Activate your premium subscription today
Monday, Mar 31, 2025
ഫ്ലോറിഡ∙വളർത്തുനായയുമായി ലൈംഗിക ബന്ധം പുലർത്തിയ ദൃശ്യങ്ങൾ പങ്കുവെച്ച കേസിൽ ഫ്ലോറിഡയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. 'ഡോഗ് മോം' എന്നറിയപ്പെടുന്ന ഗുമ്മിൻസ്കിയെ പൊലീസ് വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ∙ നടപടിക്ക് കാരണം വൈറൽ വിഡിയോ ഈ വർഷം
1940 ഡിസംബർ 11 പുലർച്ചെ. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു പാലത്തിനു സമീപം നടുറോഡിൽ നനഞ്ഞു കുതിർന്ന വേഷത്തിൽ ഒരു യുവതിയെ രണ്ട് ട്രക്ക് ഡ്രൈവർമാർ കണ്ടെത്തി. അവൾക്ക് പറയാനുള്ളത് പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ യുഎസിനെ പിടിച്ചുകുലുക്കിയ കാര്യങ്ങളായിരുന്നു. ഒരുപക്ഷേ ലോകം കണ്ട ഏറ്റവും മികച്ച നിയമപ്പോരാട്ടത്തിലേക്കുള്ള തുടക്കം കൂടിയായിരുന്നു അത്. തന്റെ ഡ്രൈവർ ജോസഫ് സ്പെൽ നാലു തവണ ബലാത്സംഗം ചെയ്തെന്നും പിന്നീട് നദിയിലേക്കു വലിച്ചെറിഞ്ഞെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. പിറ്റേന്ന് ന്യൂയോർക്ക് ടൈംസിലെ ആ സെൻസേഷനൽ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘Mrs J K Strubing is kidnapped and hurled off bridge by butler’. ആരായിരുന്നു ഈ ജെ.കെ. സ്ട്രബിങ്? അമേരിക്കയിലെ കണക്റ്റിക്കട്ടിലെ ഒരു പ്രഭ്വി. റൗണ്ട് ഹിൽ റോഡിലെ സ്ട്രബിങ് എസ്റ്റേറ്റ് ഉടമ ജോൺ കെ. സ്ട്രബിങ്ങിന്റെ ഭാര്യ. പ്രിൻസ്റ്റൻ സർവകലാശാലയിലെ സ്റ്റാർ അത്ലിറ്റ് ആയിരുന്നു ജോൺ, ന്യൂയോർക്കിലെ പരസ്യ മേഖലയിലെ അതികായന്മാരിലൊരാൾ. എലനോറിന്റെ പിതാവ് ധനകാര്യ വിദഗ്ധനായിരുന്നു, ഫിലാഡൽഫിയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബോർഡ് ഓഫ് ഗവർണേഴ്സ് മുൻ അംഗവും. ചുരുക്കത്തിൽ സമൂഹത്തിൽ ആരാധിക്കപ്പെടുന്ന ഒരു മാന്യ വനിത. എങ്ങനെയാണ് പാതിരാവിൽ അവർ ആ പാലത്തിനു മുകളിലെത്തിയത്? ആരാണ് അവരെ ബലാത്സംഗം ചെയ്തത്? എങ്ങനെയാണ് ആ സംഭവം അമേരിക്കയില് കോളിളക്കം സൃഷ്ടിച്ചത്?
ഫെൽതാം∙ തടവുകാരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫെൽതാം ജയിൽ ജീവനക്കാരിക്ക് സസ്പെൻഷൻ. കാറ്റെറിന ടാറ്റസിനെയാണ് (23) സസ്പെൻഡ് ചെയ്തത്. 15 മുതൽ 18 വയസ്സുവരെയുള്ള തടവുകാരെ പാർപ്പിക്കുന്ന വിഭാഗവും ഈ ജയിലിലുണ്ട്. എന്നാൽ കാറ്റെറിനയുടെ കുറ്റകൃത്യം ഈ വിഭാഗവുമായി ബന്ധപ്പെട്ടതല്ലെന്ന് ഡെയ്ലി
