ADVERTISEMENT

കാഴ്ചയിലും കരുത്തിലും മികവുമായി പാര്‍ട്ടികള്‍ക്കും മറ്റും ഉപയോഗിക്കാവുന്ന ഡിജെ സ്പീക്കര്‍ അവതരിപ്പിച്ചിരിക്കുകയാണ്  സെബ്രോണിക്‌സ്. സെബ്-ജോള്‍ട്ട് പ്ലസ് ട്രോളി എന്നാണ് സ്പീക്കറിന്റെ പേര്. വേദികള്‍ എവിടെയാണെങ്കിലും അങ്ങോട്ട് എളുപ്പത്തില്‍ എത്തിക്കാന്‍ പാകത്തിന് സ്പീക്കറിന് ഹാന്‍ഡിലും, ചക്രങ്ങളുമുണ്ട്. 

കരുത്തുറ്റ സ്വരം

ഇരട്ട ഫുള്‍ റേഞ്ച് 25.4 സെന്റീമീറ്റര്‍ ഡ്രൈവറുകളും, 2.54 സെന്റീമീറ്റര്‍ ട്വീറ്ററും ഉള്ളതിനാല്‍ കരുത്തുറ്റ സ്വരമുതിര്‍ക്കാന്‍ ശേഷിയുള്ള ഒന്നാണ്  സെബ്-ജോള്‍ട്ട് പ്ലസ്. സെബ്-ജോള്‍ട്ട് പ്ലസിന് കരോകെ (karaoke) ഫങ്ഷനും, വയര്‍ലെസ് മൈക്കുകളുമുണ്ട്. പാട്ടും  ന്യത്തവും ചെയ്യുന്നവര്‍ക്ക് വയര്‍ലെസ് മൈക്ക് ഉപകരിക്കും. 

വര്‍ണ്ണപ്രപഞ്ചം തീര്‍ത്ത് ആര്‍ജിബി ലൈറ്റുകള്‍

സെബ്-ജോള്‍ട്ട് പ്ലസ് സ്പീക്കറിന്റെ ഫങ്ഷനുകള്‍ കണ്ട് എളുപ്പത്തില്‍ ക്രമീകരിക്കാന്‍ അതിന്റെ എല്‍ഇഡി ഡിസ്‌പ്ലെ പ്രയോജനപ്പെടുത്താം. വേദിയില്‍ പ്രകാശമുതിര്‍ക്കാന്‍ ആര്‍ജിബി എല്‍ഇഡി ലൈറ്റുകളും ഉണ്ട്. വോളിയം, ട്രെബ്ള്‍, ബെയ്‌സ്, മൈക് വോളിയും, എക്കോ തുടങ്ങിയവ ബട്ടണിലൂടെയും റിമോട്ടിലൂടെയും നിയന്ത്രിക്കാം. സ്‌റ്റിരിയോ സൗണ്ട് വേണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അതും പരിഹരിക്കാം. മറ്റൊരു സ്പീക്കര്‍ കൂടെ പെയര്‍ ചെയ്താല്‍ മതി. 

കണക്ടിവിറ്റി

വിവിധ തരം കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്. ഫോണിലും, ടാബിലും, കംപ്യൂട്ടറിലും ഒക്കെയുള്ള ഓഡിയോ ബ്ലൂടൂത് 5 കണക്ടിവിറ്റി വഴി സ്പീക്കറിലെത്തിക്കാം. യുഎസ്ബി, മൈക്രോഎസ്ഡി കാര്‍ഡ്, ഓക്‌സ് എന്നീ രീതികളിലും ഇന്‍പുട്ട് നല്‍കാം. എഫ്എം റേഡിയോയിലെ പാട്ടുകളാണ് കേള്‍ക്കേണ്ടതെങ്കില്‍ അതും സാധിക്കും. 

ദീര്‍ഘനേരം പ്രവര്‍ത്തിപ്പിക്കാവുന്ന ബാറ്ററി

സെബ്-ജോള്‍ട്ട് പ്ലസ് സ്പീക്കറിന് ബാറ്ററിയും ഉള്ളതിനാല്‍ അത് മിക്ക വേദികളിലും പ്രവര്‍ത്തിപ്പിക്കാം. ബാറ്ററിയില്‍ 7.5 മണിക്കൂര്‍ നേരത്തേക്കു വരെ പ്രവര്‍ത്തിപ്പിക്കാമെന്നതും ഒരു അധിക ഗുണമാണെന്ന് കമ്പനി പറയുന്നു. അതിനും പുറമെ എക്‌സ്റ്റേണല്‍ ബാറ്ററി ഉപയോഗിച്ചും സ്പീക്കര്‍ പ്രവര്‍ത്തിപ്പിക്കാം. കാസ്റ്റര്‍ വീലുകളും, കൈപിടിയും ഉള്ളതിനാല്‍ അത് തള്ളി നീക്കുകയും ചെയ്യാം. 

ഓ‍ഡിയോ ഔട്ട്പുട്ട് 100w ആണ്. (50+50). സ്പീക്കറിന്റെ ഫ്രീക്വന്‍സി റെസ്‌പോണ്‍സ് റേഞ്ച് 65 ഹെട്‌സ് മുതല്‍ 18 കിലോഹെട്‌സ് വരെയാണ്. ഭാരം 9.20 കിലോഗ്രാമാണ് ഭാരം.  സെബ്-ജോള്‍ട്ട് പ്ലസ് ട്രോളി സ്പീക്കര്‍ അടങ്ങുന്ന പാക്കില്‍ ഡിജെ സ്പീക്കര്‍, റിമോട്ട്, വയര്‍ലെസ് മൈക്, പവര്‍ കോഡ്, ഇന്‍പുട്ട് കേബിള്‍, ക്യൂആര്‍ കോഡ് ഗൈഡ്, മൈക്രോഫോണ്‍ ക്ലാമ്പ് എന്നിവയായിരിക്കും ഉണ്ടായിരിക്കുക. 

വില

സ്പീക്കറിന്റെ എംആര്‍പി 21,999 രൂപയാണ്. എന്നാൽ ആമസോൺ പോലെയുള്ള വിവിധ ഷോപിങ് സൈറ്റുകളിൽ പകുതിയിൽ താഴെ വിലയ്ക്കു ലഭ്യമാകും

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com