Activate your premium subscription today
സാൻഫ്രാൻസിസ്കോ ∙ അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിന്റെ സദ്സേവന അവാർഡ് മലയാളിയായ ഡോ.എം.കെ.രാധാകൃഷ്ണന്. ഇന്ത്യയിൽ നിന്നൊരാൾക്ക് ഈ ബഹുമതി ലഭിക്കുന്നത് ആദ്യമാണ്.
തിരുവനന്തപുരം ∙ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ആളില്ലാ ദൗത്യമായ ഗഗൻയാൻ 1 (ജി1) വീണ്ടും വൈകിയേക്കും. ദൗത്യം നടത്താൻ ലക്ഷ്യമിട്ടിരുന്ന ജനുവരിയിൽ നടക്കുമോയെന്ന് ഉറപ്പില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ്. എങ്കിലും നിശ്ചയിച്ച ലക്ഷ്യത്തിലൂന്നിയാണ് മുന്നോട്ടു
ഇന്ത്യൻ യാത്രികരെ സ്വന്തം നിലയിൽ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒ ദൗത്യമായ ഗഗൻയാനുമായി ബന്ധപ്പെട്ടുള്ള കടൽപരീക്ഷണമായ വെൽ ഡെക്ക് റിക്കവറി വിജയമായി. ബഹിരാകാശയാത്രയ്ക്കു ശേഷം യാത്രികരുമായി കടലിൽ പതിക്കുന്ന പേടകത്തെ എത്രയും പെട്ടെന്ന് കെട്ടിവലിച്ചുകൊണ്ടുവന്ന് നാവികസേനയുടെ കപ്പലിന്റെ വെൽ ഡെക്ക്
ബെംഗളൂരു∙ ഭൂസ്ഥിര ഭ്രമണ പഥത്തിലേക്കുള്ള വാർത്താവിനിമയ ഉപഗ്രഹങ്ങൾ നിർമിക്കാനും വിക്ഷേപിക്കാനും നിയന്ത്രിക്കാനും ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ് ലിമിറ്റഡിന് അനുമതി. ഇൻ–സ്പേസിന്റെ (ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) കരാർ ലഭിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയാണ്. വിദ്യാഭ്യാസ,
കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍നിന്ന് ഒഴിവാകുന്ന ദുബായ് ടീകോം ഇന്‍വെസ്റ്റ്മെന്റ്സ് കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം 2007ല്‍ ഒപ്പുവച്ച ഫ്രെയിംവര്‍ക്ക് കരാറിനു വിരുദ്ധമെന്ന കണ്ടെത്തലായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ച മൂലം പദ്ധതി
ശ്രീഹരിക്കോട്ട∙ യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50
ശ്രീഹരിക്കോട്ട ∙ സാങ്കേതിക പിഴവു കണ്ടെത്തിയതിനെ തുടർന്നു പിഎസ്എൽവി– സി59 പ്രോബ–3 വിക്ഷേപണം ഇന്ന് വൈകിട്ട് 4.12നു നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്നലെ വൈകിട്ട് 4.08നാണു വിക്ഷേപണം നടത്താനിരുന്നത്. 44 മിനിറ്റ് മുൻപ് കൊറോണോ ഗ്രാഫ് ഉപഗ്രഹത്തിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. സൂര്യനെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടാണ് യൂറോപ്യൻ സ്പേസ് ഏജൻസി, ഐഎസ്ആർഒയുടെ റോക്കറ്റിൽ പ്രോബ 3 വിക്ഷേപിക്കുന്നത്.
ശ്രീഹരിക്കോട്ട ∙ യൂറോപ്യൻ സ്പേസ് ഏജൻസിക്കു വേണ്ടി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു. ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷമായിരുന്നു തീരുമാനം. പിഎസ്എൽവി സി 59 റോക്കറ്റിലായിരുന്നു വിക്ഷേപണം നടത്തേണ്ടിയിരുന്നത്. വ്യാഴാഴ്ച വൈകിട്ട് 4:12ന് വിക്ഷേപണം നടത്തുമെന്നും ഇസ്റോ വ്യക്തമാക്കി.
തിരുവനന്തപുരം ∙ ഒരേ താളത്തിനൊത്തു നൃത്തം ചെയ്യുന്ന രണ്ട് നർത്തക ഉപഗ്രഹങ്ങൾ ! ഇന്നു വൈകിട്ട് 4.08ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് പിഎസ്എൽവി–സി59 റോക്കറ്റിൽ ബഹിരാകാശത്തേക്കു കുതിക്കുന്ന യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ഇഎസ്എ) പ്രോബ 3 ഉപഗ്രഹങ്ങളെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ബഹിരാകാശത്തു കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാൻ ലക്ഷ്യമിട്ടാണ് ഇഎസ്എ, ഐഎസ്ആർഒയുടെ റോക്കറ്റിൽ പ്രോബ 3 വിക്ഷേപണം നടത്തുന്നത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഏറ്റെടുത്തു നടത്തുന്ന വാണിജ്യ വിക്ഷേപണമാണിത്.
ഇന്ത്യയുടെ ബഹിരാകാശ മേഖലയക്ക് വമ്പൻ കുതിപ്പുനൽകുന്ന ഗഗൻയാൻ പദ്ധതിയുടെ ആദ്യഘട്ട വിക്ഷേപണം വരുന്ന ജനുവരിയിലാകുമെന്നാണ് അറിയുന്നത്. ഒരു ന്യൂഇയർ സമ്മാനം പോലെ ഈ വിക്ഷേപണങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുകയാണ് രാജ്യം. ഈ ഡിസംബറിൽ നടക്കേണ്ട ആദ്യഘട്ട വിക്ഷേപണങ്ങൾ സാങ്കേതിക തകരാറുകളെത്തുടർന്ന് മാറ്റുകയായിരുന്നു.
Results 1-10 of 641