ADVERTISEMENT

വീണ്ടും വലിയൊരു ആകാശക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് നാം. ബീവർ മൂൺ എന്നറിയപ്പെടുന്ന 2024-ലെ അവസാന സൂപ്പർമൂൺ നവംബർ 16 ന് ഇന്ത്യൻ സമയം രാവിലെ രണ്ടരയോടെ കാണാം. ചന്ദ്രനെ സാധാരണയേക്കാൾ വലുതും തെളിച്ചമുള്ളതുമാക്കുന്ന അതിമനോഹരമായ ഈ കാഴ്ച കാത്തിരിക്കുന്നത് വാന നിരീക്ഷകരുൾപ്പെടെ നിരവധി ആളുകളാണ്. 2024-ലെ നാലാമത്തെ സൂപ്പർമൂൺ കൂടിയാണിത്. ഇതിനു മുമ്പ് ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിരുന്നു.

സൂര്യാസ്തമയത്തിന് ശേഷം ഏകദേശം 20 മുതൽ 30 മിനിറ്റിനുള്ളില്‍ ചന്ദ്രന്‍ ഉദിക്കുമെങ്കിലും പൂർണ ഭംഗിയോടെ കാണാനാകുന്നത് പുലർച്ചെ 2.58ന് ആയിരിക്കും. നിരീക്ഷകർക്ക് സെവൻ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന പ്ലീയാഡ്സ് നക്ഷത്രസമൂഹവും കാണാൻ സാധിക്കും.  ഈ ആകാശ വിസ്മയം ആസ്വദിക്കാൻ പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. പക്ഷേ സാധാരണ ബൈനോക്കുലർ പോലെയുള്ളവയാൽ കൂടുതൽ വ്യക്തമായി കാണും.

സൂപ്പർമൂൺ

ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന പ്രതിമാസ ഭ്രമണപഥം ഒരു പൂർണ്ണ വൃത്തമല്ല. ഓരോ മാസവും, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള ഒരു സ്ഥലത്ത് എത്തുന്നു, ഇത് പെരിജീ എന്നറിയപ്പെടുന്നു. ഈ പെരിജിയോടൊപ്പം പൂർണ്ണചന്ദ്രനും ചേരുമ്പോൾ, അത് ഒരു സൂപ്പർമൂൺ ആയി മാറും. ഓഗസ്റ്റ് 19, തിങ്കളാഴ്ച ഏകദേശം രാവിലെ 12ന് ഇത് കാണാനാകും

mini-moon

.1979-ൽ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് നോലെയാണ് സൂപ്പർമൂൺ എന്ന പദം ഉപയോഗിച്ചത്. ഈ വർഷത്തെ ഏറ്റവും തിളക്കമുള്ളതും വലുതുമായ പൂർണ ചന്ദ്രന്മാരാണ് ഫുൾ സൂപ്പർമൂൺ. സാധാരണ ചന്ദ്രനെക്കാൾ 30 ശതമാനം തെളിച്ചവും 14 ശതമാനം വലിപ്പവും കൂടുതലായി കാണപ്പെടുന്നു.

Space.com അനുസരിച്ച്, ഓഗസ്റ്റിലെ ബ്ലൂ മൂൺ, സെപ്റ്റംബറിലെ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിലെ ഹണ്ടേഴ്സ് മൂൺ എന്നിവയ്ക്ക് ശേഷം 2024-ൽ തുടർച്ചയായി സംഭവിക്കുന്ന നാല് സൂപ്പർമൂണുകളിൽ അവസാനത്തേതായിരിക്കും ഇത്.

സ്ട്രോബെറി മൂണിന് സമാനമായി , ചന്ദ്രനെ വിളിക്കുന്ന നിരവധി വിളിപ്പേരുകളിൽ ഒന്നാണ് ബീവർ മൂൺ. ഈ മാസം വളരെ സജീവമായതിനാൽ നവംബറിലെ പൂർണ്ണ ചന്ദ്രൻ ബീവറുകളുടെ പേരിലാണ് അറിയപ്പെടുന്നത്.

അടുത്ത സൂപ്പർമൂൺ എപ്പോഴാണ്?

വെള്ളിയാഴ്ചത്തെ സൂപ്പർമൂൺ 2024-ൽ അവസാനത്തേതാണ്, അടുത്തത് 2025-ൽ സംഭവിക്കും. അടുത്ത വർഷം തുടർച്ചയായി മൂന്ന് സൂപ്പർമൂൺ ഉണ്ട്: ഒക്ടോബർ 7, നവംബർ 5 , ഡിസംബർ 4 എന്നിവയാണ് ആ ദിവസങ്ങൾ.

English Summary:

When can you see Beaver Moon? Here's what to know about 2024's last supermoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com