Activate your premium subscription today
ഇലോണ് മസ്ക്കും ഡോണള്ഡ് ട്രംപും തമ്മിലുള്ള ബന്ധം ഉടന് തന്നെ വഷളായേക്കുമെന്ന് ടെക് ജേണലിസ്റ്റായ സിഎന്എന്നിന്റെ കാര സ്വിഷര് ആണ് പ്രവചിച്ചിരിക്കുന്നത്. ട്രംപിന്റെ രാഷ്ട്രീയ ശക്തി വര്ധിക്കുന്നതിനനുസരിച്ച്, ഇലോണ് മസ്കിന്റെ ശ്രദ്ധാകേന്ദ്രം ആകാനുള്ള ശ്രമം ഇരുവരും തമ്മില് സംഘര്ഷം സൃഷ്ടിക്കുമെന്നാണ് ഇവരുടെ വാദം.
വാഷിങ്ടൻ∙ ഐക്യരാഷ്ട്ര സംഘടനയിലെ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ടെസ്ല ഉടമ ഇലോൺ മസ്ക്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തിൽ വച്ച് കൂടിക്കാഴ്ച ഇരുവരുടെയും ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് വിവരം. യുഎസ് ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇളവുകൾ തേടാനും ടെഹ്റാനിൽ വാണിജ്യ സാധ്യതകൾ കണ്ടെത്താനും മസ്കിനോട് ഇറാൻ അംബാസഡർ ആവശ്യപ്പെട്ടു.
അങ്ങനെ യുഎസിൽ ട്രംപ് അധികാരം പിടിച്ചു. മാസങ്ങളുടെ ഇടവേളയ്ക്കുള്ളിൽ അദ്ദേഹം യുഎസിന്റെ 37ാം പ്രസിഡന്റായി അധികാരത്തിലേറും. എന്നാൽ ഇത്തവണ ട്രംപിലേക്കല്ല മുഴുവൻ ശ്രദ്ധയും പോകുന്നത്. ഇതിനിടയിൽ മറ്റൊരാൾ കൂടി വെള്ളിവെളിച്ചത്തിലുണ്ട്. സാക്ഷാൽ ഇലോൺ മസ്ക്. യുഎസിലെ മാധ്യമങ്ങളും രാഷ്ട്രീയവിദഗ്ധരുമൊക്കെ മസ്കിനെ
വാഷിങ്ടൻ∙ ടെസ്ല സിഇഒ ഇലോണ് മസ്കും ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിയും ട്രംപ് ഭരണത്തിൽ നിർണായക ചുമതല വഹിക്കുക ശമ്പളമില്ലാതെ. ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) എന്ന വകുപ്പാണ് ഇരുവർക്കും ട്രംപ് നൽകിയിരിക്കുന്നത്. വകുപ്പ് കൈകാര്യം ചെയ്യാൻ ഇരുവരും ശമ്പളം വാങ്ങുന്നില്ലെന്ന് മസ്ക് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇലോൺ മസ്കിനെപ്പോലെ ക്രിപ്റ്റോകളുടെ ആരാധകനാണ് വിവേകും. വിവേകിന്റെ നിക്ഷേപങ്ങളിൽ നല്ലൊരുപങ്കും ബിറ്റ്കോയിൻ, എഥറിയം എന്നിവയിലാണ്. എഴുത്തുകാരനും പ്രഭാഷകനുമാണ് വിവേക് രാമസ്വാമി. നേഷൻ ഓഫ് വിക്ടിംസ്, ക്യാപിറ്റലിസ്റ്റ് പണിഷ്മെന്റ് എന്നിവയാണ് ശ്രദ്ധേയ പുസ്തകങ്ങൾ.
ടെസ്ല സിഇഒ ഇലോണ് മസ്കിനും ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിക്കും ട്രംപ് ഭരണത്തിൽ നിര്ണായക ചുമതല. ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്കാണ് ഇലോൺ മസ്കിനെയും വിവേക് രാമസ്വാമിയെയും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുത്തത്.
നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റിൽ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ് എക്സ്, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കും. മസ്കിനൊപ്പം ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവും കേരളത്തിൽ വേരുകളുമുള്ള വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) ചുമതലയായിരിക്കും ഇവർക്ക്.
റിപ്പബ്ലിക്കന് സ്ഥാനാര്ത്ഥി ഡോണള്ഡ് ട്രംപ് അമേരിക്കന് പ്രസിഡന്റായി ചുമതലയേല്ക്കുന്നത് ടെക്നോളജി മേഖലയെ ഫാസ്റ്റ് ഫോര്വേഡ് ചെയ്യുമോ അതോ സ്ലോ മോഷനിലാക്കുമോ? നിര്മിത ബുദ്ധിയുടെ (എഐ) വികസിപ്പിക്കല് മുതല്, സമൂഹ മാധ്യമങ്ങളുടെ ഭാവിയും, ക്രിപ്റ്റോകറന്സികളുടെമുന്നേറ്റവും വരെ ഒട്ടനവധി മേഖലകളെ
വർഷങ്ങളായി ഇന്ത്യൻ ഇന്റർനെറ്റ് ബിസിനസിൽ നോട്ടമിട്ടിരുന്ന ഇലോൺ മസ്കിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി തുടങ്ങി. ഉറ്റ ചങ്ങാതി ട്രംപ് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ എവിടെ ട്രംപ് ഉണ്ടോ അവിടെയൊക്കെ മസ്ക്കും ഉണ്ട് എന്നതാകും സ്ഥിതി. അതിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവാണ് സാറ്റലൈറ്റ്
ന്യൂഡൽഹി∙ ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു. ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ നിബന്ധനകൾ കമ്പനി അംഗീകരിച്ചതോടെയാണിത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് കമ്യൂണിക്കേഷന് കമ്പനികൾ ഡേറ്റ ഇവിടെ സൂക്ഷിക്കണമെന്നാണ് നിയമം. ഇതടക്കമുള്ള നിബന്ധനകൾ അംഗീകരിച്ചതോടെയാണ് മസ്കിന്റെ കമ്പനിക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് കളമൊരുങ്ങുന്നത്.
Results 1-10 of 673