Activate your premium subscription today
കൃത്രിമക്കാൽ പിടിപ്പിച്ച 'മണിക്കുട്ടി' എന്ന വെച്ചൂർ പശു വീണ്ടും അമ്മയായി. ചാത്തമ്മ പാലത്തിങ്കൽ റിട്ട. അധ്യാപിക ത്രേസ്യാമ്മയുടെ അരുമയാണ് മണിക്കുട്ടി. ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു സുഖപ്രസവം. ഒരു സുന്ദരി പശുക്കിടാവ്. ത്രേസ്യാമ്മയുടെ പേരക്കുട്ടി ഏഴാം ക്ലാസുകാരി ജാൻവിക പശുക്കിടാവിനു പേരുമിട്ടു
വാർത്താമാധ്യമങ്ങളിൽ കാട്ടുപന്നിയും അവ മൂലമുള്ള വിളനാശവും ഒക്കെ നിറയുന്നതിനിടയ്ക്കാണ് ഇന്നത്തെ പത്രത്തിൽ ഒരു കാട്ടുപന്നി മരണപ്പെട്ട വാർത്ത കണ്ടത്. അപ്പോൾ ഓർമകൾ 18 വർഷക്കാലം മുന്നേയുള്ള ഒരു സംഭവത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. 2006ലെ ഓഗസ്റ്റ് മാസം, ഞാൻ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ മൃഗാശുപത്രിയിലെ
1. ഏറ്റവും ഉൽപാദനമികവുള്ള കാടകളെ വേണം വളർത്താനായി തിരഞ്ഞെടുക്കേണ്ടത്. ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ പ്രയോജപ്പെടുത്താവുന്നവയാണ് ജപ്പാൻ കാടകൾ. ഇറച്ചിക്കും (ബ്രോയിലർ) മുട്ടയ്ക്കുമായി (ലയർ) പ്രത്യേകം പ്രത്യേകം ഉരുത്തിരിച്ചെടുത്ത സങ്കരയിനം കാടയിനങ്ങളും ഇന്ന് വിപണിയിലുണ്ട്. തമിഴ്നാട് വെറ്ററിനറി
രാജ്യാന്തര വിമാനത്താവളം തെരുവുനായ്ക്കളുടെ സ്വാഭാവിക ആവാസവ്യവസ്ഥയോ? വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് പട്ടികടിയേൽക്കേണ്ടി വന്നതും, തുടർന്ന് അദ്ദേഹത്തിന്റെ യാത്ര മുടങ്ങിയതും കഴിഞ്ഞ ആഴ്ചയാണ്. ഇന്നലെ വിനോദസഞ്ചാരിയായ ജർമൻ യുവതിക്ക് തെരുവുനായയുടെ
ഏകദേശം 15 വർഷം മുൻപാണ്. വീട്ടിൽ വിളിച്ചപ്പോൾ ചെറിയ സംവാദം നടക്കുകയാണ്; സഹോദരി ശ്രീജയും ഇളയ മകളും തമ്മിൽ. സംഭാഷണം ഏതാണ്ട് ഇങ്ങനെയായിരുന്നു: ‘അമ്മ അവനെ എന്തിനാ പട്ടീന്നു വിളിച്ചത്?’ ‘എടീ അവൻ പട്ടിയല്ലേ?’ ‘പട്ടിയൊക്കെത്തന്നെ. പക്ഷേ, അവനൊരു പേരുണ്ട്. ജിമ്മൻ, അതു മതി.’ ജിമ്മൻ തെരുവുനായയായിരുന്നു; വിശന്നു വീട്ടിൽ വന്നുകയറിയതാണ്. പിന്നെ അവൻ വീട്ടുകാരനായി, എല്ലാവർക്കും പ്രിയപ്പെട്ടവനായി. ജിമ്മൻ ഓർമയായശേഷമാണു കുട്ടൂസ് വന്നത്. സ്നേഹം കൂടുമ്പോൾ കുട്ടൂസൻ എന്നു വിളിക്കും. അടുത്ത വീട്ടിലെ ഗീതച്ചേച്ചിയുടെ വളർത്തുനായ റോക്കിയാണ് കുട്ടൂസന്റെ അടുത്ത സുഹൃത്ത്. കുട്ടൂസനും റോക്കിയും ഞങ്ങൾക്കെല്ലാവർക്കും പ്രിയപ്പെട്ടവരാണ്. നമ്മിൽ പലരുടെയും വീട്ടിൽ വളർത്തുനായ്ക്കൾ കാണും. എന്തൊരു സ്നേഹമാണ് അവർക്ക്? കാട്ടിലെ ചെന്നായ്ക്കൾക്കു പരിണാമം സംഭവിച്ചാണു വളർത്തുനായ്ക്കളുണ്ടായത്. ഈ പരിണാമം വളരെക്കാലംകൊണ്ട് ഉണ്ടായതാണ്. മനുഷ്യനോടൊപ്പം വസിക്കാൻ ചെന്നായ്ക്കളുടെ സ്വഭാവത്തിലും രൂപത്തിലും മാറ്റമുണ്ടായി. ചെന്നായ്ക്കളുടെ തലയോട്ടി, പല്ലുകൾ, കൈകാലുകൾ എന്നിവ ചുരുങ്ങി. നമ്മെ ഭയപ്പെടുത്തിയിരുന്ന രൂപം മാറി. കാലക്രമേണ നമ്മൾ കാണുന്ന ‘ക്യൂട്ട്’ നായ്ക്കളായി മാറി.
