Activate your premium subscription today
പിന്നിൽ മാത്രം പറക്കാൻ വിധിക്കപ്പെട്ട പക്ഷികളാണവ. അല്ല, അവയ്ക്കു പിന്നിൽ മാത്രമേ പറക്കാനാവൂ.എന്നാലും തൊട്ടുപിന്നിൽ പറക്കുമ്പോൾ എന്തൊരു ഭംഗിയാണവയ്ക്ക്. എന്തു കരുത്താണ് ആ പക്ഷങ്ങൾക്ക്. എത്ര വലിയ ആ കാശമാണ് ആ കണ്ണുകളിൽ പ്രതിഫലിക്കുന്നത്. എത്ര ദൂരം പറന്നാലും തളരാതെ, തളരാതെ ദൂരങ്ങൾ അടുത്താക്കുന്ന
2023ലെ കേരള സാഹിത്യ അക്കാദമി പുരസ്കാര നിറവിൽ പ്രമുഖ കവി കൽപറ്റ നാരായണനും നോവലിസ്റ്റ് ഹരിത സാവിത്രിയും. മികച്ച കവിതാ ഗ്രന്ഥമായി കൽപറ്റ നാരായണന്റെ 'തെരഞ്ഞെടുത്ത കവിതകൾ' എന്ന കൃതിയും മികച്ച നോവലായി ഹരിത സാവിത്രിയുടെ 'സിൻ' എന്ന നോവലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം∙ കേരള സാഹിത്യ അക്കാദമി അപമാനിച്ചു എന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരാതിക്കു പിന്നാലെ ഖേദം പ്രകടിപ്പിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ചുള്ളിക്കാടിനെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായി മന്ത്രി അറിയിച്ചു. ചുള്ളിക്കാട് പറഞ്ഞതിൽ കാര്യമുണ്ടെന്നും ഓഫിസിനു സംഭവിച്ച പിഴവാണെന്നും മന്ത്രി പറഞ്ഞു. ഫെസ്റ്റുകൾക്ക് പണം നൽകുന്നുണ്ട്. എന്നാൽ ചോദിക്കുന്നതു മുഴുവൻ കൊടുക്കാനാകില്ല. പണമല്ല, സാഹിത്യകാരന്മാർക്ക് കിട്ടുന്ന പരിഗണനയാണ് വിഷയമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ ഭാഷാ പണ്ഡിതനും മലയാളം ലെക്സിക്കൻ മുൻ മേധാവിയും ആത്മീയ പ്രഭാഷകനുമായ ഡോ. ബി.സി.ബാലകൃഷ്ണൻ (95) അന്തരിച്ചു. സംസ്കാരം ഇന്നു 12നു തൈക്കാട് ശാന്തികവാടത്തിൽ. കേരള സർവകലാശാലാ ലെക്സിക്കൻ വിഭാഗം മേധാവിയായിരിക്കെ മലയാള മഹാനിഘണ്ടുവിന്റെ 4 മുതൽ 6 വരെ വോള്യം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. ഭാഷാവിജ്ഞാനം, നമ്മുടെ സംസ്കാരത്തിന്റെ വേരുകൾ, സംസ്കൃത സ്വാധീനം മലയാളത്തിൽ എന്നീ കൃതികളുടെ കർത്താവാണ്.
ഒരു ജെസിബി ഡ്രൈവറിൽ നിന്നു കേരളത്തിലെ വായനാസമൂഹം മുഴുവനുമറിയുന്ന എഴുത്തുകാരനായി മാറിയ വിസ്മയകഥയാണ് അഖിൽ കെ. എന്ന ചെറുപ്പക്കാരന്റേത്. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് പുരസ്കാരം കൂടി ലഭിച്ചതോടെ അഖിലിന്റെ നേട്ടത്തിനുമേൽ മറ്റൊരു പൊൻതിളക്കം കൂടിയായി. പയ്യന്നൂരിലെ ചുമട്ടുതൊഴിലാളിയായ പുഷ്പവല്ലിയുടെ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള മകൻ മൂന്നു വർഷം കൊണ്ടു പല പതിപ്പുകൾ ഇറങ്ങിയ, വായനാസമൂഹം കൊണ്ടാടിയ മൂന്നു പുസ്തകങ്ങൾ എഴുതിയതും മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയതും ഏതൊരു പ്രചോദനാത്മക കഥയ്ക്കും മേലെ നിൽക്കുന്ന ജീവിതകഥയാണ്.
2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ.എം.എം.ബഷീറും എൻ.പ്രഭാകരനും വിശിഷ്ടാംഗത്വം നൽകും. വി.ഷിനിലാലിന്റെ 'സമ്പർക്കക്രാന്തി' മികച്ച നോവലിനുള്ള പുരസ്കാരം നേടി. പി.എഫ്.മാത്യൂസിന്റെ 'മുഴക്കം' ചെറുകഥയ്ക്കുള്ള പുരസ്കാരവും എൻ.ജി.ഉണ്ണിക്കൃഷ്ണൻ എഴുതിയ 'കടലാസുമുദ്ര' കവിതയ്ക്കുള്ള
‘ഏയ് ഓട്ടോ’ എന്ന ചിരിസിനിമ എഴുതി സംവിധാനം ചെയ്തത് വേണു നാഗവള്ളിയാണ്. അഭിനേതാവും സംവിധായകനുമായി പേരെടുത്ത പ്രതിഭാശാലി. എന്നാൽ, ഒട്ടേറെ ചിത്രങ്ങളിൽ വ്യത്യസ്ത റോളുകളിൽ അഭിനയിച്ചെങ്കിലും വേണു നാഗവള്ളി മലയാളത്തിലെ എന്നത്തെയും വിഷാദ നായകനാണ്. പ്രണയത്തിന്റെ ചിത എരിയുന്ന മനസ്സുമായി, വിഷാദം ഘനീഭവിച്ച
തൃശൂർ ∙ സേതുവിനും പെരുമ്പടവം ശ്രീധരനും 2020ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (50,000 രൂപ, 2 പവൻ സ്വർണപ്പതക്കം). സമഗ്ര സംഭാവന പുരസ്കാരത്തിന് (30,000 രൂപ വീതം) കെ.കെ.കൊച്ച്, മാമ്പുഴ കുമാരൻ, കെ.ആർ.മല്ലിക, സിദ്ധാർഥൻ പരുത്തിക്കാട്, ചവറ കെ.എസ്.പിള്ള,
കവിതയുടെ ജനാധിപത്യ റിപ്പബ്ലിക്കിലെ ഏറ്റവും പുതിയ തലമുറയുടെ പ്രതിനിധികളാണ് പി.രാമനും എം.ആര്.രേണുകുമാറും. 2019-ലെ സാഹിത്യ അക്കാദമി പുരസ്കാരാത്തിലൂടെ അംഗീകരിക്കപ്പെട്ട കവികള്. വൈവിധ്യങ്ങളെ അംഗീകരിക്കുന്നവരും ഭാവുകത്വത്തിന്റെ വ്യത്യസ്ത വഴികളിലൂടെ ഭയമില്ലാതെ കവിതയെ നയിക്കുന്നവരും. മുഖ്യധാരയോട്
Results 1-9