ADVERTISEMENT

വാഷിങ്ടൻ ∙  രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്‌. ഗാസ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനക്കെതിരെയാണ് അന്റോണിയോ ഗുട്ടറെസ് രംഗത്തെത്തിയത്. വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ശാശ്വതമായ വെടിനിർത്തലാണ് ഇപ്പോൾ ആവശ്യം. പരിഹാരങ്ങൾക്ക് ശ്രമിക്കുമ്പോൾ സ്ഥിതി വഷളാക്കരുത്. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനു ഗാസ അനിവാര്യമാണ്. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശം അകലുകയാണെന്നും അന്റോണിയോ ഗുട്ടറെസ് പറഞ്ഞു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി വാഷിങ്ടണില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഗാസയെ ഏറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഗാസയിലെ ബോംബും ആയുധങ്ങളും നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം തങ്ങളുടേതാകും. സ്ഥലം നിരപ്പാക്കി പൊളിഞ്ഞ കെട്ടിടങ്ങള്‍ ഒഴിവാക്കും എന്നായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. മേഖലയിലുണ്ടാകുന്ന സാമ്പത്തിക വികസനം ധാരാളം പാര്‍പ്പിടങ്ങളും ജോലിയും മേഖലയിലെ ജനങ്ങള്‍ക്ക് കൊണ്ടുവരുമെന്നും ട്രംപ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എന്നാൽ അവിടെ തിരിച്ചെത്തുന്നത് പലസ്തീൻകാരല്ലെന്നും ട്രംപ് സൂചിപ്പിച്ചു.

English Summary:

UN chief warned Trump's Proposal: António Guterres warned ethnic cleansing in Gaza as he rejected US President Donald Trump's bombshell proposal for the United States to take control of the Palestinian territory and displace all its people.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com