Activate your premium subscription today
ജറുസലം ∙ വടക്കൻ ഗാസയിലെ കമൽ അദ്വാൻ ആശുപത്രിയിൽ കടന്ന ഇസ്രയേൽ സൈന്യം ആരോഗ്യപ്രവർത്തകരെയും രോഗികളെയും കസ്റ്റഡിയിലെടുത്തു. മേഖലയിൽ പ്രവർത്തനക്ഷമമായ 3 ആശുപത്രികളിലൊന്നാണിത്. 70 ജീവനക്കാരിൽ 44 പേരെയാണു കസ്റ്റഡിയിലെടുത്തത്. ആശുപത്രി ഡയറക്ടർ അടക്കം 14 പേരെ പിന്നീടു വിട്ടയച്ചു.
കസാൻ∙ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ ഇരുനേതാക്കളും ചൊവ്വാഴ്ചയാണ് ഉഭയകക്ഷി ചർച്ച നടത്തിയത്. ജൂലൈയിൽ പെസഷ്കിയാൻ, ഇറാൻ പ്രസിഡന്റായതിനുശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.
ജറുസലം∙ യഹ്യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി ഗാസയിലെ ഹമാസിന്റെ ഡെപ്യൂട്ടി ചീഫ് ഖലീൽ അൽ-ഹയ്യയാണ് സ്ഥിരീകരിച്ചത്. ‘‘യഹ്യ സിന്‍വാര്‍, മഹാനായ നേതാവിനു, രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന് അനുശോചനം രേഖപ്പെടുത്തുന്നു’’ എന്നാണ് വിഡിയോ സന്ദേശത്തില്‍ ഖലീല്‍ അൽ ഹയ്യ പറയുന്നത്.
ജറുസലം ∙ ഹമാസ് ഉന്നത നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടത് മറ്റ് ആക്രമണങ്ങൾക്കിടെ യാദൃച്ഛികമായി സംഭവിച്ചതെന്ന് റിപ്പോർട്ട്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മമായ ആസൂത്രണത്തിലൂടെയാണ് കഴിഞ്ഞകാലങ്ങളിൽ ഹമാസ് ഉന്നതരെ ഇസ്രയേൽ ഇല്ലാതാക്കിയിരുന്നത്. എന്നാൽ, ഇസ്രയേലിന്റെ ചാരക്കണ്ണുകൾ വെട്ടിച്ചാണ് കഴിഞ്ഞ ഒരുവർഷം സിൻവർ യുദ്ധഭൂമിയിൽ കഴിഞ്ഞത്.
"അമ്മ വിട്ടുകളയില്ലെന്ന് അവനറിയാം. താൻ തിരികെ വീട്ടിലെത്തിയെന്ന് ഉറപ്പാക്കുംവരെ അമ്മ പോരാടുമെന്ന് അവൻ വിശ്വസിക്കുന്നുണ്ടാവും"– ഗാസയിലെ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട മകനുവേണ്ടി ഊണും ഉറക്കവുമില്ലാതെ പോരാടുന്ന ഈനവ് എന്ന അമ്മയുടെ വാക്കുകളാണിത്. അക്രമികൾ വീടിനുള്ളിലേയ്ക്ക് കടന്നുവരുന്നുണ്ടെന്നും
ഇസ്രയേല്‍ അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിന് ഒക്ടോബർ 7ന് ഒരു വർഷം തികയുകയാണ്. ഹമാസിനെ തകർക്കാനെന്നു പറഞ്ഞ് ഗാസയ്ക്കു നേരെ ഇസ്രയേൽ ആരംഭിച്ച ആക്രമണത്തിനും ഒരു വർഷമാവുകയാണ്. പലസ്തീനും കടന്ന് ഇസ്രയേൽ സൈനികനടപടി ലബനൻ, യമൻ, സിറിയ എന്നിവിടങ്ങളിലേക്കും നീളുന്നു. ഇറാൻ കൂടി സംഘർഷത്തിന്റെ ഭാഗമായതോടെ പശ്ചിമേഷ്യയ്ക്കു മേലാകെ അസ്വസ്ഥതയുടെ കാർമേഘങ്ങളാണ്. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിനു പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും പൂർണതോതിലുള്ള ഇപ്പോഴത്തെ സൈനികനടപടിക്കുള്ള പ്രകോപനം 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ മിന്നലാക്രമണമായിരുന്നു. ഗാസയിലെ ആക്രമണം ശമനമേതുമില്ലാതെ ഒരുവശത്തു നടക്കുമ്പോൾ പലസ്തീന്റെ ഒന്നാം പകുതിയായ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടപടി പുരോഗമിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റം ശക്തമായി തുടരുന്നു. ഗാസയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 41,000 കവിഞ്ഞു. ഇസ്രയേൽ – പലസ്തീൻ സംഘർഷം പോലെ പലസ്തീൻ ജനതയുടെ ചെറുത്തുനിൽപിനുമുണ്ട് വർഷങ്ങളുടെ ചരിത്രം. ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ട പലസ്തീൻ പോരാട്ടപ്രതീകങ്ങളും ഒരുപാടുണ്ട്. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി തണ്ണിമത്തൻ നേരത്തേ ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും അടുത്ത കാലത്ത് അത് ലോകമാകെ പടർന്നുപിടിച്ചു. മലയാളി നടി കനി കുസൃതി കാൻ ചലച്ചിത്ര പുരസ്കാരവേദിയിൽ തണ്ണിമത്തൻ ഹാൻഡ്ബാഗുമായി എത്തിയതാണ് കേരളത്തിൽ പലസ്തീൻ പ്രതീകങ്ങളെക്കുറിച്ചുള്ള ചർച്ച സജീവമാക്കിയത്. ഒലിവ് ചില്ലയും കെഫിയയും മുതൽ തണ്ണിമത്തൻ വരെ വിവിധ കാലങ്ങളിൽ പലസ്തീൻ പ്രതീകങ്ങളായി അറിയപ്പെട്ടു. അവയ്ക്കു പിന്നിൽ ഹൃദയഹാരിയായ കഥകളുണ്ട്. ചിലതിനാകട്ടെ, ദുരൂഹമായ അന്ത്യങ്ങളുടെ കഥയും പറയാനുണ്ട്.
ജറുസലം∙ ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ 26 പേര് കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗാസയിലെ ദേര്‍ അല്‍-ബലാ പട്ടണത്തിലെ അല്‍ അഖ്സ ആശുപത്രിക്ക് സമീപത്തുള്ള സ്കൂളിലും പള്ളിയിലുമാണ്
ജറുസലം ∙ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 74 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സൈന്യം അഭയകേന്ദ്രങ്ങളിലും അനാഥശാലകളിലുമടക്കം നടത്തിയ വെടിവയ്പിലും ബോംബാക്രമണങ്ങളിലും 51 പലസ്തീൻകാർ കൊല്ലപ്പെട്ടു. 82 പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 22 മാസം പ്രായമുള്ള കുഞ്ഞ് അടക്കം 12 കുട്ടികളും 7 സ്ത്രീകളും ഉൾപ്പെടുന്നു. 85 പേർക്കു പരുക്കേറ്റു.
ജറുസലം ∙ വെസ്റ്റ് ബാങ്കിനു സമീപം തുൽകര്മിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സാഹി യാസർ അബ്ദെൽ റാസഖ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം. തുൽകര്മിലെ അഭയാർഥി ക്യാംപിനുനേരെ സൈന്യം ആക്രമണം നടത്തിയതായി നേരത്തെ ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.
Results 1-10 of 533