ADVERTISEMENT

സാൻഫ്രാൻസിസ്കോ∙ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ ന്യായീകരിച്ചിട്ടില്ലെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുഎൻ സുരക്ഷാ കൗൺസിലിൽ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ചതിൽ താൻ ഞെട്ടിയെന്നും ഗുട്ടെറസ് പറഞ്ഞു.

‘‘എന്റെ പ്രസ്താവനകളെ തെറ്റായി വ്യാഖ്യാനിച്ചതിൽ ഞെട്ടിപ്പോയി. ഇത് തെറ്റാണ്. പറഞ്ഞതിന്റെ നേരെ വിപരീതമായിരുന്നു. ജനങ്ങളെ  ബോധപൂർവം കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതും ജനങ്ങളെ ലക്ഷ്യമിട്ടു റോക്കറ്റുകൾ വിക്ഷേപിക്കുന്നതും ന്യായീകരിക്കാനാകില്ല’’– ഗുട്ടെറസ് പറഞ്ഞു.

രാജ്യാന്തര നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് ഗാസയിലേതെന്നും ഹമാസ് ആക്രമണം ശൂന്യതയില്‍നിന്ന് ഉണ്ടായതല്ലെന്നുമായിരുന്നു യുഎന്‍ രക്ഷാസമിതിയില്‍ ഗുട്ടെറസ് ചൊവ്വാഴ്ച പറഞ്ഞത്. ഇതിനെതിരെ വിമർശനം കനത്തതോടെയാണു വിശദീകരണം.

യുദ്ധം രൂക്ഷമാകവേ വെടിനിർത്തലിന് അഭ്യർഥിച്ചിരിക്കുകയാണ് ഗുട്ടെറസ്. ദുരിതങ്ങൾ അവസാനിപ്പിക്കാൻ, സഹായങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും നൽകാൻ, ബന്ദികളെ മോചിപ്പിക്കാൻ, വെടിനിർത്തലിനായി അഭ്യർഥിക്കുകയാണെന്ന് ഗുട്ടെറസ് എക്സ് പ്ലാറ്റ്‍ഫോമിൽ കുറിച്ചു. 

‘‘സ്വജീവൻ പണയപ്പെടുത്തി, സഹായം ആവശ്യമുള്ളവർക്കു നൽകാൻ തയാറാകുന്ന ഗാസയിലെ, യുഎന്നിലെ എന്റെ സഹപ്രവർത്തകർക്കും മറ്റുള്ളവർക്കും ആദരം. ഗാസയ്ക്കു മാനുഷികമായ സഹായങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലത് ആവശ്യമെന്ന സമുദ്രത്തിലെ ഒരു തുള്ളി സഹായമാണ്. ഗാസയിലെ ജനങ്ങൾക്കു നിരന്തരമായ സഹായം ആവശ്യമുണ്ട്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അത് കൊടുക്കാനാകണം’’– ഗുട്ടെറസ് പറഞ്ഞു.

English Summary:

Antonio Guterres says the people of Gaza need continuous aid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com