Activate your premium subscription today
വളാഞ്ചേരി∙ കെ.ടി.ജലീൽ എംഎൽഎയുടെ വിരമിക്കൽ മൂഡിനോടു താൻ ശക്തമായി വിയോജിക്കുന്നതായി ജോൺ ബ്രിട്ടാസ് എംപി. ജില്ലാ ലൈബ്രറി കൗൺസിൽ കാവുംപുറത്തു സംഘടിപ്പിച്ച ചടങ്ങിൽ കെ.ടി.ജലീലിന്റെ ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ജലീൽ പത്തരമാറ്റു തിളങ്ങേണ്ട സമയമാണിത്. അദ്ദേഹത്തിന്റെ
ന്യൂഡൽഹി ∙ ഭരണഘടന അനുശാസിക്കുന്നതിനു പുറത്തുള്ള പദവികൾ വഹിക്കുന്നതിലും പ്രവർത്തിക്കുന്നതിലും ഗവർണർമാർക്കു നിയന്ത്രണം ആവശ്യപ്പെട്ട് സിപിഎമ്മിലെ ജോൺ ബ്രിട്ടാസ് തയാറാക്കിയ സ്വകാര്യ ബില്ലിനെച്ചൊല്ലി രാജ്യസഭയിൽ ഭരണപക്ഷ–പ്രതിപക്ഷ ഏറ്റുമുട്ടൽ. അവതരണാനുമതി നൽകരുതെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടതോടെ അവതരണഘട്ടത്തിൽത്തന്നെ ബിൽ വോട്ടിനിട്ടു തള്ളി. സഭയിൽ ഹാജരായവരിൽ 56 പേർ ബില്ലിന്റെ അവതരണത്തെ എതിർത്തപ്പോൾ 21 പേർ അനുകൂലിച്ചു. വോട്ടെടുപ്പിൽ ബിജെഡി അംഗങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിന്നതു കൗതുകമായി.
തിരുവനന്തപുരം ∙ സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചിരുന്നതായി അന്ന് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തി. സമരം തുടങ്ങിയതിന്റെ തലേന്ന് കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസിനൊപ്പം താൻ, ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ വീട്ടിൽ പോയി കണ്ടതായി ചാനൽ അഭിമുഖത്തിൽ ചെറിയാൻ പറഞ്ഞു. സർക്കാരും സമരക്കാരും നേരിടാവുന്ന പ്ര ശ്നങ്ങൾ സംസാരിച്ചു. ഏതെങ്കിലും ഘട്ടത്തിൽ സമരം അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായാണ് ചർച്ച മുൻകൂട്ടി നടന്നതെന്നും ചെറിയാൻ പറഞ്ഞു.
തിരുവനന്തപുരം ∙ സോളർ സമരം ഒത്തുതീർക്കുന്നതുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി തന്നെ വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസാരിച്ച കാര്യങ്ങളെക്കുറിച്ച് താൻ ഇപ്പോഴൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അന്ന് ചെറിയാൻ ഫിലിപ് കൈരളിയിലാണ്. ചെറിയാന്റെ
തിരുവനന്തപുരം ∙ സോളർ സമരം തീർക്കാൻ ആരു മുൻകൈ എടുത്തുവെന്നത് പ്രസക്തമല്ലെന്നും അത് രണ്ടു മുന്നണികളുടെയും ആവശ്യമായിരുന്നെന്നും ചെറിയാൻ ഫിലിപ്. വി.എസ്.അച്യുതാനന്ദന്റെ പിടിവാശിക്കു വഴങ്ങിയാണ് എൽഡിഎഫ് സോളർ സമരം പ്രഖ്യാപിച്ചതെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. ‘‘സമരത്തിന്റെ കാര്യത്തിൽ രണ്ടു മുന്നണികളും
തിരുവനന്തപുരം ∙ സോളർ വിഷയത്തിൽ എൽഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം അവസാനിപ്പിക്കാൻ സിപിഎം നേതാക്കളുടെ നിർദേശപ്രകാരം താൻ ഇടപെട്ടെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് ജോൺ ബ്രിട്ടാസ് എംപി. ഇതു സംബന്ധിച്ച വാർത്തകൾ ഭാവനയാണെന്ന് മാധ്യമങ്ങളോടു ബ്രിട്ടാസ് പ്രതികരിച്ചു. സോളർ സമരം അവസാനിപ്പിക്കാൻ ഒരു ചർച്ചയും
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ താൻ നടത്തിയ പ്രഭാഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നു കാട്ടി ജോൺ ബ്രിട്ടാസ് എംപി തിരഞ്ഞെടുപ്പു കമ്മിഷനു വിശദീകരണം നൽകി. ‘ഇന്ത്യൻ ജനാധിപത്യവും വെല്ലുവിളികളും’ എന്ന വിഷയത്തിൽ പൗരൻമാരുടെ ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാട്ടിയാണു പ്രസംഗിച്ചത്. ആരുടെയും
തിരുവനന്തപുരം∙ സിപിഎമ്മിന്റെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ കേരള സർവകലാശാലയിലെ പ്രഭാഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് റജിസ്ട്രാറുടെ റിപ്പോർട്ട്. സർവകലാശാല റജിസ്ട്രാർ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. പ്രതിമാസ പ്രഭാഷണമാണ് നടന്നതെന്നും രാഷ്ട്രീയ പ്രചാരണം
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം. തുടർന്ന് ഇതു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സർവകലാശാലാ റജിസ്ട്രാറോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം∙ ജോൺ ബ്രിട്ടാസ് എംപി കേരള സർവകലാശാലയിൽ നടത്താനിരുന്ന പ്രഭാഷണം വിസി തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഇന്ത്യൻ ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം. ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.
Results 1-10 of 33