ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് കീഴിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകുന്ന ഒരു ഇന്ത്യൻ ഡിജിറ്റൈസേഷൻ ഓൺലൈൻ സേവനമാണ് ഡിജിലോക്കർ. ഡിജിലോക്കർ സേവനങ്ങൾ വിപുലീകരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് വ്യക്തികൾക്ക് മാത്രമല്ല ബിസിനസ് സംരംഭകർക്കും, ചെറുകിട ബിസിനസുകൾക്കും, ചാരിറ്റബിൾ സംഘടനകൾക്ക് പോലും ഇനി ഡിജി ലോക്കർ സൗകര്യങ്ങൾ ഉപയോഗിക്കാം. അവരുടെ രേഖകൾ പങ്കിടാനുള്ള ഒരു ഫലപ്രദമായ മാർഗമായി ഇത് പ്രവർത്തിക്കും. സർക്കാർ നൽകുന്ന ഏത് രേഖയും സൗകര്യപ്രദമായി ഫോണിൽ സൂക്ഷിക്കാനും ആവശ്യമുള്ള  സമയത്ത് മറ്റുള്ളവരുമായി പങ്കിടാനും ഡിജിലോക്കർ ഉപയോഗിക്കാം. 

∙ഫിൻടെക് മേഖലയ്ക്കായി സർക്കാർ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡിപ്പോസിറ്ററി സൗകര്യങ്ങൾ നൽകും.

∙ഐടി റിട്ടേണുകൾ, ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റുകൾ തുടങ്ങിയ രേഖകളും റെഗുലേറ്ററി ബോഡികളുമായി സംഭരിക്കാനും പങ്കിടാനും ഡിജിലോക്കർ ഉടൻ തന്നെ ഓർഗനൈസേഷനുകളെ പ്രാപ്‌തമാക്കും.

∙ഡിജിലോക്കറിന്റെ നേട്ടങ്ങൾ വിപുലീകരിക്കുന്നതിനായി, ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ (എംഎസ്എംഇ) ഉപയോഗത്തിനായി ഡിജിലോക്കർ പ്രത്യേക സ്ഥാപനം രൂപീകരിക്കും 

∙ഇതിനുള്ള കെ വൈ സി പ്രക്രിയ ലളിതമാക്കും 

∙ഡിജിലോക്കർ സേവനവും ആധാറും അടിസ്ഥാന ഐഡന്റിറ്റിയായി ഉപയോഗിച്ച് ഐഡന്റിറ്റി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഏകജാലക പരിഹാരം സ്ഥാപിക്കും

∙വ്യക്തികളെ സംബന്ധിച്ചിടത്തോളം, ഡിജിലോക്കറും ആധാറും ഒരു "അടിസ്ഥാന ഐഡന്റിറ്റി" ആയി വർത്തിക്കും,  അതിലെ  വിലാസത്തിലോ ഐഡന്റിറ്റിയിലോ ഉള്ള മാറ്റങ്ങൾ മറ്റ് രേഖകളിലും  പ്രതിഫലിക്കും.

∙നിലവിൽ, ഡിജിലോക്കർ സേവനം ഉപയോക്താക്കള്‍ പാൻ, അക്കാദമിക് സർട്ടിഫിക്കറ്റുകൾ, ഡിഗ്രികൾ, ഡ്രൈവിങ് ലൈസൻസുകൾ ആധാർ പോലുള്ള രേഖകൾ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത് 

ഫിസിക്കൽ ഡോക്യുമെന്റുകളുടെ ഉപയോഗം ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുക, കൂടാതെ സേവനങ്ങളുടെ  സൗകര്യങ്ങൾ വർധിപ്പിക്കാനും  പ്രശ്‌നരഹിതവും സൗഹൃദപരവുമാക്കുകയും ചെയ്യാനുമാണ് പുതുക്കിയ ഡിജിലോക്കർ സേവനങ്ങൾ ഉദ്ദേശിക്കുന്നത്.

English Summary : Digilocker Services Expanded

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com