ഇന്നലെ(7–11–2024)യാണ് സംഭവം. അരൂർ പഞ്ചായത്തിൽ ആറാം വാർഡിൽ താമസിക്കുന്ന രാജൻ പിള്ളയുടെ മൂന്നര വയസ്സ് പ്രായമുള്ള മാളു എന്നു വിളിക്കുന്ന പശുവിനെ ഇന്നലെ രാവിലെ തൊട്ടടുത്ത പുരയിടത്തിൽ മേയാൻ വിട്ടിരിക്കുകയായിരുന്നു. മേയുന്നതിനിടെ ചെളിയിലും വെള്ളത്തിലും കാൽ പുതഞ്ഞ് കയർ കുരുങ്ങി പശു എഴുന്നേക്കാനാവാതെ
മൂന്നു പതിറ്റാണ്ടത്തെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന തങ്ങളുടെ സന്തോഷവും വ്യായാമവുമെല്ലാം അരുമ, പൂന്തോട്ട പരിപാലനമെന്നു പറയുന്നു കോട്ടയം അയർക്കുന്നം തൈപ്പറമ്പിൽ എസ് ഭവനിൽ ടി.സി.ചാക്കോയും ഭാര്യ ശോശാമ്മയും. വിദേശത്തുനിന്ന് 10 വർഷം മുൻപു നാട്ടിൽ എത്തിയപ്പോൾ വീടിനുള്ളിൽ ഒരു
പ്രായമായവരിലെ ഓര്‍മക്കുറവും അരുമമൃഗങ്ങളുമായുള്ള സാമീപ്യവും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നു കണ്ടെത്താൻ അമേരിക്കയിലെ ടെമ്പിള്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് മെഡിസിനിലെ ന്യൂറോളജി വിഭാഗത്തില്‍ ഈയിടെ ഒരു ഗവേഷണം നടന്നു. 50 വയസ്സിനും അതിനു മുകളിലും പ്രായമുള്ള എണ്ണായിരത്തോളം
ഓമന മൃഗങ്ങളെ മുതൽ ഉരഗങ്ങളെ വരെ ചികിത്സിക്കാൻ ഉത്തരവാദിത്തപ്പെട്ടവരാണ് വെറ്ററിനറി ഡോക്ടർമാർ. അതുകൊണ്ടുതന്നെ അവരുടെ സർവീസ് കാലഘട്ടത്തിൽ ഒരുപാട് നർമ മുഹൂർത്തങ്ങളിലൂടെ അവർ കടന്നു പോയിട്ടുണ്ടാകും. അങ്ങനെ ഒരു അനുഭവകുറിപ്പാണ് എനിക്കു പറയാനുള്ളത്. ഞാൻ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സേവനം
അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങളിലും അത്യാഹിതങ്ങളിലും പകർച്ചവ്യാധികൾ ബാധിച്ചും കർഷകർക്ക് കന്നുകാലികൾ ഉൾപ്പെടെ അവരുടെ ജീവിതോപാധിയായ വളർത്തുമൃഗങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവാറുണ്ട്. ഇൻഷുറൻസ് പരിരക്ഷയുള്ള മൃഗങ്ങൾ ആണെങ്കിൽ പോളിസി തുക ലഭിക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ കർഷകർക്ക് അൽപം എങ്കിലും
Results 1-10 of 776