Activate your premium subscription today
Friday, Mar 21, 2025
ടൈറ്റന് തങ്ങളുടെ പുതിയ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ച് ശേഖരം വിപണിയിൽ അവതരിപ്പിച്ചു. സെറാമിക് നിര്‍മിതിയുടെയും ഓട്ടോമാറ്റിക് മൂവ്മെന്റുകളുടെയും വൈദഗ്ദ്ധ്യം ഒത്തു ചേരുന്നവയാണ് ഈ ശേഖരം. സെറാമികിന്റെ സവിശേഷതകളായ ഈടുനില്‍പ്പ്, പാടുകള്‍ വീഴുന്നതിനെ ചെറുത്തു നില്ക്കല്, കുറഞ്ഞ ഭാരം,
ടൈറ്റൻ പുതിയ സെറാമിക് ഫ്യൂഷൻ ഓട്ടമാറ്റിക് വാച്ച് ശേഖരം വിപണിയിലെത്തിച്ചു. സെറാമിക്കിന്റെ സവിശേഷതകളായ ഈടുനിൽപ്, പാടുകൾ വീഴുന്നതിനെ ചെറുത്തു നിൽക്കൽ, കുറഞ്ഞ ഭാരം എന്നിവയ്ക്കൊപ്പം ടൈറ്റന്റെ ഓട്ടമാറ്റിക് നിർമാണ വൈദഗ്ധ്യവും ചേരുന്നതാണ് വാച്ചുകൾ.
ഓഷൻഗേറ്റ് ടൈറ്റൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞതിന് പിന്നാലെ ശക്തമായ തിരച്ചിൽ നടക്കുന്ന സമയം. അതിൽ അകപ്പെട്ട അഞ്ചുപേരുടെ തിരിച്ചുവരവിനായി ലോകംമുഴുവൻ പ്രതീക്ഷയോടെ, പ്രാർഥനയോടെ കാത്തിരിക്കുന്നു. എന്നാൽ ഒരാൾ അത്ര ശുഭാപ്തി വിശ്വാസത്തിലായിരുന്നില്ല. ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെട്ട വിവരം പുറത്തുവന്ന് വൈകാതെ തന്നെ അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. സമുദ്രപര്യവേഷകനും മുങ്ങൽവിദഗ്ധനുമായ ജി.മൈക്കൽ ഹാരിസ് പറഞ്ഞത്, ആ സമുദ്രപേടകം പൊട്ടിത്തെറിച്ചുപോയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ്. അതിനും 3 ദിവസങ്ങൾക്ക് ശേഷമാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതും പൊട്ടിത്തെറിച്ചതാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലേക്ക് വിദഗ്ധർ എത്തുന്നതും. ഒട്ടേറെത്തവണ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിച്ചിട്ടുള്ളയാൾ കൂടിയാണ് ഹാരിസ്.
‘‘അത്രവേഗം പേടിക്കുന്ന ആളല്ല ഹാർഡിങ്. അദ്ദേഹം വളരെയധികം ശാന്തനായിരിക്കും എന്നതുറപ്പ്. അതിനൊപ്പം (അകപ്പെട്ടിരിക്കുന്ന അവസ്ഥയിൽനിന്ന് പുറത്തുവരാനുള്ള) പദ്ധതികളും ആലോചനകളുമൊക്കെയായിരിക്കും ആ തലച്ചോറിലുണ്ടാവുക’’. അദ്ദേഹം മറ്റുള്ളവർക്കും പ്രതീക്ഷ പകരുമെന്ന കാര്യം ഉറപ്പാണെന്ന് പറയുകയാണ് ഹാർഡിങ്ങിന്റെ കോടീശ്വരനായ സുഹൃത്ത് ക്രിസ് ബ്രൗൺ. ടൈറ്റനിൽ യാത്ര ചെയ്യാനുള്ള തുകയുടെ ഒരു ഭാഗം നൽകിയിരുന്നെങ്കിലും സുരക്ഷാകാര്യങ്ങളിലുള്ള സംശയം നീങ്ങാത്തതിനാൽ യാത്രയിൽനിന്ന് പിന്മാറുകയായിരുന്നു ക്രിസ് ബ്രൗൺ. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ എന്ന സമുദ്രപേടകത്തിനുള്ളിലെ യാത്രക്കാരനാണ് ഹാർഡിങ്. അദ്ദേഹത്തിനൊപ്പം പാക് വംശജനായ ഒരു പിതാവും മകനും ഉൾപ്പെടെ നാലു പേർ കൂടി ആ പേടകത്തിൽ ഉണ്ടായിരുന്നു.
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.