ADVERTISEMENT

ആലപ്പുഴ∙ പരമ്പരാഗത നെയ്ത്ത് വ്യവസായ കുടുംബത്തിൽ നിന്നു പുത്തൻ ഉൽപന്നങ്ങളുമായി ലോകം കീഴടക്കി ചേർത്തലയിൽ നിന്നുള്ള ‘നെയ്ത്ത് ഹോംസ്’.

1917ൽ ചേർത്തല ശക്തീശ്വരത്തു വേലായുധനാണു ‘ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിങ്’ ആരംഭിച്ചത്. 2000ൽ അദ്ദേഹത്തിന്റെ മകൻ സന്തോഷ് വേലായുധൻ എക്സ്ട്രാ വീവ്സ് തുടങ്ങി. 3 വർഷം മുൻപു സന്തോഷിന്റെ മകൻ ശിവൻ സന്തോഷ്, ഭാര്യ നിമിഷ ശ്രീനിവാസൻ എന്നിവർ ചേർന്ന് ആഡംബര പരവതാനികൾക്കായി ‘നെയ്ത്ത് ഹോംസി’നു തുടക്കമിടുകയായിരുന്നു. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന പ്രശസ്ത ഫാഷൻ മേളയായ മെറ്റ്ഗാലയിൽ ഇവർ നിർമിച്ച പരവതാനി ശ്രദ്ധയാകർഷിച്ചതോടെയാണ് ‘നെയ്ത്ത് ഹോംസി’നു ഫാൻസായത്. വള്ളംകളി ആശയമാക്കിയുള്ള പരവതാനിക്കു ലോകപ്രശസ്തമായ ഡിഎൻഎ പാരിസ് ഡിസൈൻ അവാർഡ്, എല്ലെ ഡെകോ ഇന്റർനാഷനൽ ഡിസൈൻ അവാർഡ് എന്നിവയും ലഭിച്ചു.

സെൻസർ ഘടിപ്പിച്ച ‘സ്മാർട്’ പരവതാനി നിർമാണത്തിലാണിവർ. പരവതാനിയിൽ ചവിട്ടുമ്പോൾ ചുറ്റുമുള്ള ലൈറ്റുകൾ തെളിയും. സൂര്യ പ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികൾ പതിക്കുമ്പോൾ ഡിസൈൻ മാറുന്നതും, മുറിയിലെ താപനില വ്യത്യാസം അനുസരിച്ച് ഡിസൈൻ മാറുന്നതുമായ പരവതാനികളും നിർമിക്കുന്നുണ്ട്. 

വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നൂലിനൊപ്പം പ്ലാസ്റ്റിക് പുനരുപയോഗിച്ചുള്ള നൂലു കൊണ്ടും പരവതാനിയുണ്ടാക്കുന്നു.

ഏകദേശം 700 ജോലിക്കാരാണു നെയ്ത്തിന്റെ ചേർത്തല നിർമാണശാലയിലുള്ളത്. 

പൂർണമായും കൈ കൊണ്ട് നിർമിക്കുന്ന പരവതാനികൾ യുപിയിലെ മിർസാപൂരിലാണു നിർമിക്കുന്നത്. 

English Summary:

'Neith Homes' Smart Carpet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com