Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ മറ്റെല്ലാ വരുമാന സ്രോതസ്സുകളിൽ നിന്നും തരക്കേടില്ലാത്ത പണം ഖജനാവിലേക്കെത്തുമ്പോൾ ഭൂമി ഇടപാടിൽ നിന്നുള്ള വരുമാനം മാത്രം ഏറെ താഴേക്ക്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 20% ഭൂമി ന്യായവില വർധനയും കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ കൊണ്ടു വന്ന കൊള്ളനിരക്കും റിയൽ എസ്റ്റേറ്റ് മേഖലയെ ഗുരുതരമായി ബാധിച്ചതിന്റെ ലക്ഷണമാണിത്. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ വരുമാനം വർധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് റജിസ്ട്രേഷൻ വകുപ്പ്.
തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കൊപ്പം ബസിൽ മണ്ഡലങ്ങളിൽ നിന്നു മണ്ഡലങ്ങളിലേക്കു നീങ്ങുകയാണെങ്കിലും സംസ്ഥാന ബജറ്റിനുള്ള ഒരുക്കങ്ങളിലേക്കു കടന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റ് അടുത്ത മാസം അവസാനത്തെ ആഴ്ച അവതരിപ്പിക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണിത്. ഇൗ മാസം 23ന് നവകേരള സദസ്സ് തുടരുന്നതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയിലാണ്. ബുധനാഴ്ച മാളയിൽ വച്ച് സർവകലാശാല വൈസ് ചാൻസലർമാരുമായി മന്ത്രി ഓൺലൈൻ ചർച്ച നടത്തി.
കണ്ണൂർ ∙ ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട് നവകേരള സദസ്സിൽ നൽകിയ പരാതികൾ പരിഹരിക്കാനായി കൈമാറിയത് നിലവിൽ പദ്ധതിയുമായി ബന്ധമില്ലാത്ത ജില്ലാ സാമൂഹിക നീതി ഓഫിസർക്ക്. കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ള പരാതികളാണ് ഇങ്ങനെ കൈമാറിയതായി അറിയിപ്പ് ലഭിച്ചത്. ശ്രുതിതരംഗം പദ്ധതി ഇപ്പോൾ സാമൂഹിക നീതി വകുപ്പിനു കീഴിലല്ല. കഴിഞ്ഞവർഷത്തെ സംസ്ഥാന ബജറ്റ് നിർദേശത്തെത്തുടർന്നാണ് സാമൂഹിക നീതി വകുപ്പിൽ നിന്ന് ശ്രുതിതരംഗം പദ്ധതി ആരോഗ്യ വകുപ്പിലേക്ക് മാറ്റിയത്.
തിരുവനന്തപുരം ∙ സംഭരിച്ച നെല്ലിനു വില നൽകുന്നതിലെ സംസ്ഥാന വിഹിതമായി 200 കോടി രൂപ സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ചു. വരുന്ന സീസണിലെ നെല്ലു സംഭരണത്തെപ്പറ്റി ചർച്ച ചെയ്യാൻ മന്ത്രിസഭാ ഉപസമിതി വെള്ളിയാഴ്ച യോഗം ചേർന്നതിനു പിന്നാലെയാണു ധനവകുപ്പ് തുക അനുവദിച്ചത്.
കണ്ണൂർ ∙ കോക്ലിയർ ഇംപ്ലാന്റ് ചെയ്ത കുട്ടികളോടു സർക്കാർ കാണിക്കുന്നതു ക്രൂരമായ അവഗണന. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, അപ്ഗ്രേഡിങ് എന്നിവയ്ക്കായി ശേഖരിച്ച തുകയിൽ 3 കോടി രൂപയോളം ബാക്കിയുണ്ടായിട്ടും ഒരുവർഷമായി കാതടഞ്ഞു കാത്തിരിക്കുകയാണു കുട്ടികൾ. നാനൂറിലേറെ കുട്ടികളാണ് അറ്റകുറ്റപ്പണിക്കും ഉപകരണങ്ങളുടെ അപ്ഗ്രേഡിങ്ങിനും കനിവുതേടി കാത്തിരിക്കുന്നത്.
