ADVERTISEMENT

Q1. പുതിയ സ്ലാബിൽ ഇൻകംടാക്സ് അടയ്ക്കുന്ന സീനിയർ സിറ്റിസൻ ആയ എനിക്ക് സേവിങ്സ് ബാങ്ക്, ഫിക്സഡ് ഡിപ്പോസിറ്റ് എന്നിവയിൽ  നിന്നുള്ള പലിശവരുമാനത്തിന് നികുതിയിളവ് ബാധകമാണോ? 

60 കഴിഞ്ഞവർക്ക് പലിശ വരുമാനത്തിനു വകുപ്പ് 80 TTB പ്രകാരമുള്ള പരമാവധി 50,000 രൂപ മൊത്തവരുമാനത്തിൽ നിന്നു കിഴിക്കാം. പക്ഷേ, അതു പഴയ സ്കീംപ്രകാരം നികുതി കണക്കാക്കിയാൽ മാത്രമേ ലഭ്യമാവൂ.  പുതിയ സ്കീമിൽ ലഭ്യമല്ല. 

Q2. മ്യൂച്വൽഫണ്ടിലെ മൂലധന നേട്ടത്തിനും ഡിവിഡന്റിനും 1.25 ലക്ഷംവരെ നികുതിയിളവ് ലഭ്യമാണോ? അതിൽ കൂടുതൽ മൂലധനനേട്ടം ഉണ്ടായാൽ അധിക തുകയ്ക്കു മാത്രമാണോ നികുതി നൽകേണ്ടത്? 

പുതിയ ബജറ്റിലെ ഭേദഗതി പ്രകാരം ഇക്വിറ്റിഫണ്ട് യൂണിറ്റുകളുടെ വിൽപനയിൽ ഒരു സാമ്പത്തികവർഷത്തെ ലാഭം 1,25,000 രൂപയിൽ കൂടിയാലേ നികുതിബാധ്യത വരൂ. മുൻപുണ്ടായിരുന്ന ഒരു ലക്ഷം രൂപയെന്ന പരിധിയാണ് ഉയർത്തിയത്. അതായത് 1.25 ലക്ഷത്തിൽ കൂടുതലുള്ള ലാഭത്തിന്മേൽ 12.50% നികുതി നൽകണം. 23 ജൂലൈ 2024 മുതൽ നടക്കുന്ന ഇടപാടുകൾക്കാണ് മേൽപറഞ്ഞ ഭേദഗതി ബാധകം. അതിനു മുൻപുള്ള ഇടപാടിന് നിലവിലുണ്ടായിരുന്ന ഒരു ലക്ഷവും പത്തു ശതമാനവും ആണ് ബാധകമാകുക. മേൽപറഞ്ഞ 1,25,000 വരെയുള്ള ഒഴിവു വിൽപനമേലുള്ള ലാഭത്തിനു മാത്രമാണ് ബാധകം. മ്യൂച്വൽഫണ്ട് നിക്ഷേപത്തിനു കിട്ടുന്ന ഡിവിഡൻഡ് വരുമാനത്തിന് ഇതു ബാധകമല്ല.

interest-rate-1

Q3. മൂലധനനേട്ടം ഉണ്ടെങ്കിൽ റിട്ടേൺ സമർപ്പിക്കേണ്ടത് ഏതു ഫോമിലാണ്? 

വ്യക്തികളായ നികുതി ദായകർക്ക് മൂലധനനേട്ടം ഉണ്ടെങ്കിൽ സാധാരണഗതിയിൽ ITR–2ൽ ആണ് റിട്ടേൺ സമർപ്പിക്കേണ്ടത്. മൂലധന നേട്ടം കൂടാതെ ബിസിനസ് വരുമാനംകൂടി ഉണ്ടെങ്കിൽ ITR -2 ബാധകമല്ല, ITR-3 ഫയൽ ചെയ്യണം.

Q4.വീട്ടമ്മയായ ഭാര്യയ്ക്ക് (സീനിയർ സിറ്റിസൺ) ബാങ്ക് പലിശ, മ്യൂച്വൽഫണ്ട് എന്നിവയിൽനിന്നും ലഭിക്കുന്ന 3 ലക്ഷം രൂപയിൽ താഴെ മാത്രമുള്ള വരുമാനത്തിന് റിട്ടേൺ സമർപ്പിക്കണമോ? മറ്റു വരുമാനങ്ങൾ ഇല്ല. 

Photo Credit: Boy Wirat / istockphotos.com
Photo Credit: Boy Wirat / istockphotos.com

ഭാര്യയുടെ മൊത്തവരുമാനം 3 ലക്ഷം രൂപയിൽ കുറവാണെങ്കിൽ റിട്ടേൺ സമർപ്പിക്കാൻ ബാധ്യതയില്ല. എന്നാൽ വരുമാനത്തിൽനിന്ന് ടിഡിഎസ് കിഴിച്ചിട്ടുണ്ടെങ്കിൽ, ആ തുക റീഫണ്ടായി കിട്ടണമെങ്കിൽ  റീഫണ്ട് അവകാശപ്പെട്ടു റിട്ടേൺ സമർപ്പിക്കണം.

സെപ്റ്റംബർ ലക്കം സമ്പാദ്യത്തിൽ പ്രസീദ്ധികിരിച്ചത്  

ഉത്തരങ്ങൾ നൽകിയിരിക്കുന്നത്

പ്രശാന്ത് ജോസഫ് ചാർട്ടേരഡ് അക്കൗണ്ടന്റ്

നിങ്ങളുടെ ഇൻകം ടാക്സ് സംബന്ധമായ  സംശയയങ്ങൾ 9207749142  എന്ന നമ്പറിലേയ്ക്ക് വാട്ട്സാപ്പ് ചെയ്താൽ സമ്പാദ്യം മാസികയിലൂടെ മറുപടി ലഭിക്കും.

English Summary:

Confused about tax benefits on interest and investments under the new tax regime? Get expert answers on senior citizen benefits, capital gains tax on mutual funds, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com