വിദ്യാർഥികളുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് മരിച്ചു. എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായിരുന്നു ഷഹബാസ്. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ സെന്റ് ഓഫുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണു ഷഹബാസിന്റെ മരണത്തിൽ അവസാനിച്ചത്.