Activate your premium subscription today
Saturday, Mar 29, 2025
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത - പകർച്ചവ്യാധി പ്രതിരോധ നടപടികൾ
പത്തനംതിട്ട ∙ വരട്ടാർ ഉൾപ്പെടെ ഏകദേശം 5 നദികൾ ഒഴുകുന്ന നാട്. മുന്നൂറോളം കൈത്തോടുകളും അനേകം തണ്ണീർത്തടങ്ങളുമുള്ള പച്ചപ്പിന്റെ തലസ്ഥാന ജില്ല. പക്ഷേ വീടുകളിലെ ശുദ്ധജല ആവശ്യവുമായി ബന്ധപ്പെട്ട ജലസുരക്ഷയുടെ കാര്യത്തിൽ ജില്ല വളരെ പിന്നിലെന്ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ സംയുക്ത പഠനം. സംസ്ഥാനത്ത് ജലക്ഷാമമുള്ള പഞ്ചായത്ത് വാർഡുകൾ ഏറ്റവുമധികമുള്ള മൂന്നാമത്തെ ജില്ലയാണ് പത്തനംതിട്ട.
മുംബൈ ∙ ചൂട് കൂടിയതോടെ ഊഷ്ണതരംഗത്തെ നേരിടാൻ നവിമുംബൈ മുനിസിപ്പൽ കോർപറേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. മേയ് 31 വരെ ഉച്ചയ്ക്ക് 12നും 3നുമിടയിൽ സൂര്യാഘാത സാധ്യതയുള്ളതിനാൽ ആ സമയത്തു പുറത്തിറങ്ങുന്നവർ മുൻകരുതലെടുക്കണമെന്ന് അധികൃതർ പറഞ്ഞു. തലകറക്കം, അമിതമായ വിയർപ്പ്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ
സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് ഒൻപത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ എട്ട് ആണ് യുവി നിരക്ക്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ യുവി ഇൻഡക്സ് ആറ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, ജില്ലകളിൽ അഞ്ചും കാസർകോട് മൂന്നുമാണ് യുവി നിരക്ക്.
ചെന്നൈ ∙ സംസ്ഥാനത്ത് താപനില ഉയരുന്ന പശ്ചാത്തലത്തിൽ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും മോര് പാക്കറ്റുകൾ വിതരണം ചെയ്യണമെന്നു ടിഎൻഎസ്ടിസിക്കു ഗതാഗത വകുപ്പ് നിർദേശം നൽകി. ബസ് സ്റ്റാൻഡുകൾ, വിശ്രമമുറികൾ, കന്റീൻ എന്നിവിടങ്ങളിലാണു മോര് വിതരണം ചെയ്യുക. ശുദ്ധജലം ലഭ്യമാക്കാൻ ആർഒ യന്ത്രങ്ങൾ സ്ഥാപിക്കുമെന്നും
കോട്ടയം ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും പകൽ ചൂടിന് കാര്യമായ ആശ്വാസം ഉണ്ടായിട്ടില്ല. ചൂടിനു പുറമേ അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ തോത് ഉയർന്നു തന്നെ നിൽക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന യുവി ഇൻഡക്സ് 6 ആണ്. ആലപ്പുഴയിൽ 5 എന്നിങ്ങനെയാണ് ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് 12 പോയിന്റിൽ എത്തി. കൊല്ലത്ത് 11 ആണ് യുവി നിരക്ക്. 2 ജില്ലകളും റെഡ് ലവലിൽ ആയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിലെ യുവി നിരക്ക്: പത്തനംതിട്ട, ആലപ്പുഴ –10, കോട്ടയം–9, പാലക്കാട്, എറണാകുളം–8, കോഴിക്കോട്, തൃശൂർ, വയനാട്–7, തിരുവനന്തപുരം, കണ്ണൂർ–6, കാസർകോട്–5.
കൊടുംചൂടിൽ എല്ലാവരുടെയും വൈദ്യുതി ബില്ല് കുതിക്കുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുംവിധം കെഎസ്ഇബി ഏപ്രിൽ മുതൽ രണ്ടുതരത്തിൽ വില വർധിപ്പിക്കാനൊരുങ്ങുന്നു. ചൂട് ചുട്ടുപൊള്ളിക്കുന്നതിനാൽ വരും മാസങ്ങളിൽ കേരളം വറചട്ടിയിലാകും; ഫാനും എസിയും ഇല്ലാതെ രാത്രിയും പകലും തള്ളിനീക്കാനാകാത്ത സ്ഥിതിയാകും.
പാലക്കാട് ∙ ഇടയ്ക്കിടെ വേനൽമഴ പെയ്ത് അന്തരീക്ഷം തെളിയുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക, സൂര്യനിൽ നിന്നുള്ള അപകടകരമായ അൾട്രാ വയലറ്റ് രശ്മികൾ (യുവി) കൂടുതൽ ശക്തമായി പതിക്കുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. മഴക്കാറും മഴയും പൊടിപടലങ്ങളുമുണ്ടെങ്കിൽ പേടിക്കേണ്ട. എന്നാൽ, ഒഴിഞ്ഞ അന്തരീക്ഷത്തിൽ തടസ്സങ്ങളില്ലാതെ വേഗം ഭൂമിയിലെത്തുന്ന രശ്മികൾ തുടർച്ചയായി ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. നിറം മാറി പൊള്ളലുണ്ടാക്കാം. കാഴ്ചശക്തിയെയും പ്രതിരോധശക്തിയെയും ബാധിക്കാം.
തിരുവനന്തപുരം∙ കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് 3 ഇടങ്ങളിൽ. കൊട്ടാരക്കര, കോന്നി, മൂന്നാർ എന്നിവടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 തീവ്രതയിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. ഇവിടങ്ങളിലടക്കം 7 ഇടങ്ങളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തിയതായി കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചങ്ങനാശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ 9 തീവ്രതയിലും തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ 8 തീവ്രതയിലും ആണ് അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്.
Results 1-10 of 521
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.