ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വൈവിധ്യം നിറഞ്ഞ സ്റ്റാളുകൾ, അദ്ഭുതത്തോടെ നോക്കിക്കാണുന്ന ജനക്കൂട്ടം. അച്ചപ്പം നിർമാണ യന്ത്രം കണ്ടു സ്റ്റാളുകൾ പിന്നിട്ടപ്പോൾ വട നിർമാണത്തിന്റെ എളുപ്പ വിദ്യ അവതരിപ്പിച്ച മറ്റൊരു യന്ത്രം.മുന്നൂറിലേറെ സ്റ്റാളുകൾ കയറി ഇറങ്ങാം. ഒടുവിൽ റോബട്ടിക്ക് ഡോഗിനെ  കണ്ടു കുട്ടികളും സ്ത്രീകളും വിസ്മയ ലോകത്തെത്തി .മനോരമ ക്വിക് കേരളയുടെ നേതൃത്വത്തിൽ സരോവരം ട്രേഡ് സെന്ററിൽ 4 ദിവസങ്ങളിലായി നടത്തുന്ന മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ പുതിയ അനുഭവമായി. 

17 വരെ കാലിക്കറ്റ്‌ ട്രേഡ് സെന്ററിൽ നടത്തപ്പെടുന്ന എക്സ്പോയിൽ 32 കാറ്റഗറികളിലായി, 300ൽ അധികം സ്റ്റാളുകളിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും എത്തിക്കുന്ന മെഷീനറികളും, ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങളും, സേവനങ്ങളും മേളയിൽ അണിനിരക്കുന്നു. മേളയുടെ അസോസിയേറ്റ് സ്പോൺസർ ബി ആൻഡ് ബി സ്കെയിൽസ് ആൻഡ് മെഷീനാണ്.

ദ് മലബാർ ചേംബർ ഓഫ് കോമേഴ്സിൻ്റെയും, ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെയും സഹകരണത്തോടെയാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.അത്യാധുനിക യന്ത്രങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ ഉണ്ട്. യൂണിക് വേൾഡ് റോബോട്ടിക്സ് വിദേശത്തുനിന്ന് എത്തിക്കുന്ന വിവിധതരം റോബോട്ടുകളുടെ റോബോട്ടിക് എക്സിബിഷനും, ഗൃഹോപകരണങ്ങളുടെ പ്രദർശനവും മേളയുടെ ആകർഷണമാണ്. ഹെൽത്ത്കെയർ പാർട്ണറായി മെയ്യ്ത്ര ഹോസ്പിറ്റലും. തലശ്ശേരി പലഹാരങ്ങളുടെ പെരുമയുമായി ഹിറാസ് കേറ്ററിങ് സർവീസും മേളയിലുണ്ട്.

അച്ചപ്പം യന്ത്രം 

ആദ്യദിനം അച്ചപ്പം യന്ത്രം  തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. മണിക്കൂറിൽ 800 അച്ചപ്പം പാകപ്പെടുത്തുന്ന ആധുനിക യന്ത്രത്തിനു മനുഷ്യ സഹായം വേണ്ട. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന യന്ത്രത്തിനു പാകപ്പെടുത്തിയ മാവും ഓയിലും മാത്രം മതി. 4.2 ലക്ഷം രൂപ വില വരും ഈ യന്ത്രത്തിന്. ഒരേ സമയം 10 കിലോ മാവ് ശേഖരിച്ചു നിർമിക്കാൻ കഴിയും. യന്ത്രത്തിനു 35% സബ്സിഡി ലഭിക്കും.

മണിക്കൂറിൽ 900– 1000 വട നിർമിക്കുന്ന യന്ത്രം 

മണിക്കൂറിൽ 900– 1000 വട നിർമിക്കുന്ന യന്ത്രം തൃശൂരിൽ നിന്നാണ് എത്തിയത്. വടയുടെ വലിപ്പം ക്രമീകരിക്കാൻ കഴിയും. കൈസഹായമില്ലാതെ വടയുടെ രൂപം യന്ത്രം തന്നെ നിശ്ചയിക്കും. 1.20 ലക്ഷം രൂപയാണ് വില. 30 മിനിറ്റ് കൊണ്ടു 16 നാളികേരം എളുപ്പം ചിരവിയെടുക്കാൻ ഉതകുന്ന യന്ത്ര ചിരവ ഏറെ ആകർഷകമാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട സിപ്പപ് നിർമാണ യന്ത്രം വീടുകളിൽ ഉപയോഗിക്കാൻ പറ്റുന്നതാണ്.

വൈവിധ്യമാർന്ന കുർത്തിസ്, ചുരിദാറുകൾ, ഫാൻസി ഐറ്റംസ്, ജുവലറി-ഹോം ഡെക്കോർ, തുണിത്തരങ്ങൾ എന്നീ ഉൽപ്പന്നങ്ങളുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകർ എത്തുന്നു. ഇതിനൊപ്പം വീട്ടിലേക്കാവശ്യമായ അലങ്കാരവസ്തുക്കൾ, ഉപകരണങ്ങൾ എന്നിവയെല്ലാം സംരംഭകർ ഒരുക്കും. സംരംഭങ്ങൾ മികച്ചതാക്കാനും പുതിയ സംരംഭകർക്ക് പ്രചോദനമേകുന്നതുമായ വ്യത്യസ്തങ്ങളായ മെഷീനുകളെക്കുറിച്ച് അറിയാം.

മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസരിച്ചു മാറ്റം വരുമ്പോൾ സാങ്കേതിക വിദ്യയുടെ മാറ്റവും അനിവാര്യമാണ്. ഇതു രാജ്യ പുരോഗതിക്കും ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഇത്തരം പ്രദർശനത്തിലൂടെ രാഷ്ട്ര നിർമാണ പ്രക്രിയയുടെ ഭാഗമായി മലയാള മനോരമയും മാറുകയാണെന്നു അദ്ദേഹം പറഞ്ഞു. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. 17നു സമാപിക്കും.

English Summary:

Manorama QuicKerala organised a Machinery and Trade Expo in Kozhikode

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com