‘അരുത്, ഇപ്പോൾ പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ട! അവിടെ തീവ്രവാദികൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്’. മാർച്ച് ഏഴിനാണ് യുഎസ് തങ്ങളുടെ പൗരന്മാർക്ക് ഈ മുന്നറിയിപ്പ് നൽകിയത്. കൃത്യം നാലു ദിവസം കഴിഞ്ഞപ്പോൾ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ട്രെയിനായ ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) തട്ടിയെടുത്തു. യുഎസ് നൽകിയ മുന്നറിയിപ്പ് എത്ര കൃത്യമായിരുന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷം. നൂറുകണക്കിന് ആളുകളുമായി പോയ ട്രെയിൻ വിഘടനവാദികൾ തട്ടിയെടുത്ത സംഭവം ഒരുപക്ഷേ പാക്കിസ്ഥാനിൽ വലിയ ഞെട്ടലുണ്ടാക്കില്ല! ഭീകരാക്രമണം നിമിത്തം രക്തച്ചൊരിച്ചിൽ ഇല്ലാത്ത ദിവസങ്ങൾ അവിടെ കുറവാണെന്നതുതന്നെ കാരണം. ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ രാജ്യാന്തര തീവ്രവാദ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഒരു വര്ഷം കൊണ്ടു രണ്ടു റാങ്കുകൾ ‘മെച്ചപ്പെടുത്തിയാണ്’ അവർ വളർന്നത്. അതായത് ലോകത്തിലെ ഏറ്റവും അശാന്തമായ രാജ്യങ്ങളിലൊന്നിന്റെ അയൽക്കാരാണ് നമ്മള്. ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് സഞ്ചരിച്ച ജാഫർ എക്സ്പ്രസ് ബലൂച് വിഘടനവാദികൾ പിടിച്ചെടുത്തത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഒൻപത് ബോഗികളിലായി ഏകദേശം 400 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. തുരങ്കത്തിനുള്ളിലേക്ക് ട്രെയിൻ പ്രവേശിച്ചപ്പോൾ വെടിവയ്പ് ഉണ്ടായെന്നും അതോടെ ട്രെയിൻ നിർത്തി എന്നുമാണ് ആദ്യം വന്ന റിപ്പോർട്ട്. അതേസമയം സംഭവത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടത് പാളം തെറ്റിച്ച് എക്സ്പ്രസ് ട്രെയിനിന്റെ നിയന്ത്രണം പിടിച്ചെടുത്തു എന്നാണ്. യാത്രക്കാരിൽ 180ഓളം പേരെയാണ് ബലൂച് ലിബറേഷൻ ആർമി ബന്ദികളാക്കിയത്. പാക്ക് സൈനികരും പൊലീസുകാരും ഉൾപ്പെടെയാണിത്. ഇരുപതോളം സൈനികരെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ബന്ദികളെ മോചിപ്പിക്കാൻ പാക്ക് സൈന്യം ഓപറേഷന് ശ്രമിച്ചാൽ എല്ലാവരെയും വധിക്കുമെന്ന ഭീഷണിയും ബലൂച് ലിബറേഷൻ ആർമി മുഴക്കിയിട്ടുണ്ട്. ശരീരത്തിൽ ബോംബ് ഘടിപ്പിച്ച ചാവേറുകളാണ് ബന്ദികൾക്കൊപ്പം
ബാങ്കോക്ക്∙ തായ്ലൻഡിലെ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കയറി മാങ്ങ പറിച്ച വനിതകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധത്തിന് കാരണമായി. സാൽവാർ കമ്മീസ് ധരിച്ച വനിതയും കൂട്ടാളിയും ക്ഷേത്രത്തിലെ മരത്തിൽ നിന്ന് മാങ്ങ പറിക്കുന്നതും, കൂടുതൽ മാങ്ങ കിട്ടാനായി വിഗ്രഹത്തിൽ കയറുന്നതുമാണ് വിഡിയോയിൽ കാണുന്നത്. ഈ
യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാഫിയാത്തലവനും കൊടുംക്രിമിനലുമായിരുന്നു അൽ കാപോണി. പൊതുശത്രു എന്ന രീതിയിൽ കൊടും ക്രിമിനലുകളെ ലിസ്റ്റ് ചെയ്യുന്ന പബ്ലിക് എനിമി പട്ടികയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട പേര് ഇയാളുടേതാണ്. ഫസ്റ്റ് പബ്ലിക് എനിമി എന്നാണ് കാപോണി അറിയപ്പെട്ടതു തന്നെ. കഴിഞ്ഞമാസം
കട്ടിലിൽ നിന്ന് ചാടിയിറങ്ങിയ ഇയാൾ ലീലാ ലാലിനെ തുടർച്ചയായി മർദ്ദിക്കുകയായിരുന്നു.
