Activate your premium subscription today
വിജയിച്ചത് ഡൽഹി ക്യാപിറ്റൽസ് ആണെങ്കിലും ആരാധകരുടെ ആവേശം ചെന്നൈക്കൊപ്പമായിരുന്നു. അതിന് ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു, സാക്ഷാൽ മഹേന്ദ്ര സിങ് ധോണി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വരാതിരുന്ന ധോണി ഇന്നലെ വിശാഖപട്ടണത്താണ് ആദ്യമായി ബാറ്റേന്തിയത്. പതിവിന് വിപരീതമായി ചെന്നൈ വിക്കറ്റുകൾ ഒന്നിനു പിന്നാലെ അടുത്തതെന്ന നിലയിൽ കൊഴിഞ്ഞുകൊണ്ടിരുന്നപ്പോൾ, എട്ടാമനായാണ് ‘തല’ ക്രീസിൽ എത്തിയത്. അപ്പോഴേക്കും ചെന്നൈ ഏറക്കുറെ കളി കൈവിട്ടിരുന്നു. 23 പന്തിൽ 72 റൺസായിരുന്നു ചെന്നെയുടെ വിജയ ലക്ഷ്യം. നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി പായിച്ചുകൊണ്ട് തുടങ്ങിയ ധോണിക്കായി ഗാലറി ഇളകി മറിഞ്ഞു. എന്നാൽ രണ്ടാം പന്തിൽ ധോണി നൽകിയ സുവർണാവസരം ഖലീൽ അഹമ്മദ് കൈവിട്ടപ്പോൾ അതിന് നൽകേണ്ടി വരുന്ന വില എത്ര വലുതായിരിക്കുമെന്ന് ഒരു പക്ഷേ ഡൽഹി ടീം ചിന്തിച്ചിട്ടുകൂടി ഉണ്ടാകില്ല.
മെൽബൺ ∙ സീനിയർ താരം ഡേവിഡ് വാർണറെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കി. ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച വാർണർ, ഈ ട്വന്റി20 ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുമെന്ന് അറിയിച്ചിരുന്നു.
നൂറാം മത്സരത്തിൽ ബാറ്റിങ്ങിൽ നിറഞ്ഞാടുന്ന പതിവ് ഡേവിഡ് വാർണർ അവസാനിപ്പിച്ചിട്ടില്ല. കരിയറിലെ നൂറാം ട്വന്റി20 മത്സരത്തിൽ വെടിക്കെട്ട് അർധ സെഞ്ചറിയുമായി തിളങ്ങിയ (36 പന്തിൽ 70) ഡേവിഡ് വാർണർ കൈവരിച്ചത് അപൂർവ നേട്ടം. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ ഓസ്ട്രേലിയ 11 റൺസിന് വിജയിച്ച മത്സരത്തിൽ വാർണറാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ദുബായ് ∙ ഇന്റർനാഷനൽ ലീഗ് ട്വന്റി 20 മത്സരങ്ങൾക്ക് ഇന്നു തുടക്കം. ഒരു മാസം നീളുന്ന ടൂർണമെന്റിൽ 6 ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ഗൾഫ് ജയന്റ്സ് ഷാർജ വാറിയേഴ്സിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 6.30ന് ആണ് മത്സരം. ലോക ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ഡേവിഡ്
വിടവാങ്ങൽ ടെസ്റ്റ് മത്സരം കളിച്ച സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഒരിക്കൽക്കൂടി, ഡേവിഡ് വാർണറുടെ ഇത്തരമൊരു മാസ് എൻട്രി ആരാധകർ ആരും പ്രതീക്ഷിച്ചതല്ല. ‘താങ്ക്സ് ഡേവ്’ എന്നെഴുതി തന്നെ യാത്രയാക്കിയ ഔട്ട് ഫീൽഡിന് അരികെത്തന്നെ ലാൻഡ് ചെയ്ത ഹെലികോപ്റ്ററിൽനിന്ന് വാർണർ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്കിറങ്ങി. സഹോദരന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം സമയം വൈകാതെ മത്സരത്തിന് എത്താനായിരുന്നു വാർണറുടെ ഹെലികോപ്റ്റർ യാത്ര. മോശം കാലാവസ്ഥമൂലം സിഡ്നിയിലെ ഹെലിപ്പാഡിൽ ഇറങ്ങാൻ അനുമതി ലഭിക്കാതിരുന്ന ഹെലികോപ്റ്റർ ഒടുവിൽ ഗ്രൗണ്ടിലിറക്കുകയായിരുന്നു
സിഡ്നി∙ ബിഗ് ബാഷ് ക്രിക്കറ്റിനിടെ സ്റ്റീവ് സ്മിത്തിനെ സ്ലെഡ്ജ് ചെയ്ത് ഡേവിഡ് വാർണർ. സിഡ്നി സിക്സേഴ്സും സിഡ്നി തണ്ടേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഓസ്ട്രേലിയൻ ദേശീയ ടീമിലെ സഹതാരത്തെ വാർണർ പ്രകോപിപ്പിക്കാൻ നോക്കിയത്. മത്സരത്തിൽ ആഗ്യം ബാറ്റു ചെയ്ത സിഡ്നി സിക്സേഴ്സിന്റെ ഓപ്പണറായിരുന്നു സ്റ്റീവ് സ്മിത്ത്.
