ADVERTISEMENT

തിരക്കുപിടിച്ച ജീവിതത്തിൽ പല മറവികളും സംഭവിക്കാറുണ്ട്. അതിലൊന്നാണ് എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചശേഷം കാർഡ് തിരികെ എടുക്കാൻ മറക്കുക എന്നത്.  

അങ്ങനെ എടിഎമ്മിൽ നിന്ന് തിരികെ എടുക്കാൻ മറന്നുപോയ കാർഡ്  ബാങ്കുദ്യോഗസ്ഥരോ സെക്യൂരിറ്റിയോ തിരികെ നമ്മെ ഏൽപ്പിക്കുമെന്നാണ് കരുതുന്നതെങ്കിൽ അങ്ങനെയല്ല കാര്യങ്ങൾ. 

മറന്നുവച്ച കാർഡ് തിരികെ കിട്ടാൻ കടമ്പകൾ കടക്കണോ?

മറന്നു വച്ചത് മറ്റേതെങ്കിലും ബാങ്കിന്റെ എടിഎമ്മിലാണെങ്കിൽ നിലവിലെ മാർഗനിർദ്ദേശങ്ങൾ പ്രകാരം നമ്പരുൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയതിനു ശേഷം കാർഡ് നശിപ്പിച്ചുകളയുകയാണു ചെയ്യേണ്ടത്. കാർഡ് മറന്നുവച്ച ബാങ്കിൽ ഇടപാടുകാരന്റെ വിവരങ്ങൾ ലഭ്യമല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്. 

atm-2

നമുക്ക് അക്കൗണ്ടുള്ള ബാങ്ക്ശാഖയിലെ എടിഎമ്മിലോ അതേ ബാങ്കിന്റെ മറ്റേതെങ്കിലും ശാഖയ്ക്കു കീഴിലെ എടിഎമ്മിലോ ആണ് കാർഡ് മറന്നുവച്ചതെങ്കിൽ പല ബാങ്കുകളും പല രീതികളാണ് പിന്തുടരുന്നത്. അക്കൗണ്ടുള്ള ശാഖയ്ക്കു കീഴിലെ എടിഎമ്മിലാണ് മറന്നുവച്ചതെങ്കിൽ, തിരിച്ചറിയൽ രേഖകൾ ഹാജരാക്കുന്നപക്ഷം മിക്ക ബാങ്കുകളും കാർഡ് തിരികെ കൊടുക്കാറുണ്ട്. പക്ഷേ, മറ്റു ശാഖകൾക്കു കീഴിലുള്ള എടിഎമ്മിലാണ് മറന്നുവച്ചതെങ്കിൽ കാർഡ് നശിപ്പിച്ചുകളയുന്ന നയമാണ് പലരും സ്വീകരിച്ചുകാണുന്നത്.  

മറന്നുവച്ച കാർഡ് കള്ളനാണ് കിട്ടുന്നതെങ്കിലോ? 

എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ പിൻ ആവശ്യമാണ്. ഓൺലൈൻ ഇടപാടുകൾക്കാണെങ്കിൽ ഒടിപി നൽകേണ്ടതുണ്ട്. ഇക്കാരണങ്ങൾ മൂലം കളഞ്ഞുകിട്ടിയ കാർഡുപയോഗിച്ച് ഇടപാടുകൾ നടത്താൻ കള്ളന് സാധിക്കുന്നതല്ല. പക്ഷേ, പിൻ അഥവാ ഒടിപി ആവശ്യമില്ലാത്ത സമ്പർക്കരഹിത ഇടപാടുകൾ അനായാസം നടത്താൻ സാധിക്കുന്നതാണ്. നിലവിൽ ഇത്തരം ഇടപാടുകളുടെ പരിധി 5000 രൂപ വരെയാണ് എന്നതിനാൽ പലതവണയായി വലിയൊരു തുക നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. 

എന്താണു പരിഹാരം ? 

നഷ്ടപ്പെട്ടു എന്നതു ശ്രദ്ധയിൽപെട്ടാലുടനെ കാർഡ് ഉപയോഗിച്ചു ചെയ്യാവുന്ന എല്ലാ തരത്തിലുള്ള ഇടപാടുകളും മൊബൈൽ ബാങ്കിങ് ആപ്പ് ഉപയോഗിച്ച് മരവിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അക്കൗണ്ട് പരിശോധിച്ച് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. കാർഡ് മരവിപ്പിക്കൽ ആപ്പ് വഴി ചെയ്യാനാവുന്നില്ലെങ്കിൽ ബാങ്കിന്റെ കസ്റ്റമർ കെയറിന്റെ സഹായം തേടാവുന്നതാണ്. പണമെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതും കസ്റ്റമർ കെയറിൽ റിപ്പോർട്ട് ചെയ്യുക.

English Summary : What to Do If You Misplace Your ATM Card in ATM Counter?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com