ADVERTISEMENT

മഹാകുംഭമേളയ്ക്കിടെ ശ്രദ്ധേയയായ മൊണാലിസ ബോൺസ്‌ലെയ്ക്ക് പ്രണയദിന സമ്മാനം നൽകി ബോബി ചെമ്മണൂർ. സ്വര്‍ണമാലയാണ് ബോബി മൊണാലിസയ്ക്ക് സമ്മാനമായി കഴുത്തില്‍ അണിയിച്ചത്. പതിനായിരം രൂപ വിലമതിക്കുന്ന മാലയാണ് മൊണാലിസയ്ക്ക് നൽകിയതെന്നും ബോബി പറഞ്ഞു.

കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറ‍ഞ്ഞു. അടിമുടി ലുക്ക് മാറ്റിയാണ് മൊണാലിസ കേരളത്തിലെത്തിയത്. കൂളിങ് ഗ്ലാസില്‍ കറുപ്പ് വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് വിമാനത്താവളത്തിൽ എത്തിയത്. മൊണാലിസയ്‌ക്കൊപ്പം സഹോദരനും ഉണ്ടായിരുന്നു.

15 ലക്ഷം രൂപയാണ് മൊണാലിസയെ കേരളത്തിലെത്തിക്കാനായി ബോബി ചെമ്മണൂർ ചെലവഴിച്ചതെന്നാണ് വിവരം. ഇത്തവണ മഹമാകുംഭമേളയിൽ മാലവിൽപനയ്ക്കായി എത്തിയതായിരുന്നു മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായ പെൺകുട്ടി. തുടർന്ന് ക്യാമറക്കണ്ണുകളിൽ പതിയുകയും സമൂഹമാധ്യമങ്ങളിലെത്തിയ പെൺകുട്ടിയുടെ വിഡിയോ ഏറെ ശ്രദ്ധനേടുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ കാണാനും ചിത്രവും വിഡിയോയും പകർത്താനും വിവിധയിടങ്ങളിൽ നിന്ന് നിരവധിപേർ എത്തി. 

വിഡിയോയും ചിത്രങ്ങളും ശ്രദ്ധനേടിയതോടെ മൊണാലിസയ്ക്ക് സിനിമയിലും അവസരം ലഭിച്ചു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ് ഡയറി ഓഫ് മണിപ്പുർ’ എന്ന ബോളിവുഡ് ചിത്രത്തിൽ പെൺകുട്ടി നായികയായി എത്തും. 21ലക്ഷം രൂപയ്ക്കാണ് സിനിമയുടെ കരാറിൽ മൊണാലിസ ഒപ്പുവച്ചതെന്നാണ് റിപ്പോർട്ടുകൾ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com