Activate your premium subscription today
കണ്ണൂർ∙ അരങ്ങിനു മുൻപിലുള്ളവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവിൽ കരയിച്ചും ജെസി മോഹനും അഞ്ജലിയും ജീവിതത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്കു മാഞ്ഞു. കേളകത്തെ വാഹനാപകടത്തിൽ മരിച്ച ഇരുവരും കായംകുളം ദേവ കമ്യൂണിക്കേഷൻസിലെ പ്രധാന നടിമാരായിരുന്നു.ഇവർ അഭിനയിച്ചുതകർത്ത ‘വനിതാ മെസ്’ എന്ന നാടകത്തിലെ രംഗങ്ങൾ
തളിപ്പറമ്പ് ∙ സിബിഐ അറസ്റ്റ് ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് കോടികൾ തട്ടിയെടുക്കുന്ന സംഘത്തിലെ ഒരാൾ പിടിയിലായി. കോഴിക്കോട് താമരശേരി ഓമശേരി സ്വദേശി എം.പി.ഫഹ്മി ജവാദിനെയാണ് (22) കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ വൈത്തിരിയിൽ അറസ്റ്റ് ചെയ്തത്. ആന്തൂർ മോറാഴ പാളിയത്തുവളപ്പ്
കണ്ണൂർ∙ പുതിയതെരുവിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഓടു മേഞ്ഞ കെട്ടിടം അർദ്ധരാത്രി കത്തിനശിച്ചു.കാട്ടാമ്പള്ളി റോഡിൽ രാമഗുരു യുപി സ്കൂളിനു സമീപത്തെ കോഡീസ് മരം പ്ലെയിനർ ഷോപ്പ്, ബർക്കാത്ത് ടൈൽ ഷോപ്പിന്റെ ഗോഡൗൺ എന്നിവയാണ് കത്തി നശിച്ചത്. മേൽക്കൂരയും പ്ലെയിനർ ഷോപ്പിലെ മര ഉരുപ്പടികളും യന്ത്രങ്ങളും
വെള്ളോറ ∙ പുലി ഭീതി നിലനിൽക്കുന്ന വെള്ളോറ പരിസര പ്രദേശത്ത് പുലിയെന്ന് കരുതുന്ന അജ്ഞാതജീവി കൂട്ടിലെ വളർത്തുനായയെ കടിച്ചു പരുക്കേൽപ്പിച്ചു. കഴിഞ്ഞ ആഴ്ച കൂട്ടിൽ കയറി ആട്ടിൻകുട്ടിയെയും കക്കറ കരിമണലിൽ വളർത്തു നായയെയും കടിച്ചു കൊന്നിരുന്നു. വനം വകുപ്പിന്റെ പ്രാഥമിക പരിശോധനിൽ പുലിയാണെന്നാണ് നിഗമനം.കക്കറ
കണ്ണൂർ സർവകലാശാല ഹാൾടിക്കറ്റ് ∙കണ്ണൂർ, എംജി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എംഎസ്സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി), കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) എന്നിവയുടെ നാലാം സെമസ്റ്റർ പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ വെബ്സൈറ്റിൽ. ടൈം ടേബിൾ ∙അഫിലിയേറ്റഡ് കോളജുകളിലെ, 25ന്
ചിറ്റാരിപ്പറമ്പ് ∙ എടയാർ വടക്കുമ്പാട് ശിവ-വിഷ്ണു ക്ഷേത്രത്തിൽ വടക്കുമ്പാട് ശങ്കരനാരായണൻ എന്ന റോബട്ടിക് കൊമ്പനെ നടയ്ക്ക് ഇരുത്തി. താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നാട്ടുകാർ കൊമ്പനെ സ്വീകരിച്ചു. ബാലതാരം ശ്രീപദ് യാൻ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷത
കണ്ണൂർ∙ കേളകത്ത് മലയാംപടിയിൽ എസ് വളവിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്.
കണ്ണൂർ ∙ ആത്മകഥയെക്കുറിച്ച് കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ പറഞ്ഞതു വിശ്വസിക്കുന്നതായി ഭാവിക്കുന്നെങ്കിലും സിപിഎം ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും. പാലക്കാട് ഉപതിരഞ്ഞെടുപ്പു കഴിയുന്നതു വരെയുള്ള സംരക്ഷണമാണ് ഇപ്പോൾ ഇ.പിക്കു കിട്ടുന്നത്. താനെഴുതിയതല്ലെന്നും ആർക്കും പ്രസിദ്ധീകരണത്തിനു നൽകിയിട്ടില്ലെന്നും ഇ.പി പറയുന്നുണ്ടെങ്കിലും പുറത്തായ ആത്മകഥയിലെ വിവാദ ഭാഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും പരോക്ഷമായി ഉന്നമിടുന്നതാണ്.
കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.കെ.രത്നകുമാരി അധികാരമേറ്റു. ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു. എഡിഎം നവീൻബാബു ജീവനൊടുക്കിയ കേസിൽ പ്രതിയായ പി.പി.ദിവ്യയെ മാറ്റിയതിനെ തുടർന്നു നടന്ന തിരഞ്ഞെടുപ്പിലാണു രത്നകുമാരി വിജയിച്ചത്. പി.പി.ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല. യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസിലെ ജൂബിലി ചാക്കോയെയാണു രത്നകുമാരി തോൽപ്പിച്ചത്.
ഇരിട്ടി∙ ആറളം ആനമതിൽ ഉടൻ പൂർത്തിയാക്കണമെന്നും ആദിവാസി പുനരധിവാസ മേഖലയിലുള്ള കാട്ടാനകളെ വനത്തിലേക്കു തുരത്തണമെന്നും ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി (എകെഎസ്) നേതൃത്വത്തിൽ ആദിവാസി പുനരധിവാസ മിഷൻ (ടിആർഡിഎം) ഓഫിസിലേക്ക് മാർച്ച് നടത്തി. ഓഫിസിന് മുന്നിൽ മാർച്ച് പൊലീസ് മാർച്ച് തടഞ്ഞു. ആനമതിൽ പണിക്ക്
Results 1-10 of 10000