Activate your premium subscription today
Sunday, Mar 30, 2025
തിരുവനന്തപുരം ∙ ഇനി കാണുന്നത് എമ്പുരാനല്ല വെറും ‘എംബാം’പുരാൻ ആയിരിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പരിഹാസം. ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യുമെന്നാണ് മോഹൻലാലിന്റെ ഖേദ പ്രകടനത്തിനു പിന്നാലെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഉ
കൊച്ചി∙ നവാഭിഷിക്തനായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് ജൻമനാടിന്റെ ഊഷ്മള സ്വീകരണം. ലബനനിലെ സ്ഥാനാരോഹണ ചടങ്ങുകൾക്കുശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ വിശ്വാസി സമൂഹം സ്വീകരിച്ചു.
കോട്ടയം ∙ പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മേഘയുടെ മരണവുമായി ബന്ധപ്പെട്ടു കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ പരിശോധിക്കുമെന്നു മന്ത്രി ഉറപ്പു നൽകി.
കൊച്ചി∙ എമ്പുരാൻ സിനിമാ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹന്ലാൽ. തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ മോഹൻലാൽ വ്യക്തമാക്കി. വിവാദ വിഷയങ്ങളെ സിനിമയിൽനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും മോഹൻലാൽ പറഞ്ഞു.
കോട്ടയം ∙ വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എമ്പുരാൻ സിനിമ കണ്ടതിന് ശേഷം സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
കൊച്ചി∙ ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പഴ്സിൽ നിന്നു പണം മോഷ്ടിച്ച സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു.
വണ്ടൂർ∙ 2 കിലോഗ്രാം കഞ്ചാവുമായി അതിഥിത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ഗോപാൽ കുമാർ സഹ്നി (22), ശിവ കുമാർ സഹ്നി (32) എന്നിവരെയാണ് മലപ്പുറം ഡാൻസാഫും വണ്ടൂർ പൊലീസും ചേർന്ന് പിടികൂടിയത്. വിൽപനയ്ക്ക് കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ ദീപക് കുമാർ, നർകോട്ടിക്
കാസർകോട് ∙ കാഞ്ഞങ്ങാട് പടന്നക്കാട് മേൽപ്പാലത്തിൽ ഇരുചക്രവാഹനത്തിൽ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഹൊസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ കരിവെള്ളൂർ സ്വദേശി വിനീഷ് (35) ആണ് മരിച്ചത്.
പെരിയ∙ പൊരിവെയിലിൽ ക്ഷേമ പെൻഷൻ വീടുകളിലെത്തിച്ചു നൽകുന്ന സഹകരണ ബാങ്ക് ജീവനക്കാർ ചെയ്ത ജോലിക്കുള്ള ഇൻസെന്റീവ് ചോദിക്കുമ്പോൾ സർക്കാർ കൈമലർത്താൻ തുടങ്ങിയിട്ട് 10 മാസങ്ങളായി. ക്ഷേമ പെൻഷൻകാർക്ക് 3 മാസത്തെ കുടിശികയാണ് കൊടുക്കാനുള്ളതെങ്കിലും വീടുകളിൽ നേരിട്ടെത്തി പെൻഷൻ വിതരണം ചെയ്യുന്നതിന്
കാഞ്ഞങ്ങാട് ∙ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായ ആവിക്കരയിൽി ഒരുകോടി രൂപയുടെ വികസന പദ്ധതിക്ക് അനുമതി. പദ്ധതി പ്രവൃത്തികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യമില്ലാതെ പിന്നാക്കം നിൽക്കുന്ന പട്ടികജാതി ഉന്നതികളെ സംരക്ഷിക്കുകയും അവിടെ സമഗ്രവികസനം
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.