തിരുവനന്തപുരം ∙ സർക്കാരിന്റെ സ്വപ്നപദ്ധതിയായ ‘കെ ഫോ ണി’നും ഫണ്ട് മുടങ്ങി. ബജറ്റിൽ സർക്കാർ 100 കോടി രൂപ വകയിരുത്തിയെങ്കിലും കരാറെടുത്ത ബെൽ കൺസോർഷ്യത്തിനു കഴിഞ്ഞ 3 മാസമായി ഒരു ബിൽതുക പോലും അനുവദിച്ചില്ല. പിഎം ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ കെ ഫോൺ പദ്ധതിക്കു നൽകിയ 85 കോടിയിൽ 24 കോടി
തിരുവനന്തപുരം ∙ കർഷകർക്കു താങ്ങാകാൻ ലക്ഷ്യമിട്ടു കൊച്ചി സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കാനുളള നീക്കം മന്ത്രിസഭാ യോഗത്തിൽ വ്യവസായ വകുപ്പ് തടഞ്ഞതിൽ കൃഷിവകുപ്പിനു കടുത്ത പ്രതിഷേധം. വ്യവസായ വകുപ്പിന്റെ നടപടിയിൽ സിപിഐ മന്ത്രിമാർക്കും അതൃപ്തിയുണ്ടെങ്കിലും പരസ്യമായി പ്രതികരിച്ചിട്ടില്ല. കാർഷികോൽപന്നങ്ങൾക്കു രാജ്യാന്തര വിപണിയും കർഷകർക്കു മികച്ച വരുമാനവും ലക്ഷ്യമിട്ടു രൂപീകരിക്കുന്ന കമ്പനിയെ, അധികാര പരിധിയുടെ പേരിൽ എതിർക്കുന്നത് ഉചിതമല്ലെന്നാണു കൃഷി വകുപ്പിന്റെ നിലപാട്. എതിർപ്പുണ്ടായിരുന്നുവെങ്കിൽ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച വേളയിൽ തന്നെ വിയോജിപ്പു രേഖപ്പെടുത്താമായിരുന്നു എന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കൃഷി വകുപ്പിന്റെ സ്വപ്നപദ്ധതികളൊന്നായിരുന്നു കേരളത്തിൽ കാർഷികോൽപന്ന വിപണന കമ്പനി (കാബ്കോ) രൂപീകരണം.
തിരുവനന്തപുരം ∙ വിളവെടുപ്പിനുശേഷം കാർഷികോൽപന്നങ്ങൾ നശിക്കുന്നതു വഴി കർഷകർക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനുള്ള പദ്ധതിക്ക് ആദ്യഘട്ടമായി 5.25 കോടി രൂപ അനുവദിച്ചു. ‘വിളവെടുപ്പാനന്തര പരിചരണവും മൂല്യവർധനയും’ എന്ന പദ്ധതിയാണ് (പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് ആൻഡ് വാല്യു അഡീഷൻ) കർമസമിതികൾ മുഖേന നടപ്പാക്കുന്നത്. ബജറ്റിൽ പദ്ധതിക്ക് 20 കോടി അനുവദിച്ചിരുന്നു. ചെറുകിട–ഇടത്തരം സംസ്കരണ യൂണിറ്റുകളെ സഹായിക്കാൻ 4 കോടിയും പരിശീലനത്തിനു 1.25 കോടിയുമാണു നൽകുക. പദ്ധതി അടുത്ത മാർച്ച് 31ന് ഉള്ളിൽ പൂർത്തിയാക്കണം. ഗുണഭോക്താക്കൾക്ക് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ റജിസ്ട്രേഷനും ഡിജിറ്റൽ സോയിൽ ഹെൽത്ത് കാർഡും നിർബന്ധമാണ്. കർഷകർക്ക് 30 മുതൽ 40% വരെ നഷ്ടമുണ്ടാകുന്നത് വിളവെടുപ്പിനു ശേഷമാണെന്നാണ് കൃഷി വകുപ്പിന്റെ റിപ്പോർട്ട്. വിളവെടുപ്പിലെ അശാസ്ത്രീയത, സംഭരണ സമയത്തെ കീടബാധ, ഉൽപന്നങ്ങൾ കേടുകൂടാതെ സംഭരിക്കുന്നതിലും
ന്യൂഡൽഹി ∙ കഴിഞ്ഞ വർഷവും ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ചത് കേരള നിയമസഭയെന്ന് ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റിവിന്റെ പഠനറിപ്പോർട്ട്. 41 ദിവസം സഭ ചേർന്നു. ദേശീയ ശരാശരി 21 ദിവസമാണ്. സമ്മേളന ദിവസങ്ങളുടെ സമയ ദൈർഘ്യത്തിലും കേരളം ശരാശരിയേക്കാൾ മുകളിലാണ്. ദേശീയ ശരാശരി 5 മണിക്കൂറാണ്. കേരളത്തിൽ ഇത് 6 മണിക്കൂറാണ്. കഴിഞ്ഞ 7 വർഷവും സമ്മേളന ദിവസങ്ങളിൽ കേരള നിയമസഭയാണു മുന്നിൽ. ബജറ്റും ബില്ലുകളും ഏറ്റവും കൂടുതൽ സമയം ചർച്ച ചെയ്യുന്നതും കേരളത്തിലാണ്. ബജറ്റ് ചർച്ചയുടെ ദേശീയ ശരാശരി 8 ദിവസമാണെങ്കിൽ കേരളത്തിൽ 14 ദിവസമാണ്. മറ്റു സംസ്ഥാനങ്ങൾ 5% ബില്ലുകൾ മാത്രം സഭാ സമിതികളുടെ പരിഗണനയ്ക്കു വിട്ടപ്പോൾ കേരളം 80% ബില്ലുകളും സമിതികൾക്കു വിട്ടു.
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസും മറ്റു നികുതി, ഫീസ് വർധനകളും പ്രാബല്യത്തിൽ. പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കൂടി. വില കൂടുംമുൻപു ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുന്ന തിരക്കായിരുന്നു പമ്പുകളിൽ ഇന്നലെ.
Results 1-10 of 243