ADVERTISEMENT

മോനെവിടെ?..

അവൻ രാവിലെ ജോലിക്കു പോയി, വൈകിട്ടിങ്ങെത്തും..

എവിടെയാ ജോലി?

ന്യൂയോർക്കിലാ.....

 

കേരളത്തിലെ കൊച്ചിയിൽനിന്നോ മറ്റോ ന്യൂയോർക്ക് വരെ പോയി വരാൻ പറ്റുക. അതും അര മുതൽ ഒരു മണിക്കൂർ വരെ യാത്രാസമയത്തിൽ. ഇപ്പോൾ നമ്മൾക്ക് അസംഭവ്യമെന്നു തോന്നുന്ന ഇത് ഭാവിയിൽ സംഭവിച്ചേക്കാം. ഇന്ന് വൈകുന്നേരത്തോടെയാണ് സ്പേസ്എക്സ് സ്റ്റാർഷിപ്പ് പ്രഥമ വിക്ഷേപണ പരീക്ഷണം നടത്തുന്നത്. ‘റോക്കറ്റുകളുടെ തമ്പുരാൻ’ എന്നറിയപ്പെടുന്നലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണിത്. 

starship-spacex

 

പേടകവും സൂപ്പർഹെവി എന്ന റോക്കറ്റും ചേർന്നതാണു സ്റ്റാർഷിപ്. പൂർണമായി സ്റ്റെയിൻലസ് സ്റ്റീലിൽ നിർമിക്കപ്പെട്ട പേടകം പരമാവധി 100 ആളുകളെ വരെ വഹിക്കും. 150 മട്രിക് ടൺ വാഹകശേഷിയുണ്ട്. ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനി‍ൽ കോളനിയുണ്ടാക്കാൻ ആളുകളെയും സാമഗ്രകളെയുമൊക്കെ എത്തിക്കാനും ഇതിനു ശേഷിയുണ്ട്. 

Photo: Spacex
Photo: Spacex

മീഥെയ്ന‍ാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം. ഭാവിയിൽ ചൊവ്വയിലും മറ്റും കാണപ്പെടുന്ന മീഥെയ്നും ഇന്ധനമായി ഉപയോഗിക്കാം എന്ന ചിന്ത ഇതിനു പിന്നിലുണ്ട്. റാപ്റ്ററുകൾ എന്നു പേരുള്ള കരുത്തുറ്റ എൻജിനുകളാണ് സ്റ്റാർഷിപ്പിന് ഊർജം നൽകുന്നത്. ഇത്തരം 33 എൻജിനുകൾ റോക്കറ്റിലുണ്ട്. പേടകത്തിൽ 3 റാപ്റ്റർ എൻജിനുകളും 3 റാപ്റ്റർ വാക്വം എൻജിനുകളുമുണ്ട്. 400 അടി ഉയരമുള്ളതാണു സ്റ്റാർഷിപ്.

 

എന്നാൽ ചന്ദ്ര, ചൊവ്വ യാത്ര പോലുള്ള സ്വപ്നപദ്ധതിക്കു പുറമേ ഭൂമിയിലെ യാത്രയ്ക്കും സ്റ്റാർഷിപ് ഉപയോഗിക്കാം. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താമെന്നു പറയുന്നത് സാക്ഷാൽ ഇലോൺ മസ്ക് തന്നെയാണ്. ഇൻട്രാ എർത്ത് ട്രാവൽ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്. മൂന്നു വർഷത്തിനുള്ളിൽ ഈ രീതി വികസിപ്പിച്ചെടുത്തേക്കാമെന്നും മസ്ക് സൂചന നൽകിയിരുന്നു. 

 

ഇലോൺ മസ്കിന്റെ സ്വപ്നങ്ങളും ആശയങ്ങളുമൊക്കെ വേറെ ലെവലിലുള്ളതാണ്. ഭാവിയിൽ സൂര്യൻ ഗ്രഹങ്ങളെ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഇപ്പോൾ തന്നെ മനുഷ്യരാശി മറ്റുപലയിടങ്ങളിലേക്കും പോകണമെന്നുള്ള ആശയമാണ് സ്പേസ് എക്സിന്റെ പിറവിക്കു തുടക്കമിട്ടത്. അതു പോലെ തന്നെ എപ്പോഴും എവിടെയും എത്രയും പെട്ടെന്ന് എത്താൻ കഴിയുക എന്നൊരു സൗകര്യമാകാം സമീപഭാവിയിൽ സ്റ്റാർഷിപ് റോക്കറ്റ് യാഥാർഥ്യമാക്കുന്നത്. കേരളത്തിൽ നിന്നു ന്യൂയോർക്കിലോ ദുബായിലോ ഒക്കെ പോയി ജോലി ചെയ്തു തിരികെ വന്ന് വീട്ടിൽ നിന്ന് അത്താഴം കഴിക്കുന്ന ഒരു കാലമാകാം അന്നു വരിക.

 

English Summary: SpaceX prepares to launch its mammoth rocket 'Starship'

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com