പടിഞ്ഞാറോട്ടു ദർശനമായി വാണരുളുന്ന ഭഗവവാൻ രാവിലെ അഘോരമൂർത്തിയായും വൈകുന്നേരം ശരഭമൂർത്തിയായും അത്താഴപൂജയ്ക്കു ശിവശക്തി സങ്കല്പത്തിലും ദർശനം നൽകുന്നു. ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും അതിപ്രശസ്തമാണ്. സർവൈശ്വര്യങ്ങൾ പ്രദാനം ചെയ്യുന്ന ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്ക സമർപ്പണവും വർഷത്തിൽ കുംഭമാസത്തിൽ മാത്രമാണ് സാധ്യമാവുക. ബലിക്കല്‍പുരയിലെ കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്. വലിയ വിളക്കില്‍ എണ്ണ ഒഴിച്ച് നൊന്തു പ്രാർത്ഥിച്ചാൽ ഏറ്റുമാനൂരപ്പന്‍ വിളികേൾക്കും എന്നാണ് വിശ്വാസം. വലിയ വിളക്കിന്റെ മൂടിയില്‍ പിടിച്ചിരിക്കുന്ന മഷികൊണ്ട് കണ്ണെഴുതിയാൽ നേത്രരോഗങ്ങൾ ശമിക്കും . പന്ത്രണ്ടു ദിവസം മുടങ്ങാതെ നിര്‍മാല്യ ദര്‍ശനം നടത്തിയാല്‍ ഏത് അഭീഷ്ടകാര്യവും സാധിക്കുമെന്നും അനുഭവസ്ഥര്‍ പറയുന്നു.