സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസായി എസ്തർ അനിൽ; ഇപ്പോൾ ഇതുപോലെ അല്ലെന്ന് താരം

Mail This Article
വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് നടി എസ്തർ അനിൽ. ഇപ്പോൾ സ്വിം സ്യൂട്ടിലുള്ള എസ്തറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചുവപ്പ് സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസായാണ് എസ്തറിന്റെ ചിത്രങ്ങൾ.
‘ഈ നീല ജലാശയം എത്ര മനോഹരമാണ്.’– എന്ന കുറിപ്പോടെയാണ് എസ്തർ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. നാലുമാസം മുൻപെടുത്തതാണ് ഈ ചിത്രങ്ങളെന്നും ഇപ്പോൾ താൻ ഇങ്ങനെയല്ലെന്നും എസ്തർ ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങള്‍ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഹോട്ട് സെക്സി ലുക്ക്’ എന്നായിരുന്നു ചിത്രങ്ങൾക്കു താഴെ പലരും കമന്റ് ചെയ്തത്. പലരും ഹാർട്ട് ഇമോജിയും പങ്കുവച്ചു.