Activate your premium subscription today
പഞ്ചാബിലെ പ്രശസ്തമായ സുവര്‍ണക്ഷേത്രത്തിനു മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് സാനിയ ഇയ്യപ്പന്‍. പിന്നില്‍ സ്വര്‍ണം പോലെ തിളങ്ങുന്ന ക്ഷേത്രത്തിന്റെയും തടാകത്തിന്റെയും പശ്ചാത്തലത്തില്‍ നില്ക്കുന്ന സാനിയയെ ചിത്രത്തില്‍ കാണാം. സ്വര്‍ണ നിറമുള്ള ചുരിദാര്‍ അണിഞ്ഞ്, കൈകൂപ്പി നില്ക്കുന്ന ചിത്രമാണ്
ലുധിയാന∙ കാണാതായ 21 വയസ്സുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ മൂന്നുദിവസത്തിനു ശേഷം കണ്ടെത്തി. അയല്‍വാസിയുടെ പൂട്ടിയിട്ട വീട്ടിലെ മുറിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. പഞ്ചാബ് ലുധിയാനയിലെ ആസാദ് നഗറിലാണ് സംഭവം. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അയൽവാസിയായ വിശ്വനാഥിന്റെ പേരിൽ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.
അമൃത്സർ∙ പഞ്ചാബിൽ വൻ ലഹരിവേട്ട. അമൃത്സറിലെ വെയർഹൗസിൽ നിന്ന് 105 കിലോഗ്രാം ഹെറോയിനടക്കം 150 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി. ആറു തോക്കുകളും പിടിച്ചെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. പാക്കിസ്ഥാനിൽ നിന്നും
ന്യൂഡൽഹി ∙ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും ക്രിമിനൽ ഇടപെടലുകളും നടത്തിയതിനാൽ വിട്ടുകിട്ടണമെന്നു കേന്ദ്രസർക്കാർ കാനഡയോട് ആവശ്യപ്പെട്ടവരിൽ കനേഡിയൻ ബോർഡർ സർവീസ് ഏജൻസിയിൽ (സിബിഎസ്എ) ഉദ്യോഗസ്ഥനായ സന്ദീപ് സിങ് സിദ്ദുവും. കാനഡയുടെ അതിർത്തിസുരക്ഷാ ചുമതലയുള്ള പൊലീസ് വിഭാഗമാണ് സിബിഎസ്എ. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മൊത്തം 26 പേരെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ കാനഡ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി∙ മെഡിക്കൽ കോളജുകളിൽ എൻആർഐ (നോൺ റസിഡൻഷ്യൽ ഇന്ത്യൻ) ക്വോട്ട വിപുലീകരിക്കാനുള്ള പഞ്ചാബ് സർക്കാരിന്റെ തീരുമാനം റദ്ദാക്കി സുപ്രീം കോടതി. ഇത് തട്ടിപ്പാണെന്ന് എടുത്തു പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
പഞ്ചാബ് ∙ വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം. പഞ്ചാബിലെ ബറ്റിൻഡ– ഡൽഹി റെയിൽപാളത്തിൽ ഇരുമ്പുദണ്ഡുകൾ കണ്ടെത്തി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെയോടെയാണ് പാളത്തിൽ ഇരുമ്പുദണ്ഡുകൾ കണ്ടെത്തിയത്.
ന്യൂഡൽഹി ∙ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ക്രൂരത തെളിയിക്കാനായില്ലെങ്കിൽ കൊലക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബംഗാളിൽ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ചുമത്തിയ കൊലക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ചണ്ഡിഗഢ്∙ പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു. എഎപി കർഷക സംഘടനയുടെ പ്രസിഡന്റായ തർലോചൻ സിങ് (ഡിസി–56) ആണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഖന്ന മേഖലയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
ലണ്ടൻ ∙ യുകെയിൽ മലയാളി കുടിയേറ്റം ആരംഭിച്ചത് 2000 ന്റെ തുടക്കത്തിലാണെങ്കിലും സമീപ വർഷങ്ങളിൽ കുടിയേറ്റം വ്യാപകമായി. നിയമപരമായി എത്തുന്ന ഇന്ത്യക്കാരിൽ ഭൂരിപക്ഷവും മലയാളികളായിരുന്നു. ഇവരിൽ പ്രധാനമായും നഴ്സുമാരും ആരോഗ്യ പ്രവർത്തകരുമാണ് ഉള്ളത്. പിന്നീടാണ് മലയാളി വിദ്യാർഥികൾ യുകെയിലേക്ക് കുടിയേറ്റം
പാരിസ് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങൾക്ക് ഒരു കോടി രൂപ വീതം പാരിതോഷികം കൈമാറി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബിൽ നിന്നുള്ള 8 താരങ്ങളാണ് ഇത്തവണ ഒളിംപിക്സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ ഉണ്ടായിരുന്നത്. ഇതിനു പുറമേ, ഒളിംപിക്സിൽ പങ്കെടുത്ത പഞ്ചാബിൽ നിന്നുള്ള 11 താരങ്ങൾക്ക് 15 ലക്ഷം രൂപവീതവും മുഖ്യമന്ത്രി കൈമാറി.
Results 1-10 of 614