Activate your premium subscription today
Tuesday, Apr 1, 2025
ചാലക്കുടി ∙ കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം പുലിയുടെ കാൽപാടുകൾ കണ്ടെത്തുകയും ക്യാമറയിൽ പുലിയുടെ ദൃശ്യം പതിയുകയും ചെയ്തതിനു തൊട്ടുപിറ്റേന്ന് കാടുകുറ്റിയിൽ ജാതിമരച്ചുവട്ടിൽ വിശ്രമിക്കുന്ന നിലയിൽ പുലിയെ അതിഥിത്തൊഴിലാളി കണ്ടു. ഭയന്നു വിറച്ച തൊഴിലാളി സുഗേഷ് ഓടിരക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടോടെയാണു കാടുകുറ്റിയിലെ ചിറപ്പണത്ത് വാവച്ചന്റെ ജാതിത്തോട്ടത്തിൽ പുലിയെ കണ്ടത്. പിന്നീടു വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാൽപാടുകൾ കണ്ടെത്തി പുലി തന്നെയെന്നു സ്ഥിരീകരിച്ചു.
ചാലക്കുടി ∙ കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം വീണ്ടും പുലി എത്തിയതായി സൂചന ലഭിച്ചെന്നു വനംവകുപ്പ് അറിയിച്ചു. ഇവിടെ നിന്നു കാൽപാടുകൾ ലഭിച്ചതായി ഡിഎഫ്ഒ എം.വെങ്കിടേശ്വരൻ അറിയിച്ചു. കണ്ണമ്പുഴ റോഡിലെ വീട്ടിൽ 24നു പുലി ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ സ്ഥിരീകരിക്കുകയും പുലിയുടെ കാൽപാടുകൾ ലഭിക്കുകയും
ചാലക്കുടി ∙ നഗരപരിസരത്തു നിന്ന് പുലിയുടെ സിസിടിവി ദൃശ്യം ലഭിച്ചതിനെ തുടർന്നുള്ള ആശങ്കകൾക്ക് അറുതിയായില്ല. പുഴയിലും കരയിലുമൊക്കെ തിരഞ്ഞെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നു വനംവകുപ്പ് അറിയിച്ചു. പുലിയെ കണ്ടെന്ന രീതിയിൽ പരിഭ്രാന്തരായി പലരും വിളിച്ചെങ്കിലും ആ ഭാഗങ്ങളിലെ പരിശോധനകളിലും പുലിയുടെ കാൽപാടുകളടക്കമുള്ള സൂചനകൾ ലഭിച്ചില്ലെന്നു ഡിഎഫ്ഒ എം.വെങ്കിടേശ്വരൻ അറിയിച്ചു.
മലയിൻകീഴ് ∙ വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മൂങ്ങോട്, മുക്കംപാലമൂട്, ചെറുകോട് ഭാഗങ്ങളിൽ പ്രദേശവാസികൾ കണ്ട ജീവി ‘പൂച്ചപ്പുലി’ ആണെന്നു സംശയം. മലയിൻകീഴ് പഞ്ചായത്തിലെ മഞ്ചാടി ഭാഗത്തെ വീടിനു സമീപത്തുകൂടി ഈ ജീവി പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. സാധാരണ പൂച്ചയെക്കാൾ വലുപ്പമേറിയതും കറുപ്പും
ചാലക്കുടി ∙ നഗരത്തിൽ കണ്ട പുലിയെ പിടിക്കാനായി കണ്ണമ്പുഴ ക്ഷേത്ര പരിസരത്തു കൂട് സ്ഥാപിച്ചു. തെക്കേടത്തു മനയുടെ വളപ്പിലാണു കൂട് സ്ഥാപിച്ചത്. ഇരയായി ആടിനെ കെട്ടിയിട്ടുണ്ട്. കൊരട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തു നേരത്തെ സ്ഥാപിച്ചിരുന്ന കൂടാണ് ഇവിടേക്കു കൊണ്ടു വന്നത്. മംഗലശേരിയിൽ മറ്റൊരു കൂടുണ്ട്. 24നു
ചാലക്കുടി ∙ പട്ടണ നടുവിലെ ജനവാസമേഖലയിൽ പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചതോടെ ചാലക്കുടിയിലും പുലിപ്പേടി ശക്തമായി. കണ്ണമ്പുഴ ക്ഷേത്രം റോഡിൽ, ദേശീയപാതയിൽ നിന്നു നൂറു മീറ്റർ മാത്രം അകലെ അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയിലാണു പുലിയുടെ ദൃശ്യം പതിഞ്ഞത്.വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി
തൃശൂർ∙ ചാലക്കുടി നഗരത്തിലെ വീട്ടുപറമ്പിൽ പുലിയെ കണ്ടതായി സംശയം. ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ കുടുംബത്തിന്റെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടേതെന്നു സംശയിക്കുന്ന ജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ടൗണിനു സമീപം പൈങ്ങനയിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. റോഡരികിലെ മണ്ണിൽ പുലിയുടേത് എന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
മുംബൈ ∙ രത്നാഗിരിയിലെ ചിപ്ലുണിൽ, വളർത്തുനായയെ ആക്രമിക്കാൻ ശ്രമിച്ച പുള്ളിപ്പുലിയെ നേരിട്ട് 56 വയസ്സുകാരനായ സൈക്യാട്രിസ്റ്റും ഭാര്യയും. മൽപിടിത്തതിനിടെ കുത്തേറ്റ വീണ് രണ്ടു വയസ്സുള്ള പുലി ചത്തു. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ആശിഷ് മഹാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില
തിരുവനന്തപുരം∙ മൃഗശാലയിൽ കാട്ടുപോത്ത് ഇനത്തിലെ രണ്ടു മൃഗങ്ങളുടെ ഏറ്റുമുട്ടലിൽ സാരമായി പരുക്കേറ്റ പെൺ മൃഗത്തിന് ചുണ്ടുകളിൽ റീകൺസ്ട്രക്റ്റീവ് സർജറി നടത്തി. ഇന്നലെ രാവിലെ നടന്ന സംഭവത്തിലാണ് ഇതിന്റെ മേൽച്ചുണ്ട് കീറി പോകുകയും കീഴ്ചുണ്ട് മോണയിൽ നിന്ന് പൂർണമായും വേർപെടുകയും ചെയ്തത്. ക്രമാതീതമായി എണ്ണം
Results 1-10 of 1230
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.