തമിഴ്‌നാടിന്റെ ഏറ്റവും പ്രശസ്തനായ കുങ്കിയാന. എട്ടടി പൊക്കവും 5,000 കിലോ ഭാരവും. തമിഴ്‌നാട്, കേരളം, കർണാടക, ബംഗാൾ എന്നിവിടങ്ങളിലായി 99 ദൗത്യങ്ങളിൽ പങ്കെടുത്തു. വിദഗ്ധർക്ക് മയക്കുവെടി വയ്ക്കാൻ പാകത്തിൽ ആനകളെ ഒരു ഭാഗത്തേക്ക് മാറ്റിനിർത്താൻ മിടുക്കൻ. .2023 മാർച്ചിൽ കുങ്കിയാന പ്രവർത്തനത്തിൽ നിന്ന് വിരമിച്ചു.