Activate your premium subscription today
Wednesday, Apr 2, 2025
മഹാകുംഭമേളയ്ക്കിടെ ശ്രദ്ധേയയായ മൊണാലിസ ബോൺസ്ലെയ്ക്ക് പ്രണയദിന സമ്മാനം നൽകി ബോബി ചെമ്മണൂർ. സ്വര്‍ണമാലയാണ് ബോബി മൊണാലിസയ്ക്ക് സമ്മാനമായി കഴുത്തില്‍ അണിയിച്ചത്. പതിനായിരം രൂപ വിലമതിക്കുന്ന മാലയാണ് മൊണാലിസയ്ക്ക് നൽകിയതെന്നും ബോബി പറഞ്ഞു. കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ ശ്രദ്ധനേടിയ പെൺകുട്ടി മോണാലിസ ഭോൺസ്ലെ കോഴിക്കോട് എത്തുന്നു. ബോബി ചെമ്മണ്ണൂരിനൊപ്പം ഫെബ്രുവരി 14ന് കോഴിക്കോട് എത്തുമെന്ന് പെൺകുട്ടി പറയുന്ന വിഡിയോ ബോബി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ബോബി ചെമ്മണൂരിന്റെ ജ്വല്ലറിയുടെ ബ്രാൻഡ്
കൊച്ചി∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന സമയത്ത് വ്യവസായി ബോബി ചെമ്മണൂരിന് വഴിവിട്ടു സഹായം നൽകിയതിൽ മധ്യമേഖല ജയിൽ ഡിഐജി പി.അജയ്കുമാർ, എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്ക് സസ്പെൻഷൻ. ബോബി ചെമ്മണൂർ കഴിഞ്ഞിരുന്ന കാക്കനാട് ജില്ലാ ജയിലിൽ അദ്ദേഹത്തിന് വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജയിൽ ആസ്ഥാനത്തെ ഡിഐജി എം.കെ.വിനോദ് കുമാർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ജനം എന്ന വാക്ക് മനസ്സിനു നൽകുന്ന ചിത്രം എന്താണ്? ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞ ഉത്സവമാണോ? ഏതെങ്കിലും നിയമം അനുസരിച്ച് നിരയായോ വരിയായോ നിൽക്കുന്ന മനുഷ്യന്മാരുടെ കൂട്ടമാണോ? പൊതുവേ സമൂഹജീവിയായ മനുഷ്യവർഗത്തിന്റെ സ്വഭാവം നിർണയിക്കപ്പെടാൻ ഈ ‘ആൾക്കൂട്ട ബോധം’ കാരണമാകാറുണ്ട്. അതായത്, ഒറ്റയ്ക്ക് അല്ലെങ്കിൽ ചെറിയ കൂട്ടത്തിൽ നിൽക്കുമ്പോൾ മനുഷ്യൻ കാണിക്കുന്ന പെരുമാറ്റമല്ല ഒരു കൂട്ടത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ ഉണ്ടാകുന്നത്. അതിന്റെ മനഃശാസ്ത്രം എന്തായിരിക്കും? ഉദാഹരണത്തിന്, ഒരുപാട് ആളുകൾ പങ്കെടുക്കുന്ന വലിയ പരിപാടികളിൽ ഒരു നടി ഭംഗിയായി ഒരുങ്ങി വന്നു നിൽക്കുന്നു. എല്ലാവരും ആരവമുണ്ടാക്കി സ്വീകരിക്കുന്നു. ചിലപ്പോഴൊക്കെ അവർ കേൾക്കാതെ പല ‘കമന്റുകൾ’ പറയുന്നു. ശേഷം ഇതേ പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നു. അതിനു ചുവടെ വരുന്ന കമന്റുകൾ അശ്ലീലം നിറഞ്ഞതാകുന്നു. ആരോഗ്യപരമായ സമൂഹത്തിൽ ഒരു മനുഷ്യനോടും നേരിട്ട് പറയാൻ പാടില്ലാത്ത വാക്കുകളും സംജ്ഞകളും ഒരു കൂട്ടത്തിൽ മറഞ്ഞിരുന്നു ചെയ്യാൻ മനുഷ്യന് സാധിക്കുന്നത് എങ്ങനെയാണ്? ഇതേ മോശം കമന്റുകൾ തെളിഞ്ഞ വെളിച്ചത്തിൽ യാതൊരു മാന്യതയുമില്ലാതെ വിളിച്ചു പറഞ്ഞ ആളെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ ‘സമൂഹമാധ്യമ യുദ്ധം’ ചെയ്യുന്നതാണ് മറ്റൊരു വിരോധാഭാസം. മനുഷ്യ മനസ്സിന്റെ ഈ കേളികൾക്കു പിന്നിലെന്തായിരിക്കും?
