Activate your premium subscription today
ഖിന്നരായ രാമലക്ഷ്മണന്മാർ സീതാദേവിയെത്തേടി വനത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോഴാണ് ഒരു വിചിത്ര സത്വത്തെ കാണുന്നത്. ഒരു യോജന നീളമുള്ള കൈകളുള്ള കാലും തലയുമില്ലാത്ത പക്ഷിരൂപമോ മൃഗരൂപമോ ഇല്ലാത്ത ഒരു വിചിത്ര സത്വം. രാമദേവനും ലക്ഷ്മണനും ആ സത്വത്തിന്റെ കൈകൾ ഛേദിക്കുന്നു. സത്വം രാമലക്ഷ്മണന്മാരോട് ചോദിക്കുന്നു.
രാമായണം എന്നാൽ രാമന്റെ അയനം എന്നാണ് അർത്ഥം. അയനം എന്നാൽ യാത്ര അല്ലെങ്കിൽ പാത എന്നെല്ലാം പറയാം. പാത എന്ന അർത്ഥം എടുക്കുമ്പോൾ ഇവിടെ രാമന്റെ പാത എന്നു മാത്രമല്ല രാമൻ കാണിച്ചുതരുന്ന പാത എന്നുകൂടി നമ്മൾ മനസ്സിലാക്കണം.രാമായണത്തെ പൂർവരാമായണം, ഉത്തരരാമായണം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്.
അസുരഗുരു ശുക്രനെ ഉപദേശാർഥം സമീപിച്ചു രാവണൻ. ദേവപ്രീതിക്കായി ഹോമം നടത്താനാണ് ലഭിക്കുന്ന ഉപദേശം. അംഗദന്റെ നേതൃത്വത്തിൽ വാനരപ്പട എങ്ങനെയെല്ലാം ശ്രമിച്ചിട്ടും ഹോമത്തിൽ മുഴുകിയ രാവണന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാനാകുന്നില്ല. മണ്ഡോദരിയെ അപമാനിക്കുകയേ ഇനി വാനരർക്കു വഴിയുള്ളൂ. ഭാര്യാവിലാപം കേട്ട് രാവണന്റെ
ഹിമവാനെ കടന്ന് കൈലാസത്തിലെത്തി അവിടെ ഋഷഭാദ്രിയിലുള്ള ദിവ്യൗഷധങ്ങൾ എത്തിക്കാനാണ് ജാംബവാൻ ഹനുമാനോടു നിർദേശിക്കുന്നത്. മേരുവിനോളം വളരുന്ന ഹനുമാൻ അലറുന്നത് രാക്ഷസസമൂഹത്തെയാകെ ഞെട്ടിക്കുന്നു. ഹനുമാന്റെ പുറപ്പാട് ചാരന്മാരിൽനിന്നറിഞ്ഞ രാവണൻ മാതുലനായ കാലനേമിയുടെ ഗൃഹത്തിലേക്ക് രാത്രിതന്നെ പുറപ്പെടുകയാണ്.
