ADVERTISEMENT

നടിയും ഗായികയും അവതാരകയുമാണ് തായ്‌വാന്‍ സ്വദേശി ചെൻ മീഫെൻ. ഇപ്പോൾ 66 വയസ്സുണ്ട്. എന്നാൽ അതു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നു മാത്രം. 43 വർഷം മുൻപ് ബ്യൂട്ടി ക്വീൻ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മീഫെനെ സൗന്ദര്യ റാണിയായാണ് ആരാധകർ ഇപ്പോഴും കാണുന്നത്. 19–ാം വയസ്സിൽ സൗന്ദര്യ മത്സരത്തിൽ വിജയിക്കുമ്പോൾ പോലും ഇത്ര സൗന്ദര്യമില്ല എന്നും ആരാധകർക്ക് അഭിപ്രായമുണ്ട്.

chen-meifen-2

സൗന്ദര്യ മത്സരത്തിൽ വിജയിച്ചശേഷം മെഫീൻ സിനിമയിലേക്കെത്തി. പിന്നീട് ടിവി ഷോകളിൽ സാന്നിധ്യമറിയിച്ച മെഫീൻ, സമൂഹമാധ്യമങ്ങളിലും  സാന്നിധ്യമായി. സോഷ്യല്‍ മീഡിയ ഇൻഫ്ലൂവൻസറായും പേരെടുത്തു. മുപ്പത്തിയാറാം വയസ്സിൽ ‘തായ്‌വാനിലെ ഹോട്ട് ആന്റി’ എന്ന വിശേഷണം ലഭിച്ചു.

Image Credits: im_meifen/ Instagram
Image Credits: im_meifen/ Instagram

യോഗ ഉൾപ്പെടെയുള്ള വ്യായാമങ്ങൾ ദിവസവും ചെയ്യുന്നു. കൃത്യമായ ആഹാരവും ഉറക്കവും പിന്തുടരുന്നു. എന്നും രാവിലെ ജിഞ്ചർ സൂപ്പ് കുടിക്കാറുണ്ട്. ഇതെല്ലാം ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാൻ സഹായിക്കുന്നുവെന്ന് മെഫീൻ പറയുന്നു. എന്തായാലും ഈ തായ്‌വാൻ സുന്ദരിയുടെ പ്രായം പലർക്കും വിശ്വസിക്കാനായിട്ടില്ല.

chen-meifen-3

English Summary: 66-Year-Old Actress Chen Meifen reveals her beauty secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com