വീട് വാങ്ങിയപ്പോൾ ഏജന്റ് കെവൈസി ആവശ്യപ്പെട്ടോ?

Mail This Article
നിങ്ങൾ ഒരു വീടോ സ്ഥലമോ വാങ്ങുമ്പോൾ ഏജന്റ് അല്ലെങ്കിൽ ബ്രോക്കർ നിങ്ങളുടെ കെവൈസി രേഖകള്‍ ആവശ്യപ്പെട്ടാൽ അൽഭുതപ്പെടേണ്ട. കാരണം നിങ്ങൾ ഇറക്കുന്ന പണത്തിന്റെ ഉറവിടം ഏജൻറുമാർ കൂടി അറിഞ്ഞിരിക്കണം എന്നാണ്.അതിന്റെ രേഖകൾ ഏജൻ്റുമാരും സൂക്ഷിച്ചു വയ്ക്കണം. അല്ലാത്തപക്ഷം ഏജന്റുമാർക്കാണ് പിടി വീഴുക.
പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ്(കള്ളപ്പണം വെളുപ്പിക്കൽ തടയൽ) ആക്ടിന്റെ പരിധിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റുമാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിയമം ഈയിടെ നടപ്പാക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റു രംഗത്ത് കള്ളപ്പണ ഇടപാടുകൾ വർധിച്ചു വരുന്ന സാഹചര്യ ത്തിലാണ് ഏജന്റുമാരുടെ മേൽ പിടിമുറുക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
English Summary : Real Estate Broker Will ask your KYC While Buying a Property