2005 ഓഗസ്റ്റ് 8 തിങ്കൾ. പതിവുപോലെ ബ്രസീലിലെ ഫോർട്ടലീസ നഗരത്തിലെ ‘ബാങ്കോ സെന്ട്രൽ ദു ബ്രസീലിന്റെ’ (ബിസിബി) കവാടങ്ങൾ തുറന്നു. ബ്രസീലിന്റെ കേന്ദ്ര ബാങ്കാണത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്ന നിർണായക പണമിടപാടു കേന്ദ്രം. സമയം രാവിലെ എട്ടായിരിക്കുന്നു. ബാങ്കിലെ ജീവനക്കാർ ഓരോരുത്തരായി എത്തിതുടങ്ങിയിട്ടേയുള്ളൂ. ബാങ്കിടപാടുകളുടെ ഭാഗമായി പണം പരിശോധിക്കുന്നതിന് സേഫ് റൂമിൽ കയറിയ ജീവനക്കാർ പക്ഷേ ഒന്നടങ്കം ഞെട്ടി. തൊട്ടുപിന്നാലെ കാട്ടുതീ പോലെ ആ വാർത്ത ബ്രസീലിലാകെ പരന്നു, രാജ്യത്തെ പിടിച്ചുകുലുക്കാന് പോന്ന വാർത്ത. ബ്രസീലിന്റെ കേന്ദ്ര ബാങ്ക് കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. കോടികണക്കിനു രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള എന്നു പിന്നീട് കാലം സാക്ഷ്യപ്പെടുത്തിയ കവർച്ചയായിരുന്നു അത്. ബ്രസീലിന്റെ കേന്ദ്ര ബാങ്കായതിനാൽ തന്നെ നോട്ടുകളുടെ വിതരണവും മറ്റു കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് ബിസിബിയിലായിരുന്നു. മാത്രവുമല്ല, അണുവിട പിഴയ്ക്കാത്ത സുരക്ഷാ സംവിധാനങ്ങളും ബാങ്കിന്റെ പ്രത്യേകതയായിരുന്നു. കവർച്ച നടക്കുന്ന സമയത്തും മോഷൻ ഡിറ്റക്റ്ററുകൾ, നിരീക്ഷണ ക്യാമറകൾ തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും ബിസിബിയിലുണ്ടായിരുന്നു. മാത്രവുമല്ല, ഒരു കവർച്ചക്കാരനും തകർക്കാനാകാത്തത്ര കരുത്തുറ്റ ഭിത്തികളും ബാങ്കിന്റെ പ്രത്യേകതയായിരുന്നു. ഇതെല്ലാം ഉണ്ടായിട്ടും ബാങ്കിലേക്കു കടക്കാൻ മോഷ്ടാക്കൾ ഒരു വഴി കണ്ടെത്തി. സുരക്ഷാ മാർഗങ്ങളെല്ലാം ഭേദിച്ച് അവർ ആ ബാങ്കിൽനിന്നു കൈക്കലാക്കിയത് 16 കോടി ബ്രസീലിയൻ റിയലായിരുന്നു. ഏകദേശം 240 കോടി ഇന്ത്യൻ രൂപ! തുടരന്വേഷണങ്ങളുടെ ഭാഗമായി രണ്ടു കോടി ബ്രസീലിയൻ റിയലിനടുത്ത് (30 കോടി ഇന്ത്യൻ രൂപ) കണ്ടെത്തിയെങ്കിലും ബാക്കി വരുന്ന 14 കോടി ബ്രസീലിയൻ റിയാൽ ഇന്നും കാണാമറയത്താണ്. 210 കോടിയോളം രൂപ വരും അത്. എങ്ങനെയാണു വൻ സുരക്ഷ മാർഗങ്ങളെയെല്ലാം ഭേദിച്ച് ബിസിബിയിൽ ആ കവർച്ച നടന്നത്? സുരക്ഷാ മാർഗങ്ങളെ ഭേദിച്ച് അകത്തു കടക്കാൻ മോഷ്ടാക്കൾ കണ്ടെത്തിയ
ന്യൂഡൽഹി ∙ യുഗാണ്ടയിൽ അകാരണമായി ദിവസങ്ങളോളം തടവിൽ കഴിഞ്ഞതിന്റെ ദുരിതം വെളിപ്പെടുത്തി ഇന്ത്യൻ വംശജയായ ശതകോടീശ്വരപുത്രി. അടിസ്ഥാന സൗകര്യങ്ങൾ പോലും ജയിലിൽ നൽകിയില്ലെന്നു വ്യവസായികളായ പങ്കജ് ഓസ്വാളിന്റെയും രാധികാ ഓസ്വാളിന്റെയും മകൾ വസുന്ധര ഓസ്വാൾ പറഞ്ഞു. കൊലപാതകക്കുറ്റത്തിനാണ് 20 ദിവസത്തോളം വസുന്ധരയെ
മെയ്വിൽ ∙ ഇന്ത്യൻ വംശജനായ പ്രമുഖ ഇംഗ്ലിഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ഹാദി മതാർ (27) കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് കോടതി കണ്ടെത്തി. ശിക്ഷ ഏപ്രിൽ 23ന് പ്രഖ്യാപിക്കും. പ്രതിക്ക് ചുരുങ്ങിയത് 25 വർഷത്തെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. ഷട്ടോക്വയിൽ 2022 ഓഗസ്റ്റ് 12ന് പൊതുചടങ്ങിനിടെയാണു റുഷ്ദിയെ ന്യൂജഴ്സി നിവാസിയും ലബനീസ് വംശജനുമായ ഹാദി മതാർ കത്തി കൊണ്ട് 15 തവണ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ റുഷ്ദിക്ക് (77) വലതുകണ്ണിന്റെ കാഴ്ച നഷ്ടമായി. രണ്ടാഴ്ചയോളം നീണ്ട വിചാരണയിൽ റുഷ്ദി തന്നെയായിരുന്നു പ്രധാന സാക്ഷിമൊഴി നൽകിയത്. നടന്ന സംഭവത്തെപ്പറ്റിയും തുടർന്ന് നടന്ന ചികിത്സയെപ്പറ്റിയും അദ്ദേഹം വിശദമായി മൊഴി നൽകി.അതിവേഗം ചികിത്സ ലഭിച്ചിരുന്നില്ലെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.
Results 1-10 of 708
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.