നിസാൻ ഡിജിറ്റൽ ഹബ്ബിന് 12,500 ചതുരശ്രയടി കൂടി

Mail This Article
തിരുവനന്തപുരം∙ നിസാൻ ഡിജിറ്റൽ ഹബ് ടെക്നോപാർക്കിൽ 12,500 ചതുരശ്രയടി ഓഫിസ് സ്പേസ് കൂടി സ്വന്തമാക്കി. ടെക്നോപാർക്ക് ഫേസ്–3 ലുള്ള ‘ഗംഗ’യിൽ 200 പേർക്കിരിക്കാവുന്ന ഓഫിസിന്റെ പണികൾ ഉടൻ ആരംഭിക്കും. മാർച്ചിൽ ഉദ്ഘാടനം ചെയ്യും. ടെക്നോപാർക്ക് ഫേസ്–2 ലുള്ള ‘യമുന’യിൽ 25,000 ചതുരശ്രയടിയിലാണു നിലവിൽ നിസാൻ ഡിജിറ്റലിന്റെ ഓഫിസ്. ക്ലൗഡ് കംപ്യൂട്ടിങ്, നിർമിതബുദ്ധി, വെർച്വൽ റിയാലിറ്റി അടക്കമുള്ള മേഖലകളിൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയേക്കും.
കോവിഡിനെ തുടർന്നു രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം പൂർണതോതിൽ ഓഫിസ് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിനിടെ ഒട്ടേറെ നിയമനങ്ങളും നടന്നു. ഇതുകൂടി കണക്കിലെടുത്താണ് ഓഫിസ് വിപുലീകരിക്കുന്നത്. 2018ലാണു നിസാൻ ഡിജിറ്റൽ ഹബ് സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങുന്നത്.