തിരുവനന്തപുരം ∙ ബോബി ചെമ്മണൂരിന് എറണാകുളം ജില്ലാ ജയിലിൽ മധ്യമേഖലാ ജയിൽ ഡിഐജി പി.അജയകുമാറും ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാമും വഴിവിട്ടു സഹായം ചെയ്തെന്നു ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരെയും സസ്പെൻഡ് ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നു ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി എം.കെ.വിനോദ്കുമാർ ശുപാർശ ചെയ്തെന്നാണു വിവരം. ഇന്നു ജയിൽ വകുപ്പ് മേധാവിക്കു നൽകുന്ന ഈ റിപ്പോർട്ട്, ഇന്നുതന്നെ ആഭ്യന്തര സെക്രട്ടറിക്കു കൈമാറും.
മനുഷ്യരെ ലോകം ഓർമിക്കുന്നത് പലപ്പോഴും അവരുടെ പ്രവൃത്തികളും പ്രത്യേകതകളും കൊണ്ടായിരിക്കും. അങ്ങനെയൊരാളാണ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. ബിസിനസിലെ ഉയർച്ചകൾ മാത്രമല്ല, അദ്ദേഹത്തിന്റെ വസ്ത്രധാരണം കൊണ്ട് കൂടി ബോബി സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിട്ടുണ്ട്. പലപ്പോഴും പ്രത്യേക സ്റ്റൈലിന്റെ പേരിൽ ബോബി
ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂർ പീന്നീട് കോടതി കണ്ണുരിട്ടിയപ്പോൾ മാപ്പു പറഞ്ഞ് പുറത്തിറങ്ങിയതാണ് ഇന്നത്തെ പ്രധാന സംഭവങ്ങളിലൊന്ന്. സംഭവിച്ചതിൽ വിഷമമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നെന്നും ബോബി ചെമ്മണൂർ ഹൈക്കോടതിയിൽ പറഞ്ഞു.
ഹൈക്കോടതി കടുപ്പിച്ചതോടെ നിലപാട് മാറ്റി വ്യവസായി ബോബി ചെമ്മണൂർ. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കോടതിയോട് എന്നും ബഹുമാനമാണെന്നും ബോബി പറഞ്ഞു. തന്റെ വാക്കുകൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മാധ്യമങ്ങളോടു ബോബി വ്യക്തമാക്കി.
കൊച്ചി∙ ജാമ്യം ലഭിച്ചശേഷവും ജയിലിലിൽനിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. സംഭവിച്ചതിൽ വിഷമമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നെന്നും ബോബി ചെമ്മണൂർ ഹൈക്കോടതിയിൽ പറഞ്ഞു. നാക്കുപിഴയാണ് ഉണ്ടായതെന്നും അതിനാൽ തുടർനടപടികൾ ഉണ്ടാകരുതെന്നുമുള്ള ബോബി ചെമ്മണ്ണൂരിന്റെ അപേക്ഷ കോടതി സ്വീകരിച്ചു. രേഖാമൂലമുള്ള മാപ്പപേക്ഷ ബോബി ചെമ്മണൂർ കോടതിയിൽ സമർപ്പിക്കുമെന്ന് അഭിഭാഷകർ വ്യക്തമാക്കി.
കൊച്ചി∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്നതിനു വ്യവസായി ബോബി ചെമ്മണൂര്‍ പറഞ്ഞതു വിചിത്ര ന്യായം. നിസ്സാര കേസിൽ അറസ്റ്റിലായ സഹതടവുകാർക്കു ജാമ്യത്തിനു പണം ശരിയാക്കാനായാണ് ഒരു ദിവസം കൂടി ജയിലിൽ കഴിഞ്ഞതെന്നാണു മാധ്യമങ്ങളോടു ബോബി പറഞ്ഞത്.
Results 1-10 of 73
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.