Activate your premium subscription today
Saturday, Mar 22, 2025
ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിന്റെ നിയന്ത്രണം കൈയാളുന്ന കേന്ദ്രബാങ്ക്. രൂപയുടെ അച്ചടി നിയന്ത്രണം , വിതരണം, വിതരണ എന്നിവയെല്ലാം മുംബൈ ആസ്ഥാനമായുള്ള റിസർവ് ബാങ്കിന്റെ ചുമതലയാണ്. രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനമാണ് ലക്ഷ്യം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) എക്സിക്യൂട്ടീവ് ഡയറക്ടറായി ഇന്ദ്രനീൽ ഭട്ടാചാര്യയെ നിയമിച്ചു. ഇക്കണോമിക് പോളിസി ആൻഡ് റിസർച്ച് വിഭാഗത്തിന്റെ ചുമതലയായിരിക്കും അദ്ദേഹത്തിന്.
വ്യവസായ, വാണിജ്യ മേഖലകൾക്കും ഓഹരി വിപണിക്കും വിലക്കയറ്റം മൂലം വിഷമത്തിലായ ജനങ്ങൾക്കാകെത്തന്നെയും ആശ്വാസമാകുംവിധം വിലക്കയറ്റത്തോത് 4% എന്ന നിർണായക നിലവാരത്തിനു താഴേക്ക്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) ഇന്നു പ്രഖ്യാപിക്കുന്ന നിരക്ക് 3.8% – 3.98% ആയിരിക്കാനാണു സാധ്യതയെന്നു സാമ്പത്തിക ശാസ്ത്രജ്ഞർ പൊതുവേ അനുമാനിക്കുന്നു.
ബാങ്കിങ് മേഖലയുടെ പണ ലഭ്യതയിൽ അനുഭവപ്പെടുന്ന കമ്മി ഏതാനും മാസത്തേക്കു കൂടി തുടർന്നേക്കുമെന്ന് ആശങ്ക. ബാങ്കുകളുടെ ആവശ്യങ്ങൾക്കായി 1.87 ലക്ഷം കോടി രൂപ കൂടി ലഭ്യമാക്കുമെന്നു കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചെങ്കിലും അതിന്റെ പ്രയോജനം താൽക്കാലികമായിരിക്കുമെന്നാണു ബാങ്കിങ് വ്യവസായവുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം.
കാലാവധിക്കു മുൻപ് വായ്പ അടച്ചു തീർക്കുമ്പോൾ പിഴ ഈടാക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരടു വിജ്ഞാപനത്തിലെ നിർദേശം ഏറ്റവും കൂടുതൽ സഹായകമാകുക സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) ആയിരിക്കും. ഭവന വായ്പ മുൻകൂറായി തീർപ്പാക്കുമ്പോൾ പിഴ പാടില്ലെന്ന നിർദേശം നേരത്തേതന്നെ നിലവിലുള്ളതാണ്.
നടപ്പുസാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ (ഒക്ടോബർ–മാർച്ച്) രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നുവെന്ന് റിസർവ് ബാങ്കിന്റെ ലേഖനം. രണ്ടാംപാദത്തിൽ (ജൂലൈ–സെപ്റ്റംബർ) സാമ്പത്തികവളർച്ചാനിരക്ക് 5.4 ശതമാനമായി ഇടിഞ്ഞിരുന്നു. 12 മാസങ്ങൾക്കിടയിലുള്ള (7 പാദങ്ങൾ) ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. എന്നാൽ മൂന്നാം പാദം (ഒക്ടോബർ–ഡിസംബർ) മുതൽ സാമ്പത്തികരംഗം മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
നീണ്ട ഇടവേളയ്ക്കു ശേഷം റിസർവ് ബാങ്ക് (ആർബിഐ) വായ്പ നിരക്കിൽ പ്രഖ്യാപിച്ച 0.25% ഇളവിന് അനുബന്ധമായി ബാങ്കുകൾ പലിശ നിരക്കിൽ കുറവു വരുത്തിത്തുടങ്ങി. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെ ഒൻപതെണ്ണം വായ്പ നിരക്കിൽ ഇളവു പ്രഖ്യാപിച്ചുകഴിഞ്ഞു.
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ തുടർച്ചയായി ഇടിവു നേരിട്ടുകൊണ്ടിരുന്ന രൂപയുടെ മൂല്യത്തിൽ അതിശയകരമായ കുതിപ്പ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസാധാരണ അളവിലുള്ള ഇടപെടലിന്റെ ഫലമായി രൂപയുടെ വില 86.82 നിലവാരത്തിലെത്തി. രൂപയുടെ വിലയിൽ ഇത്ര വലിയ കുതിപ്പ് 2022 നവംബറിനു ശേഷം ആദ്യമാണ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിതനീക്കങ്ങൾ വിനയായില്ലെങ്കിൽ, ഇന്നാരംഭിക്കുന്ന റിസർവ് ബാങ്ക് പണനയ സമിതിയോഗം (എംപിസി) പലിശനിരക്ക് 0.25 ശതമാനമെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തികലോകം. വെള്ളിയാഴ്ച രാവിലെ 10നാണ് പലിശനിരക്ക് പ്രഖ്യാപനം. അനുകൂല തീരുമാനമുണ്ടായാൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും.
ആർബിഐ നയ സമിതി (എംപിസി) യുടെ ഈ സാമ്പത്തിക വർഷത്തെ അവസാനത്തേതും ഈ കലണ്ടർ വർഷത്തിലെ ആദ്യത്തേതുമായ യോഗം 5 – 7 തീയതികളിലായി ചേരും. സാമ്പത്തിക വളർച്ച മന്ദീഭവിക്കുകയും പണപ്പെരുപ്പം അനഭിലഷണീയ നിലവാരത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആർബിഐ കൈക്കൊള്ളുന്ന ഏതു തീരുമാനവും വിപണിക്കു നിർണായകമായിരിക്കും.
പതിവുപോലെ പ്രവാസികളെ വേണ്ടത്ര പരിഗണിക്കാത്ത കേന്ദ്ര ബജറ്റിൽ ഭൂരിപക്ഷം പേരും നിരാശരാണെങ്കിലും റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം വിദേശത്തേക്ക് പണമയക്കുമ്പോഴുള്ള നികുതി പരിധി വർധിപ്പിച്ചത് ആശ്വാസമായി.
Results 1-10 of 750
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.