശോധിക്കൂ
Mail This Article
മോറട്ടോറിയം കാലത്തെ വായ്പകളുടെ കൂട്ടു പലിശ ബാങ്കുകള്‍ അതാത് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ തുടങ്ങി. ഈ തുക നവംബര്‍ അഞ്ചിനകം അക്കൗണ്ടുകളിലേക്ക് മാറ്റി നല്‍കണമെന്ന് ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നടപടി. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള മോറട്ടോറിയം കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശയാണ് ഇങ്ങനെ അക്കൗണ്ടിലിട്ട് നല്‍കുന്നത്.
25,00,000 രൂപയുടെ ഭവന വായ്പ എടുത്ത ഒരാള്‍ക്ക് എട്ട് ശതമാനം പലിശ കണക്കാക്കിയാല്‍ 1,682 രൂപയില്‍ താഴെയാകും ഇങ്ങനെ ആനുകൂല്യമായി ലഭിക്കുക. ഫെബ്രുവരി 29 ന് എന്‍ പി എ ആകാത്ത വായ്പകള്‍ക്കേ ഇത് ലഭിക്കൂ. സൂക്ഷ്മ-ചെറുകിട-ഇടത്തരം വായ്പകള്‍, ഭവന വായ്പ, വിദ്യാഭ്യാസ വാഹന വായ്പകള്‍, വ്യക്തഗത വായ്പകള്‍, ഉപഭോക്തൃ വായ്പകള്‍ എന്നിവയാണ് സ്‌കീമിന്റെ പരിധിയില്‍ വരിക. കോവിഡ് പ്രതിസന്ധികാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവരില്‍ നിന്ന് പലിശയും പലിശയ്ക്ക് മേല്‍ പലിശയും പിടിക്കുന്നതിനെതിരെ സര്‍ക്കാരിന്റെയും ആര്‍ ബി ഐയുടേയും നിലപാട് പലകുറി സുപ്രീം കോടതി ചോദിച്ചിരുന്നു. പിന്നീടാണ് കൂട്ടുപലിശ ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതിന് ബാങ്കുകള്‍ക്കുണ്ടാകുന്ന 6,500 കോടി രൂപയുടെ അധിക ചെലവ് സര്‍ക്കാര്‍ പിന്നീട് ബാങ്കുകള്‍ക്ക് നല്‍കും.
English Summary : Interest Waiver Details