നഴ്സുമാർക്ക് ജർമനിയിലേക്കു പറക്കാം; 300 ഒഴിവ്, സൗജന്യ നിയമനവും പരിശീലനവും
Mail This Article
×
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. 300 ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 17 നു തിരുവനന്തപുരത്തെ ഒഡെപെക് ഓഫിസിൽ. നഴ്സിങ്ങിൽ ബിരുദവും 2 വർഷ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: 40. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമൻ ഭാഷാ പരിശീലനം ഒഡെപെക്കിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ വച്ച് നൽകും. നിബന്ധനകൾക്ക് വിധേയമായി സ്റ്റൈപെൻഡും ലഭിക്കും.
ഇന്റർവ്യൂവിനു റജിസ്റ്റർ ചെയ്യാനും വിശദവിവരങ്ങൾക്കും www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 0471-2329440/41/42/43/45; 77364 96574.
English Summary:
ODEPC Germany Nurse Opportunity Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.