ശ്രീരാമപട്ടാഭിഷേകത്തിനുശേഷം ശ്രീരാമൻ എല്ലാവർക്കും ധാരാളം ഉപഹാരങ്ങൾ നൽകി. തന്റെ വംശമായ ഇക്ഷ്വാകു വംശത്തിന്റെ കുലദൈവം രംഗനാഥനാണ്. ശ്രീരാമൻ വിഭീഷണന് സമ്മാനമായി നൽകിയത് തന്റെ കുലദൈവമായ, വീട്ടിൽ പൂജചെയ്തുകൊണ്ടിരുന്ന ആ ശ്രീരംഗനാഥനെതന്നെയാണ്. എന്നാൽ ഇന്നത്തെ ശ്രീരംഗനാഥ വിഗ്രഹം എത്രമാത്രം വലുതാണെന്ന്
കുംഭകർണൻ ആറുമാസത്തെ ഉറക്കം തുടങ്ങിയിട്ട് ഒൻപതു ദിവസമേ ആയിട്ടുള്ളൂ. എങ്കിലും ഉണർത്തണമെന്ന് രാവണൻ. രാജാവിനെ സന്തോഷിപ്പിക്കുന്ന ഉപദേശമല്ല കുംഭകർണനു നൽകാനുള്ളത്. തെറ്റുതിരുത്തി ശ്രീരാമനെ ഭജിക്കണമെന്നാണ് ജ്യേഷ്ഠനോടു പറയാനുള്ളത്. പക്ഷേ, ആരു കേൾക്കാൻ! എന്തായാലും ഇനി ജ്യേഷ്ഠനു വേണ്ടി യുദ്ധത്തിനു പുറപ്പെടുക
ഭാരതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ കാണുമ്പോൾ ഇവിടെ ജീവിക്കാൻ ഭയമാണെന്ന് ഭാരതീയരായ ചിലർ പറയാറുണ്ട്. എന്നാൽ തന്റെ മാതൃരാജ്യത്തെപ്പറ്റിയുള്ള ഒരുവന്റെ കാഴ്ചപ്പാട് എന്തായിരിക്കണമെന്ന് ശ്രീരാമൻ പറയുന്നു. രാമരാവണയുദ്ധത്തിനുശേഷം വിശ്രമിക്കുമ്പോൾ ലക്ഷ്മണൻ ശ്രീരാമനോട് ചോദിക്കുന്നു, "ഭരതൻ അയോധ്യ നല്ല
ഗരുഡന്റെ വരവോടെ നാഗാസ്ത്രബന്ധനം ക്ഷണനേരത്തിൽ ഇല്ലാതെയായി. ഏഴു സമുദ്രങ്ങളും ഏഴു പർവതങ്ങളും കടന്ന് സുവർണാദ്രിപോലെയാണ് സർപ്പനാശകനായ ഗരുഡൻ പറന്നെത്തിയത്. ഇന്ദ്രജിത്ത് വീട്ടിലെത്തുംമുൻപേ വാനരപ്പട വീണ്ടും യുദ്ധത്തിനിറങ്ങിയെന്ന വാർത്ത രാവണനെ അദ്ഭുതപ്പെടുത്തുന്നു. സേനാനായകരിലൊരാളായ ധൂമ്രാക്ഷനാണ്
ലങ്കാധിപതിയായ രാവണനെ ശ്രീരാമൻ വധിക്കുന്നു. രാജാവിനെ ആരാണോ വധിക്കുന്നത് അവർക്കാണ് രാജ്യത്തിന്റെ അവകാശം. അങ്ങനെ നോക്കിയാൽ ലങ്കയുടെ അവകാശം ശ്രീരാമനാണ്. എന്നാൽ ശ്രീരാമൻ മുമ്പുതന്നെ വിഭീഷണനെ രാജാവായി വാഴിച്ചിട്ടുണ്ട്. അതുകൊണ്ട് വിഭീഷണൻ തന്നെയാണ് ലങ്കയുടെ രാജാവ്. രാവണവധത്തിനുശേഷം താൻ സീതാദേവിയെ ദർശിക്കാൻ
വൈകാനുണ്ടായ കാരണം ഏറെ സ്നേഹാദരങ്ങളോടെ ആരായുകയാണ് ശുകനോടു രാവണൻ. രാമലക്ഷ്മണന്മാരുടെ വരവും സർവലോകങ്ങളും ഭസ്മമാക്കാൻ സന്നദ്ധരായി, ഭൂമി കുലുങ്ങുംവിധം ഗർജിച്ച് നിർഭയരായെത്തിയിരിക്കുന്ന വാനരപ്പടയുടെ സാന്നിധ്യവും ശുകൻ അറിയിക്കുന്നു. ശുകന്റെ തത്വപ്രഭാഷണമാണ് തുടർന്ന്. പണ്ടു ചെയ്ത സഹായമോർത്ത്
Results 1-10 of 79