Activate your premium subscription today
Tuesday, Apr 1, 2025
വാഷിങ്ടൻ ∙ രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. ഗാസ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് അന്റോണിയോ ഗുട്ടറെസ് രംഗത്തെത്തിയത്. വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഡ്രിഡ് ∙ ഇസ്രയേൽ ബോംബാക്രമണത്തിൽ ഗാസയിൽ ഇന്നലെ 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. അൽ മവാസിയിലെ ഒരു കുടുംബത്തിലെ 5 അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. യുദ്ധം നിർത്താൻ ഇസ്രയേലിനുമേൽ യുഎസ് സമ്മർദം ചെലുത്തണമെന്ന് ഐക്യരാഷ്ട്രസംഘടന മേധാവി അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം മധ്യഗാസയിൽ അഭയകേന്ദ്രമായ സ്കൂളിൽ ബോംബിട്ടതിനെത്തുടർന്ന് യുഎന്നിന്റെ പലസ്തീൻ അഭയാർഥി ഏജൻസിയായ യുഎൻആർഡബ്ല്യൂഎയുടെ 6 ജീവനക്കാർ അടക്കം 18 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടുതൽ വിവരം ശേഖരിച്ചുവരികയാണെന്ന് യുഎസ് വ്യക്തമാക്കി.
ദോഹ/ ജനീവ/ വാഷിങ്ടൻ∙ പലസ്തീൻ ജനതയ്ക്കു സഹായമെത്തിക്കുന്ന യുഎൻ റെഫ്യൂജീസ് ഏജൻസി ഫോർ പലസ്തീനിയൻസിനുള്ള സഹായം വെട്ടിക്കുറയ്ക്കാനുള്ള 9 രാഷ്ട്രങ്ങളുടെ തീരുമാനം പിൻവലിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന അഭ്യർഥിച്ചു. ഏജൻസിയുടെ ഗാസയിലെ 12 ജീവനക്കാർ ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ആക്രമണത്തിൽ പങ്കെടുത്തെന്ന ഇസ്രയേൽ
ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനാ (യുഎൻ) സംവിധാനം ഉടച്ചുവാർക്കേണ്ട സമയം അതിക്രമിച്ചെന്നും ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയ്ക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വമില്ലാത്തത് യുക്തിക്കു നിരക്കുന്നതല്ലെന്നും ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്ക് പറഞ്ഞു. രക്ഷാസമിതി സ്ഥാരാംഗത്വത്തിനുള്ള ഇന്ത്യയുടെ അപേക്ഷയെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. രക്ഷാസമിതിയിൽ ആഫ്രിക്കയിൽ നിന്ന് ഒരൊറ്റ അംഗം പോലുമില്ലാത്തതു നീതീകരിക്കാനാവില്ലെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു. 80 വർഷം മുൻപത്തെ ലോകക്രമമല്ല, ഇന്നത്തെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഘടനയാണ് യുഎന്നിന് ആവശ്യമെന്നും ഗുട്ടെറസ് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു മസ്ക്.
ന്യൂയോർക്ക് / ജറുസലം ∙ ഗാസയിൽ മാനുഷിക പരിഗണനകളാൽ വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യുഎൻ രക്ഷാസമിതിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. യുഎൻ ചാർട്ടറിലെ 99–ാം വകുപ്പുപ്രകാരമുള്ള വിശേഷാധികാരമുപയോഗിച്ചാണ് യുഎൻ മേധാവിയുടെ ഇടപെടൽ. 8 ആഴ്ച പിന്നിട്ട ഗാസ യുദ്ധം ഭീതിദമായ ദുരിതവും നാശനഷ്ടവും ഉണ്ടാക്കിയെന്നും അതു തടയാനായി വെടിനിർത്തലിനു രക്ഷാസമിതി ഇടപെടണമെന്നും ഗുട്ടെറസ് അഭ്യർഥിച്ചു.
ഗാസ ∙ കുഞ്ഞുങ്ങളുടെ ശ്മശാനമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വേദനയോടെ പരാമർശിച്ച ഗാസയിൽ, പരിപൂർണ അധിനിവേശം ലക്ഷ്യമിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ യുദ്ധാനന്തര പദ്ധതി. അനിശ്ചിതകാലത്തേക്ക് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസിലെ എബിസി ചാനലിനു നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
യുണൈറ്റഡ് നേഷന്‍സ്∙ ഗാസയില്‍ ഇസ്രയേൽ ആക്രമണം ശക്തമാക്കുന്നതിനിടെ സമാധാന ആഹ്വാനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്.
സാൻഫ്രാൻസിസ്കോ∙ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ ന്യായീകരിച്ചിട്ടില്ലെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുഎൻ സുരക്ഷാ കൗൺസിലിൽ
ന്യൂയോർക്ക് ∙ ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി പലസ്തീനിയൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്ന ഇസ്രയേൽ നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുദ്ധത്തിന്റെ ഭാഗമാവുന്ന ഏതു കക്ഷിയും രാജ്യന്തര നിയമങ്ങൾക്ക് അതീതരല്ലെന്നും മനുഷ്യാവകാശ ലംഘനത്തെ അംഗീകരിക്കാനാവില്ലെന്നും ഗുട്ടെറസ്
കയ്റോ ∙ ഗാസയിലെ ദുരിതവും ഇസ്രയേൽ–പലസ്തീൻ പ്രശ്നത്തിന്റെ ആഴവും വ്യക്തമാക്കുന്നതായിരുന്നു കയ്റോ സമാധാന ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നടത്തിയ പ്രസംഗം. പ്രസക്ത ഭാഗങ്ങൾ: ‘വിരോധാഭാസം നിറഞ്ഞ കാഴ്ചയാണ് റഫായിൽ കണ്ടത്. നിറഞ്ഞ ട്രക്കുകൾ ഒരുവശത്ത്. ഒഴിഞ്ഞ വയറുകൾ മറുവശത്ത്.
Results 1-10 of 25
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.