Activate your premium subscription today
മറയൂർ∙ 4 മാസമായി കുടിക്കാൻ വെള്ളമില്ല; ശുദ്ധജലത്തിനായി ദിവസേന നടക്കേണ്ടത് ഒന്നരക്കിലോമീറ്റർ. മറയൂർ പഞ്ചായത്തിലെ ആലത്തൂർ മാശിയിലെ 13 കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ. മലനിരകളിലെല്ലാം നീരൊഴുക്കുള്ളപ്പോഴാണ് ഇവർ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുന്നത്. കഴിഞ്ഞ 4 മാസമായി ഇവിടെ ശുദ്ധജലം ലഭിക്കുന്നില്ല. അധികൃതരുടെ
കൊച്ചി∙ പച്ചാളം- വടുതല പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സുഗമമായി കുടിവെള്ളം ലഭിക്കാൻ 6 ഇഞ്ച് വ്യാസമുള്ള 160 പൈപ്പുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും 3 മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്നും ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കമ്മിഷനെ അറിയിച്ചു. 3 മാസത്തിനുള്ളിൽ പൈപ്പിടൽ പൂർത്തിയാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ തലസ്ഥാനനഗരിയില്‍ ചില സ്ഥലങ്ങളില്‍ ആറാം ദിവസവും വെള്ളമെത്തിയില്ല. മേലാരന്നൂരിലാണ് വീടുകളില്‍ ഇതുവരെ വെള്ളം എത്താത്തത്. പൂജപ്പുര പൈ റോഡിലും വെള്ളമെത്തിയില്ല.
തിരുവനന്തപുരം ∙ എംഎൽഎയും തലസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ അതിഥികൾക്കു കൈ കഴുകാൻ പോലും വെള്ളം കിട്ടാത്ത അവസ്ഥ. ഫോർട്ട് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ സദ്യയ്ക്കിടയിലാണ് ദുരവസ്ഥ. ഒടുവിൽ, വധുവിന്റെ ബന്ധുക്കൾ വാഹനവുമായി ചാലയിലെത്തി ഇരുന്നൂറിലധികം കാനുകളിൽ കുപ്പിവെള്ളം എത്തിച്ചാണ് കൈ കഴുകാൻ സൗകര്യമൊരുക്കിയത്. അമ്പലത്തറ തോട്ടം റസിഡന്റ്സ് അസോസിയേഷൻ കാലടി ബാലചന്ദ്രന്റെ മകൾ ഭാവനയും നാലാഞ്ചിറ ചെച്ചേരി മാങ്കുളത്ത് വിള വൈശാഖത്തിൽ വിശാഖും തമ്മിലുള്ള വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാർ തുടങ്ങിയവർ ഉൾപ്പെടെ എഴുന്നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. സദ്യ രണ്ടാം പന്തി ആരംഭിച്ചതോടെയാണ് വെള്ളമില്ലെന്ന് അറിഞ്ഞത്. ഇവിടെയുള്ള 2000 ലീറ്ററിന്റെ ടാങ്ക് ശൂന്യമായിരുന്നു. തുടർന്നാണ് വലിയ കാനുകളിൽ വെള്ളമെത്തിച്ചത്.
രാജകുമാരി∙ ഇടുക്കിയിൽ വരൾച്ചമൂലം ഏലം കൃഷി നശിച്ച മേഖലകളിൽ കർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ 30 വരെ കൃഷി ഭവനുകളിൽ സമർപ്പിക്കാം. വരൾച്ചാബാധിതമായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്ര മാനദണ്ഡങ്ങൾ തടസ്സമായതിനാൽ ജില്ലയിലുണ്ടായ ഉഷ്ണ തരംഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം അനുവദിക്കുക.കൃഷി
കാഞ്ഞങ്ങാട് ∙ കൊടും വരൾച്ചയിൽ ജില്ലയിൽ ഉണ്ടായത് 3.41 കോടിയുടെ കൃഷിനാശമെന്നു കൃഷി വകുപ്പിന്റെ റിപ്പോർട്ട്. 2308.490 ഹെക്ടർ സ്ഥലത്തെ വിളകളാണ് കരിഞ്ഞുണങ്ങിയത്. ജനുവരി 1 മുതൽ മേയ് 13 വരെയുള്ള കണക്കനുസരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. വരൾച്ച പ്രകൃതിദുരന്തത്തിൽ ഉള്‍പ്പെടുത്താതിനാൽ കർഷകർക്ക് നഷ്ടപരിഹാരം
തൃത്താല ∙ വടക്കും പടിഞ്ഞാറും തൂതപ്പുഴ, തെക്ക് ഭാരതപ്പുഴ... എന്നിട്ടും പരുതൂർ പഞ്ചായത്തുകാർ ശുദ്ധജലം കിട്ടാതെ വലയുന്നു.ജലസ്രോതസ്സുകൾ വറ്റിയതോടെയാണ് പരുതൂരിൽ ശുദ്ധജല ക്ഷാമം രൂക്ഷമായത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം താഴ്ന്ന അവസ്ഥയിലാണ്.പഞ്ചായത്തിലെ ചെറുകിട ശുദ്ധജല പദ്ധതികളിലെല്ലാം
കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ നാലാം വാർഡിലെ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിൽ ജലസ്രോതസ്സുകൾ വറ്റി, ജലക്ഷാമം രൂക്ഷം. കോളനി നിവാസികൾ ആശ്രയിച്ചിരുന്ന അമ്പലക്കുന്ന് തോട് വറ്റിയതോടെ നീരുറവയിൽ പൈപ്പിട്ടാണ് ഇപ്പോൾ നാമമാത്രമായ വെള്ളം ലഭിക്കുന്നത്. നീരുറവയും വറ്റാറായ നിലയിലാണ്. ഇലകൾ ഉൾപ്പെടെ വീണ് നീരുറവ
ശൂരനാട് ∙ ശുദ്ധജലക്ഷാമം രൂക്ഷമായ ശൂരനാട് തെക്ക് പതാരം മേഖലയിൽ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും എതിരെ പ്രതിഷേധം ശക്തമാകുന്നു. കത്തുന്ന വേനലിൽ ജനങ്ങൾക്ക് ആശ്വാസമാകുമെന്നു കരുതിയ കല്ലട പദ്ധതി കനാൽ ശൃംഖലയിൽ ഇതുവരെ വെള്ളം എത്തിക്കാനായില്ല.കനാലിന്റെ വശങ്ങളിലെ ചോർച്ച പരിഹരിച്ച് ജലവിതരണം
തുറവൂർ∙ അരൂരിൽ ദേശീയപാതയ്ക്കു കുറുകെ സ്ഥാപിച്ച പൈപ്പ് കൂട്ടിയോജിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ ശുദ്ധജല വിതരണം തടസ്സപ്പെട്ടിട്ട് 2 ദിവസം കഴിയുന്നു. എന്നാൽ ശുദ്ധജല വിതരണത്തിനായി ബദൽ മാർഗം സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കെ 4 ദിവസമാണ് അറ്റകുറ്റപ്പണിക്കായി
Results 1-10 of 103