ഓരോ സെഞ്ചറിക്കുശേഷവും ഇടതുകയ്യിൽ ബാറ്റും വലതുകയ്യിൽ ഹെൽമറ്റുമായി ഗ്രൗണ്ടിൽ ചിറകടിച്ചുയർന്ന ആ അഞ്ചടി ഏഴിഞ്ചുകാരൻ ഇന്നലെ ഉയർത്തിപ്പിടിച്ച ബാറ്റും നിറഞ്ഞ കണ്ണുകളുമായാണ് തന്റെ ഹോം ഗ്രൗണ്ടായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയത്. സഹതാരങ്ങളും എതിർ ടീമും സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ മുപ്പതിനായിരത്തിൽപരം കാണികളും ഡേവിഡ് വാർണറെ നിറകയ്യടിയോടെ യാത്രയാക്കി. സമീപകാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണർ എന്ന മേലങ്കി അണിയുമ്പോഴും പന്തുചുരണ്ടൽ വിവാദവും വഴക്കാളിയെന്ന ചാപ്പയും പലകുറി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് വാർണർക്ക്. ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോർ (വിരാട് കോലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൻ) പട്ടികയിൽ ഒരിക്കൽ പോലും വാർണറുടെ പേര് പരാമർശിക്കപ്പെട്ടില്ലെങ്കിലും കണക്കുകളിൽ അവർക്കൊപ്പം നിന്ന ഐതിഹാസിക കരിയർ വാർണർക്കുമുണ്ട്.
സിഡ്നി ∙ വിമർശകരെക്കൊണ്ടുപോലും കയ്യടിപ്പിച്ച്, ഓസ്ട്രേലിയയെ സമ്പൂർണ വിജയത്തിലേക്കു നയിച്ച്, ഡേവിഡ് വാർണർ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു. പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 8 വിക്കറ്റ് ജയത്തോടെ ഓസ്ട്രേലിയ പരമ്പര തൂത്തുവാരിയപ്പോൾ (3–0) അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്സിൽ അർധ സെഞ്ചറിയുമായി വാർണറും (57) തലയുയർത്തി മടങ്ങി. നാലാംദിനത്തിന്റെ ആദ്യ സെഷനിൽ പാക്കിസ്ഥാനെ 115 റൺസിൽ ഓൾഔട്ടാക്കിയ ആതിഥേയർ 130 റൺസ് വിജയലക്ഷ്യം 25.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പരമ്പരയിലെ സമ്പൂർണ ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് ഓസീസ് ഒന്നാമതെത്തി. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് പരമ്പരയിലെ താരം.
ചിലർ അങ്ങനെയാണ്, ഏത് പ്രതിസന്ധിയിൽ നിന്നും അവർ മടങ്ങിവരും, അവിശ്വനീയമായ കരുത്തോടെ... ഡേവിഡ് ആൻഡ്രു വാർണർ എന്ന ഡേവിഡ് വാർണറിന്റെ ജീവിത കഥയും മറ്റൊന്നല്ല. രാജ്യാന്തര ക്രിക്കറ്റിൽ ഒരിക്കലും മറക്കാത്ത ഇരുൾ മൂടിയ അധ്യായമായി പോകേണ്ടിയിരുന്ന തന്റെ പേരിനെ കുത്തോടെ, നിശ്ചയ ദാർഢ്യത്തോടെ മാറ്റിയെഴുതിയ കളിക്കാരൻ. ‘‘മാപ്പർഹിക്കാത്ത തെറ്റാണു ഞാൻ ചെയ്തത്. ടീമിന്റെ വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ കടമകൾ ഞാൻ മറന്നു. ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ അഭിമാനമുയർത്തണമെന്നേ ഞാൻ എന്നും ആഗ്രഹിച്ചുള്ളൂ. അതിനിടയിൽ ചെയ്ത ഒരു പ്രവൃത്തി പക്ഷേ, വിപരീത ഫലമുണ്ടാക്കി’’ 2018ൽ മാധ്യമങ്ങൾക്കു മുന്നില് നിറകണ്ണുകളോടെ വാർണർ പറഞ്ഞ വാക്കുകൾ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനാകില്ല. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ സിഡ്നിയില് തന്റെ അവസാന മത്സരം പൂർത്തിയാക്കി കളിക്കളത്തോട് യാത്ര പറഞ്ഞ വാർണറെ കാണുന്ന ഏതൊരു ക്രിക്കറ്റ് ആരാധകന്റെ മുന്നിലും അദ്ദേഹം ഹീറോ ആകുന്നതും ഈ ഏറ്റുപറച്ചിലിന്റെ ഓർമകൾക്കൂടി കൊണ്ടാണ്. അതിനു ശേഷം അദ്ദേഹം ബാറ്റ് കൊണ്ട് പറഞ്ഞ മറുപടികൾ മറക്കാനാകാത്തതുകൊണ്ടും...
സിഡ്നി∙ കരിയറിലെ അവസാന ടെസ്റ്റ് ഇന്നിങ്സും പൂർത്തിയാക്കി ഡേവിഡ് വാർണർ. 37 വയസ്സുകാരനായ വാർണർ അവസാന ഇന്നിങ്സിൽ അർധ സെഞ്ചറി നേടിയാണ് 13 വർഷത്തെ ടെസ്റ്റ് കരിയറിനോടു വിട ചൊല്ലിയത്. മൂന്നാം മത്സരത്തിൽ എട്ടു വിക്കറ്റു വിജയം നേടിയതോടെ പാക്കിസ്ഥാനെതിരായ
Results 1-10 of 126